ഒരു ചക്കയ്ക്ക് വില ഒന്നര ലക്ഷത്തിനടുത്ത്; ലേലത്തിലെ താരം
എഡിൻബറോ: ചക്കയും മലയാളികളും തമ്മിലുള്ള ബന്ധം വല്ലാത്തൊരു ബന്ധം തന്നെയാണ്. ലോക്ഡൗൺ പ്രഖ്യാപിച്ച സമയത്ത് ചക്ക കൊണ്ട് പരീക്ഷിക്കാത്ത സാധനങ്ങൾ കുറവായിരുന്നു. ഹൽവ തൊട്ട് ജ്യൂസ് വരെ. എന്നാൽ ഇനി പറയാൻ പോകുന്നത്. വിദേശത്ത് താരമായ ചക്കയെക്കുറിച്ചാണ്. സ്കോട്‌ലൻഡിലെ എഡിൻബറോയിലെ സിറോ മലബാർ പള്ളിയിൽ ലേലത്തിന് വെച്ച ചക്കയാണ് ആ താരം.
അതെ, ആ ചക്കയെക്കുറിച്ചാണ് പറയാൻ പോകുന്നത്. ഈ ചക്ക ലേലത്തിന് വച്ചപ്പോൾ കിട്ടിയ തുക 1400 പൗണ്ട് ആണ്. ഏകദേശം 1,40,000 ഇന്ത്യൻ രൂപ. എഡിൻബറോ സെന്റ് അൽഫോൻസാ ആൻഡ് അന്തോണി പള്ളിയിലാണ് ലേലം നടന്നത്. ലേലത്തിന്റെ വെറും 29 സെക്കൻഡ് മാത്രം ദൈർഘ്യം ഉള്ള വിഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആണ്. പള്ളിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.

ലേലത്തിലൂടെ ലഭിച്ച തുക ചാരിറ്റി പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുമെന്ന് പള്ളി ഭാരവാഹികൾപറഞ്ഞു. യുകെയിൽ ചക്ക ഇത്ര വലിയ വിലയ്ക്കേ ലേലത്തിന് പോവുന്നത് ഇത് പുതിയ കാര്യമല്ല. ഏറ്റവും കുറഞ്ഞത് ഇരുപത് മുതൽ 50 പൗണ്ടിന് വരെ വിറ്റു പോകുന്ന ചക്കകൾ ബ്രിട്ടനിലെ കടകളിലും ഓപ്പൺ മാർക്കറ്റുകളിലും ലഭ്യമാണ്. കഴിഞ്ഞ വർഷം ഓപ്പൺ മാർക്കറ്റുകളിൽ 160 പൗണ്ടിന് വരെ വിൽപന നടന്നത് ബിബിസി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു.
ബ്രസീലിൽ നിന്നും ലണ്ടനിൽ വിൽപനയ്ക്ക് എത്തിച്ച ചക്കയെ കുറിച്ചായിരുന്നു ആ വാർത്ത. ചക്കയെന്ന മാജിക് പഴത്തിൽ ഒളിഞ്ഞിരിക്കുന്നത് എന്താണെന്ന അന്വേഷണവുമായി ദി ഗാർഡിയൻ പത്രവും വാർത്ത ചെയ്തത് കഴിഞ്ഞ വർഷമാണ്.സാധാരണ ശ്രീലങ്ക, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നെത്തുന്ന ചക്കകളാണ് മലയാളികൾ യുകെയിൽ വാങ്ങുന്നത്.
മലേഷ്യയിൽ നിന്ന വരുന്ന ചക്ക പത്തു പൗണ്ടിന് വരെ ലഭിക്കുമ്പോൾ ഫിലിപ്പീൻസ് ചക്ക നാലര പൗണ്ടിനും കഴിഞ്ഞ വർഷങ്ങളിൽ ലഭ്യമായിരുന്നു. ശ്രീലങ്കൻ ചക്കകൾ കഴിഞ്ഞ സീസണിൽ ആറുമുതൽ ഏഴു വരെ പൗണ്ടിനാണ് വിറ്റു പോയിരുന്നത്. നാലോ അഞ്ചോ കിലോ തൂക്കമുള്ള ചക്കകൾ 20 മുതൽ 50 പൗണ്ട് വരെയുള്ള വിലയിൽ മലയാളി കടകളിൽ മുറിക്കാതെ വാങ്ങാൻ സാധിക്കുമായിരുന്നു.
ചക്ക ചുളകൾ പ്രത്യേക പായ്ക്കറ്റിലാക്കി 3 മുതൽ അഞ്ച് പൗണ്ട് വരെ വിലയ്ക്ക് യുകെയിൽ ലഭ്യമാണ്. ഫ്രോസൺ ചെയ്ത ചക്കയും ചക്കക്കുരുവും ഇടി ചക്കയും യുകെയിലെ മലയാളി കടകളിൽ നിങ്ങൾക്ക് വാങ്ങാൻ കിട്ടും. ചക്ക കൊണ്ട് ഉണ്ടാക്കുന്ന വിവിധ വിഭവങ്ങൾ നിങ്ങൾക്ക് വാങ്ങിക്കാനും ലഭിക്കും.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications