കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

17 ലക്ഷം ഹാജിമാരെത്തി; മക്ക ഭക്തിസാന്ദ്രം, ബുധനാഴ്ച മിനായിലേക്ക്

  • By Ashif
Google Oneindia Malayalam News

മക്ക: ഹജ്ജ് നിര്‍വഹിക്കാന്‍ ഞായറാഴ്ച വരെ സൗദിയില്‍ എത്തിയത് 17 ലക്ഷം പേര്‍. ഇതില്‍ 16 ലക്ഷം പേരും വന്നത് വിമാനമാര്‍ഗമാണ്. എണ്‍പതിനായിരത്തോളം പേര്‍ കരമാര്‍ഗവും ബാക്കി കടല്‍ വഴിയുമാണ് എത്തിയതെന്ന് സൗദി ഗസറ്റ് റിപ്പോര്‍ട്ട് ചെയ്തു.

13

ബുധനാഴ്ചയാണ് ഹാജിമാര്‍ മിനായിലെത്തുക. ഇവിടെ നിന്നു അറഫാ സംഗമത്തിന് വേണ്ടി തിരിക്കും. മക്കയിലും മദീനയിലും ഇപ്പോള്‍ ഹാജിമാര്‍ നിറഞ്ഞിരിക്കുകയാണ്. പലരും ഉംറ നിര്‍വഹിക്കുന്ന തിരക്കിലാണ്. മറ്റു ചിലര്‍ മദീനയില്‍ പ്രവാചകന്റെ ഖബര്‍ സന്ദര്‍ശനത്തിലാണ്.

അടുത്ത ദിവസം തന്നെ എല്ലാ ഹാജിമാരും മിനായിലേക്ക് വരും. സൗദിയിലെ എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും ഹജ്ജിന് വേണ്ടിയുള്ള സൗകര്യം ഒരുക്കുകയാണ്. 51000 ഉദ്യോഗസ്ഥരാണ് കര്‍മരംഗത്തുള്ളത്. സൗദിയില്‍ നിന്നുള്ളവര്‍ കൂടി എത്തുന്നതോടെ മക്ക ശുഭ്രവസ്ത്ര ധാരികളാല്‍ നിറയും.

English summary
1.7 million pilgrims arrive Saudi Arabia for Hajj
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X