ചവറ്റുകൊട്ടയിൽ സൂക്ഷിച്ച 1.83 കോടി രൂപ മോഷ്ടിച്ച് പ്രവാസികൾ, വീതിച്ചെടുത്ത് നാടിലേക്ക് അയച്ചു, ഒടുവിൽ പിടിവീണു
വീട്ടിൽ വെച്ച് പണം കിട്ടിയെന്നും രണ്ട് പേരും തുല്യമായി വീതിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും ഇരുവരും പോലീസിനോട് പറഞ്ഞു

അബുദാബി: ചവറ്റുകൊട്ടയിൽ നിന്നും ലഭിച്ച കോടിക്കണക്കിന് തുക മോഷ്ടിച്ച് വീതിച്ചെടുത്ത സംഭവത്തിൽ രണ്ട് പ്രവാസികൾ അറസ്റ്റിൽ. ദുബായിയിലാണ് സംഭവം. ചവറ്റുകുട്ടയില്‍ സൂക്ഷിച്ച 8,15,000 ദിര്‍ഹം (1.83 കോടിയിലധികം ഇന്ത്യന്‍ രൂപ) മോഷ്ടിച്ചത്. തുടർന്ന് പണം നാട്ടിലേക്ക് അയക്കുകയായിരുന്നു. അറബ് വംശജയായ വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്.

വീട്ടുടമയായ സ്ത്രീ ചവറ്റുകൊട്ടയിൽ പണം വെച്ച ശേഷം അത് വീടിന്റെ ടെറസ് ഭാഗത്തേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ഇവർ അവധിക്കാലം ആഘോഷിക്കാനായി വിദേശത്തേക്ക് പോയി. എന്നാൽ മടങ്ങി വന്ന് കൊട്ട തിരഞ്ഞപ്പോൾ സൂക്ഷിച്ച പണം ഉണ്ടായിരുന്നില്ല. ഇതോടെ അവർ പോലീസിൽ പരാതി നൽകി. തുടർന്ന് ദുബൈ പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് കേസന്വേഷണം തുടങ്ങി.

വീട്ടിലെത്തിയ അന്വേഷണ സംഘം മതിയായ തെളിവുകൾ ശേഖരിച്ചു. സി സി ടി വി ഉൾപ്പെടെയുള്ളവ പരിശോധിച്ചപ്പോഴാണ് വീട്ടിൽ എത്തിയ ജോലിക്കാരാണ് പണം എടുത്തതെന്ന് കണ്ടെത്തി. അറ്റകുറ്റപണികൾക്കായി വീട്ടിൽ എത്തിയ തൊഴിലാളികളായിരുന്നു ഇരുവരും. എസിയുടെ അറ്റകുറ്റ പണികൾക്കായി വില്ല കോംപ്ലക്സിന്റെ മെയിന്റനന്‍സ് ചുമതലയുള്ള കമ്പനിയായിരുന്നു ഇരുവരേയും നിയോഗിച്ചത്.

ചോദ്യം ചെയ്യലിൽ പണം എടുത്തതാണെന്ന് ഇരുവരും സമ്മതിച്ചു. വീട്ടിൽ വെച്ച് പണം കിട്ടിയെന്നും രണ്ട് പേരും തുല്യമായി വീതിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും ഇരുവരും പോലീസിനോട് പറഞ്ഞു. വീട്ടിലേക്ക് പണം അയച്ചത് കൊടുത്തതായും അറസ്റ്റിലായവരിൽ ഒരാൾ പോലീസിനോട് പറഞ്ഞു. കുടുംബത്തിനായി 345,000 ദിർഹം വീട്ടിൽ നൽകിയെന്നായിരുന്നു ഇയാൾ അറിയിച്ചത്. 322,000 ദിർഹമായിരുന്നു രണ്ടാം പ്രതി വീട്ടിലേക്ക് അയച്ചത്.

അതേസമയം അന്വേഷണത്തിനൊടുവിൽ ഇരു പ്രതികളും അയച്ച മുഴുവൻ തുകയും വീണ്ടെടുക്കാൻ സാധിച്ചെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ പ്രതികളെ കോടതിയിൽ ഹാജരാക്കി. ദുബൈ പ്രാഥമിക കോടതി രണ്ട് പ്രതികള്‍ക്കും മൂന്ന് മാസം വീതം ജയില്‍ ശിക്ഷ വിധിയിക്കുകയും പിഴ അടയ്ക്കാൻ വിധിക്കുകയും ചെയ്തു. 1,65,000 ദിർഹം രിഴയാണ് ഇരുവരും അടക്കേണ്ടത്. ശിക്ഷയുടെ കാലാവധി പൂർത്തിയായി കഴിഞ്ഞാൽ ഇരുവരേയും ദുബൈയിൽ നിന്ന് നാട് കടത്തും.












Click it and Unblock the Notifications