ഓസ്ട്രേലിയയില്‍ മോദിയുടെ മൊഴി മുത്തുകള്‍
സിഡ്നി: ഓസ്ട്രേലിയയിലും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തരംഗമായി. സിഡ്നിയില്‍ അദ്ദേഹം പതിനാറായിരത്തിലധികം ഇന്ത്യക്കാരെയാണ് അഭിസംബോധന ചെയ്തത്. മാഡിസണ്‍ സ്ക്വയറില്‍ നടന്നതില്‍ നിന്ന് ഒട്ടും ശോഭ കുറഞ്ഞതായിരുന്നില്ല സിഡ്നിയിലേയും പ്രകടനം.
അഞ്ച് തന്ത്ര പ്രധാന കരാറുകളിലും നരേന്ദ്ര മോദി ഓസ്ട്രേലിയയുമായി ഒപ്പുവച്ചിട്ടുണ്ട്. വിസ നിയമങ്ങളില്‍ ഇളവ് വരുത്തുമെന്ന വാഗ്ദാനവും മുന്നോട്ട് വച്ചിട്ടുണ്ട്.
മോദിയിലെ പ്രഭാഷകന്‍ ഇത്തവണയും വേദി കയ്യടക്കുകയായിരുന്നു. സിഡ്നിയില്‍ അദ്ദേഹം നടത്തിയ പ്രസംഗത്തിലെ മൊഴിമുത്തുകള്‍ എടുത്താല്‍ ഏതാണ്ടിതൊക്കെയാണ്...

ക്രിക്കറ്റ്
ഇന്ത്യക്കോ ഓസ്ട്രേലിയക്കോ ക്രിക്കറ്റില്ലാതെ ജീവിക്കാന്‍ പറ്റില്ല. ക്രിക്കറ്റാണ് നമ്മളെ ഒന്നിപ്പിക്കുന്നത്. എന്നാല്‍ ക്രിക്കറ്റിന് മുമ്പും സാംസ്കാരിക ചരിത്രം നമ്മെ ബന്ധിപ്പിച്ചിട്ടുണ്ട്.

എത്രനാള്‍
ഒരു രാത്രിയില്‍ നിങ്ങള്‍ ഇന്ത്യയില്‍ നിന്ന് വിമാനം കയറിയാല്‍ അടുത്ത പ്രഭാതത്തില്‍ ഓസ്ട്രേലിയയിലെത്താം. പക്ഷേ നീണ്ട 28 വര്‍ഷങ്ങളെടുത്തു ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഓസ്ട്രേലിയയിലെത്താന്‍. ഇനി ഇത്തരം കാത്തിരിപ്പുകള്‍ വേണ്ടി വരില്ലെന്ന് ഞാന്‍ ഉറപ്പ് നല്കുന്നു.

സ്വാതന്ത്ര്യ സമരം
സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കുവാനുള്ള ഭാഗ്യം ഉണ്ടായില്ല... സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ ജയിലില്‍ പോകാനും ഭാഗ്യമുണ്ടായില്ല. രാജ്യത്തിന് വേണ്ടി മരിക്കാന്‍ കഴിഞ്ഞില്ല, പക്ഷേ നമുക്ക് രാജ്യത്തിന് വേണ്ടി ജീവിക്കാം. നമ്മള് പോരാടുകയാണെങ്കിലും കഷ്ടപ്പെടുകയാണെങ്കിലും അത് രാജ്യത്തിന് വേണ്ടിയാകണം.

ജനാധിപത്യത്തിന്റെ ശക്തി
ജനാധിപത്യത്തിന്റെ ശക്തിയൊന്ന് നോക്കൂ...ജനാധിപത്യമില്ലായിരുന്നെങ്കില് ഞാനിവിടെ എത്തുമായിരുന്നോ? ജനാധിപത്യത്തിന്റെ ശക്തി തന്നെയാണ് എന്നെ ഇവിടെ എത്തിച്ചത്.

യുവത്വം
250 കോടിയിലധികം കൈകളുണ്ട് ഭാരതത്തില്‍. അതില്‍ 200 കോടിയിലധികവും 35 വയസ്സിന് താഴെയുള്ളവരുടെ കൈകളാണ്. ഇന്ത്യയുടെ കഴിവ് തെളിയിക്കാന്‍ സഹായിക്കുന്ന യുവത്വമാണത്.

എല്ലാവര്ക്കും വേണ്ടി
ചെറിയവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്... സാധാരണക്കാര്‍ക്ക് വേണ്ടി... ചെറിയ മനുഷ്യര്‍ക്കായി വലിയ കാര്യങ്ങള്‍ ചെയ്യുന്നതിലാണ് ഞാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ബാങ്ക് അക്കൗണ്ട്
എല്ലാ കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന കാര്യത്തില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ഞാന്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടു. ഇപ്പോള്‍ ആര്‍ക്കും പ്രധാനന്ത്രിയോട് 'പറ്റില്ല' എന്ന് പറയാന്‍ പറ്റില്ല. 10 ആഴ്ചകള്‍ക്കുള്ളില്‍ 7.1 കോടി പുതിയ അക്കൗണ്ടുകളാണ് തുറന്നത്. അതേ നേതാക്കള്‍, അതേ ഓഫീസുകള്‍, അതേ സ്വഭാവം, അതേ ജനങ്ങള്‍... പക്ഷേ കാര്യം നടന്നു... ഇല്ലേ..?

ഇന്ത്യ തീരുമാനിച്ചാല്‍
പുറം ലോകത്തിന് മുന്നില്‍ തന്റെ രാജ്യത്തിന്റെ പ്രതിഛായ മെച്ചപ്പെടുത്താന്‍ ഇന്ത്യയിലെ പൗരന്മാര് തീരുമാനിച്ചാല്‍... നമുക്ക് എല്ലാ വെല്ലുവിളികളേയും നേരിടാം.

സ്വച്ഛ ഭാരത്
വൃത്തിയാക്കുക... മാലിന്യം നീക്കുക... ഇതൊന്നും അന്തസ്സില്ലാത്ത ജോലിയല്ല. ഈ ജോലികളാണ് കൂടുതല്‍ ആദരിക്കപ്പെടേണ്ടത്.

ഓസ്ട്രേലിയയുടെ പാഠം
ജോലിയുടെ അന്തസ്സ് എന്ന കാഴ്ചപ്പാടില്‍ ഓസ്ട്രേലിയയെ ഞാന്‍ എന്നും ബഹുമാനിക്കുന്നു. ഇവിടെ ഗവേഷകനായ ഒരു ശാസ്ത്രജ്ഞന് ഒരു ടാക്സി ഡ്രൈവറായും ജോലി ചെയ്യാം.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ












Click it and Unblock the Notifications