കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓസ്‌ട്രേലിയയില്‍ മോദിയുടെ മൊഴി മുത്തുകള്‍

  • By Soorya Chandran
Google Oneindia Malayalam News

സിഡ്‌നി: ഓസ്‌ട്രേലിയയിലും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തരംഗമായി. സിഡ്‌നിയില്‍ അദ്ദേഹം പതിനാറായിരത്തിലധികം ഇന്ത്യക്കാരെയാണ് അഭിസംബോധന ചെയ്തത്. മാഡിസണ്‍ സ്‌ക്വയറില്‍ നടന്നതില്‍ നിന്ന് ഒട്ടും ശോഭ കുറഞ്ഞതായിരുന്നില്ല സിഡ്‌നിയിലേയും പ്രകടനം.

അഞ്ച് തന്ത്ര പ്രധാന കരാറുകളിലും നരേന്ദ്ര മോദി ഓസ്‌ട്രേലിയയുമായി ഒപ്പുവച്ചിട്ടുണ്ട്. വിസ നിയമങ്ങളില്‍ ഇളവ് വരുത്തുമെന്ന വാഗ്ദാനവും മുന്നോട്ട് വച്ചിട്ടുണ്ട്.

മോദിയിലെ പ്രഭാഷകന്‍ ഇത്തവണയും വേദി കയ്യടക്കുകയായിരുന്നു. സിഡ്നിയില്‍ അദ്ദേഹം നടത്തിയ പ്രസംഗത്തിലെ മൊഴിമുത്തുകള്‍ എടുത്താല്‍ ഏതാണ്ടിതൊക്കെയാണ്...

ക്രിക്കറ്റ്

ക്രിക്കറ്റ്

ഇന്ത്യക്കോ ഓസ്‌ട്രേലിയക്കോ ക്രിക്കറ്റില്ലാതെ ജീവിക്കാന്‍ പറ്റില്ല. ക്രിക്കറ്റാണ് നമ്മളെ ഒന്നിപ്പിക്കുന്നത്. എന്നാല്‍ ക്രിക്കറ്റിന് മുമ്പും സാംസ്‌കാരിക ചരിത്രം നമ്മെ ബന്ധിപ്പിച്ചിട്ടുണ്ട്.

എത്രനാള്‍

എത്രനാള്‍

ഒരു രാത്രിയില്‍ നിങ്ങള്‍ ഇന്ത്യയില്‍ നിന്ന് വിമാനം കയറിയാല്‍ അടുത്ത പ്രഭാതത്തില്‍ ഓസ്‌ട്രേലിയയിലെത്താം. പക്ഷേ നീണ്ട 28 വര്‍ഷങ്ങളെടുത്തു ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഓസ്‌ട്രേലിയയിലെത്താന്‍. ഇനി ഇത്തരം കാത്തിരിപ്പുകള്‍ വേണ്ടി വരില്ലെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു.

സ്വാതന്ത്ര്യ സമരം

സ്വാതന്ത്ര്യ സമരം

സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കുവാനുള്ള ഭാഗ്യം ഉണ്ടായില്ല... സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ ജയിലില്‍ പോകാനും ഭാഗ്യമുണ്ടായില്ല. രാജ്യത്തിന് വേണ്ടി മരിക്കാന്‍ കഴിഞ്ഞില്ല, പക്ഷേ നമുക്ക് രാജ്യത്തിന് വേണ്ടി ജീവിക്കാം. നമ്മള്‍ പോരാടുകയാണെങ്കിലും കഷ്ടപ്പെടുകയാണെങ്കിലും അത് രാജ്യത്തിന് വേണ്ടിയാകണം.

ജനാധിപത്യത്തിന്‌റെ ശക്തി

ജനാധിപത്യത്തിന്‌റെ ശക്തി

ജനാധിപത്യത്തിന്റെ ശക്തിയൊന്ന് നോക്കൂ...ജനാധിപത്യമില്ലായിരുന്നെങ്കില്‍ ഞാനിവിടെ എത്തുമായിരുന്നോ? ജനാധിപത്യത്തിന്റെ ശക്തി തന്നെയാണ് എന്നെ ഇവിടെ എത്തിച്ചത്.

യുവത്വം

യുവത്വം

250 കോടിയിലധികം കൈകളുണ്ട് ഭാരതത്തില്‍. അതില്‍ 200 കോടിയിലധികവും 35 വയസ്സിന് താഴെയുള്ളവരുടെ കൈകളാണ്. ഇന്ത്യയുടെ കഴിവ് തെളിയിക്കാന്‍ സഹായിക്കുന്ന യുവത്വമാണത്.

എല്ലാവര്‍ക്കും വേണ്ടി

എല്ലാവര്‍ക്കും വേണ്ടി

ചെറിയവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്... സാധാരണക്കാര്‍ക്ക് വേണ്ടി... ചെറിയ മനുഷ്യര്‍ക്കായി വലിയ കാര്യങ്ങള്‍ ചെയ്യുന്നതിലാണ് ഞാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ബാങ്ക് അക്കൗണ്ട്

ബാങ്ക് അക്കൗണ്ട്

എല്ലാ കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന കാര്യത്തില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ഞാന്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടു. ഇപ്പോള്‍ ആര്‍ക്കും പ്രധാനന്ത്രിയോട് 'പറ്റില്ല' എന്ന് പറയാന്‍ പറ്റില്ല. 10 ആഴ്ചകള്‍ക്കുള്ളില്‍ 7.1 കോടി പുതിയ അക്കൗണ്ടുകളാണ് തുറന്നത്. അതേ നേതാക്കള്‍, അതേ ഓഫീസുകള്‍, അതേ സ്വഭാവം, അതേ ജനങ്ങള്‍... പക്ഷേ കാര്യം നടന്നു... ഇല്ലേ..?

ഇന്ത്യ തീരുമാനിച്ചാല്‍

ഇന്ത്യ തീരുമാനിച്ചാല്‍

പുറം ലോകത്തിന് മുന്നില്‍ തന്റെ രാജ്യത്തിന്റെ പ്രതിഛായ മെച്ചപ്പെടുത്താന്‍ ഇന്ത്യയിലെ പൗരന്‍മാര്‍ തീരുമാനിച്ചാല്‍... നമുക്ക് എല്ലാ വെല്ലുവിളികളേയും നേരിടാം.

സ്വച്ഛ ഭാരത്

സ്വച്ഛ ഭാരത്

വൃത്തിയാക്കുക... മാലിന്യം നീക്കുക... ഇതൊന്നും അന്തസ്സില്ലാത്ത ജോലിയല്ല. ഈ ജോലികളാണ് കൂടുതല്‍ ആദരിക്കപ്പെടേണ്ടത്.

ഓസ്‌ട്രേലിയയുടെ പാഠം

ഓസ്‌ട്രേലിയയുടെ പാഠം

ജോലിയുടെ അന്തസ്സ് എന്ന കാഴ്ചപ്പാടില്‍ ഓസ്‌ട്രേലിയയെ ഞാന്‍ എന്നും ബഹുമാനിക്കുന്നു. ഇവിടെ ഗവേഷകനായ ഒരു ശാസ്ത്രജ്ഞന് ഒരു ടാക്‌സി ഡ്രൈവറായും ജോലി ചെയ്യാം.

English summary
10 Big Quotes From PM Narendra Modi's Sydney Speech
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X