കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവതിയ്ക്ക് ഒറ്റപ്രസവത്തില്‍ 10 കുട്ടികള്‍; ലോകത്ത് ആദ്യമെന്ന്

Google Oneindia Malayalam News

ദില്ലി; ഒറ്റപ്രസവത്തില്‍ പത്ത് കുട്ടികള്‍ക്ക് ജന്മം നല്‍കി 37 കാരി. ദക്ഷിണാഫ്രിക്കയിലെ ഗോസിയാമേ താമര സിത്തോളെ എന്ന മുപ്പത്തിയേഴുകാരിയാണ് 10 കുട്ടികളെ പ്രസവിച്ചത്. ജൂൺ 7 നായിരുന്നു പ്രസവം.ഏഴ് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളുമാണ് പിറന്നത്. സിസേറിയനിലൂടെയാണ് 10 കുട്ടികളെയും പുറത്തെടുത്തത്.

mother

നേരത്തേ എട്ട് കുട്ടികൾ ഉണ്ടെന്ന് സ്കാനിംഗ് റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. എന്നാൽ പ്രസവിച്ചപ്പോഴാണ് 10 കുട്ടികൾ ഉണ്ടെന്ന് മനസിലായത്. അവൾ ഏഴ് മാസവും ഏഴ് ദിവസവും തികഞ്ഞപ്പോഴാണ് പ്രസവിച്ചത്. അമ്മയും കുഞ്ഞങ്ങളും സുഖമായി ഇരിക്കുന്നു.താൻ വളരെയേറെ സന്തോഷവാനും വികാരാധീനനുമാണെന്ന്, ഭർത്താവ് ടെബോഹോ സോടെറ്റ്സി മാധ്യമങ്ങളോട് പറഞ്ഞു.

ആദ്യപ്രസവത്തിൽ ഗോസിയാമ്മ ഇരട്ടകുട്ടികൾക്ക് ജൻമം നൽകിയിരുന്നു. ഇവർക്ക് ഇപ്പോൾ ആറ് വയസായി.

വട് സാവിത്രി പൂജ ആഘോഷത്തിന്റെ ചിത്രങ്ങള്‍ കാണാം

അതേസമയം ഒറ്റ പ്രസവ്തിൽ 10 കുട്ടികൾ ജനിക്കുന്ന ആദ്യത്തെ കേസാണിതെന്നാണ് റിപ്പോർട്ട്.കഴിഞ്ഞ മാസം മൊറോക്കോയിൽ ഒമ്പത് കുട്ടികൾക്ക് ജന്മം നൽകിയ ഹലിമ സിസ്സാണ് ഈ റെക്കോർഡ് നേരത്തെ സ്ഥാപിച്ചത്.അതേസമയം നിലവിൽ ഗിന്നസ് റെക്കോഡ് സംഘം സംഭവം പരിശോധിക്കുന്നുണ്ട്. വിശദമായ അന്വേണത്തിന് ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പ്രത്യേക പ്രതിനിധിയെ വിഷയം കൈകാര്യം ചെയ്യാൻ നിയോഗിച്ചിട്ടുണ്ടെന്നും ഗിന്നസ് റെക്കോഡ് അധികൃതർ വ്യക്തമാക്കി.

'മാർട്ടിൻ ഇരകളെ പീഡിപ്പിച്ച് ആനന്ദം കണ്ടെത്തുന്ന മനോരോഗി';കൊടുംക്രൂരതയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്'മാർട്ടിൻ ഇരകളെ പീഡിപ്പിച്ച് ആനന്ദം കണ്ടെത്തുന്ന മനോരോഗി';കൊടുംക്രൂരതയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

മുല്ലക്കര രത്‌നാകരന്റെ വെരിഫൈഡ് പേജിന് ഫേസ്ബുക്ക് വിലക്ക്; കാരണം അറിയില്ലെന്ന് ഫേസ്ബുക്ക്, വിലക്ക് മാറ്റില്ലമുല്ലക്കര രത്‌നാകരന്റെ വെരിഫൈഡ് പേജിന് ഫേസ്ബുക്ക് വിലക്ക്; കാരണം അറിയില്ലെന്ന് ഫേസ്ബുക്ക്, വിലക്ക് മാറ്റില്ല

യാഷിക ആനന്ദിന്റെ പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Covid Vaccine Production In Kerala: S Chithra IAS Appointed As Project Director | Oneindia Malayalam

English summary
10 children in a single birth for a young woman; first in the world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X