Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒറ്റ ദിവസം കൊണ്ട് 10 പേർ കോടീശ്വരന്മാർ; ലോട്ടറി അടിച്ചത് 16 കോടി; നിമിത്തമായത് ആ സംഭവം

ഭാ​ഗ്യത്തിന്റെ അടിസ്ഥാനത്തിൽ ഉള്ള ഒരു പരീക്ഷണമാണ് ലോട്ടറി. എടുക്കുന്ന എല്ലാവർക്കും അടിക്കണമെന്നില്ല, കാലങ്ങളായി ലോട്ടറി എടുക്കുന്നു എന്നത് കൊണ്ട് അടിക്കണം എന്നില്ല, ഭാ​ഗ്യമുണ്ടെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ ലോട്ടറി എടുക്കുന്നത് തുടരാം, ഒരിക്കൽ ആ ഭാ​ഗ്യം തേടിവരും. ഇപ്പോൾ ഇവിടെ ഭാ​ഗ്യം തേടിവന്നത് പത്തു പേരെയാണ്. അതെ പത്ത് പേർക്കാണ് ബംബർ നേട്ടം. ഒറ്റ ദിവസം കൊണ്ട് പത്ത് കോടീശ്വരന്മാർ. സംഭവം എന്താണെന്ന് വിശദമായി പറയാം.

ചാംബ്ലിയിലെ ഫോണ്ട്രെമി ഫൗണ്ടറിയിലെ 10 സഹപ്രവർത്തകർ 2023 ഫെബ്രുവരി 25-ന് നറുക്കെടുപ്പിനായി വാങ്ങിയ ക്യൂബെക്ക് 49 ഫോർമുല ടിക്കറ്റ് ഉപയോഗിച്ച് 16 കോടി നേടി. ലോട്ടറി എടുക്കുന്ന ശീലം ഇവർക്കുണ്ട്. തങ്ങളുടെ അടുത്തുള്ള പ്രദേശത്ത് നിന്ന് തന്നെയാണ് ലോട്ടറി എടുക്കാറുള്ളത്. എന്നാൽ അന്ന് അവിടെ നിന്ന് ലോട്ടറി എടുക്കാൻ ഇവർ മറന്നു. എന്നാൽ ലോട്ടറി എടുക്കാൻ തന്നെ തീരുമാനിച്ചു. പ്രദേശത്ത് നിന്ന് ലോട്ടറി എടുക്കാൻ മറന്നെന്നും എന്നാൽ പട്ടണത്തിന് പുറത്തുള്ളപ്പോൾ റോഡ് അരികിൽ നിന്ന് ഒരെണ്ണം എടുക്കാൻ മാത്യൂ കോട്ടെ പറയുന്നു.

Lotetry

താനും തന്റെ സഹപ്രവർത്തകരും ഒരു മാസമായി മാത്രമാണ് ലോട്ടറി കളിക്കുന്നതെന്നും ഇനിയും ലോട്ടറി കളിക്കുമെന്നും നിർത്താൻ പദ്ധതിയില്ലെന്നും കോട്ടെ ക്രൗൺ കോർപ്പറേഷനോട് പറഞ്ഞു. ഓൺലൈനിൽ നമ്പറുകൾ പരിശോധിച്ച ശേഷം, കോറ്റ് ഉടൻ തന്നെ തന്റെ സഹപ്രവർത്തകനായ പാട്രിക് ബെലാംഗറെ ഫോണിൽ വിളിച്ച് ഈ വാർത്ത പങ്കുവെച്ചു. തുടർന്ന് വിജയിച്ച മറ്റ് അംഗങ്ങളെ ഓരോരുത്തരെയായി വിളിച്ച് അവരുടെ പ്രധാന വിജയത്തെക്കുറിച്ച് ഇദ്ദേഹം പറഞ്ഞു.

അതേസമയം നേരത്തേയും ഇതുപോലെ ഒരുമിച്ച് ലോട്ടറി എടുത്ത സുഹൃത്തുക്കൾക്കും സമ്മാനമടിച്ചിരുന്നു. OLG-യുടെ 2023 ഫെബ്രുവരി 17-ന് ലോട്ടോ മാക്‌സ് നറുക്കെടുപ്പിൽ രണ്ടാം സമ്മാനം നേടിയതിന് ശേഷം ടൊറന്റോ, ജിടിഎ സഹപ്രവർത്തകർ മൂവരും ഏകദേശം $95,000 വിഭജിക്കും. ഗ്രൂപ്പ് ചാറ്റിൽ സമ്മാനത്തെക്കുറിച്ച് പറഞ്ഞിരുന്നെങ്കിലും ഈ ചാറ്റ് ഇവരിൽ ഒരാൾ അറിഞ്ഞില്ല.

ഭാഗ്യ ടിക്കറ്റിനെക്കുറിച്ച് അറിയാതെ ഒരു ദിവസം മുഴുവൻ ചെലവഴിച്ചു പിന്നീടാണ് ലോട്ടറി അടിച്ച വിവരം അറിയുന്നത്. 25 വർഷത്തിലേറെയായി ഒരുമിച്ച് ലോട്ടറി കളിച്ചതിന് ശേഷം, ബ്രാംപ്ടണിലെ കിപ്ലിൻ മക്കിൻസൺ, ടൊറന്റോയിലെ അന്റോണിയോ ലാൻസിലോട്ട, ടൊറന്റോയിലെ കെന്നത്ത് ഡോൾബെൽ എന്നിവർ ഫെബ്രുവരി 17 ലെ നറുക്കെടുപ്പിൽ 94,468.90 ഡോളർ നേടി, ഇത് ഒരാൾക്ക് $31,489.63 ആയി ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+