കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫില്‍ ഇന്ന് മാത്രം 10 കൊറോണ മരണം; കൂടുതല്‍ സൗദിയില്‍, കുവൈത്തിലും ബഹ്‌റൈനിലും വീണ്ടും...

  • By Desk
Google Oneindia Malayalam News

റിയാദ്: ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ന് പത്ത് പേര്‍ രോഗം ബാധിച്ച് മരിച്ചു. സൗദിയില്‍ എട്ട് പേരും കുവൈത്തിലും ബഹ്‌റൈനിലും ഒരാള്‍ വീതവുമാണ് മരിച്ചത്. സൗദിയില്‍ ഇന്ന് 435 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ സൗദിയില്‍ രോഗികളുടെ എണ്ണം 5369 ആയി ഉയര്‍ന്നു. രാജ്യത്ത് മരണം 73 ആയി. റിയാദ്, മക്ക, മദീന എന്നിവിടങ്ങളില്‍ സ്ഥിതിഗതികളില്‍ മാറ്റമുണ്ടായിട്ടില്ല. മദീനയില്‍ ഇന്ന് നാല് പേരാണ് മരിച്ചത്. മക്കയില്‍ മൂന്ന് പേരും ജിദ്ദയില്‍ ഒരാളും മരിച്ചു. അതേസമയം, ഖത്തീഫില്‍ ഇന്നും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം കൊറോണ പരിശോധന തുടരുകയാണ്.

C

അതേസമയം, കുവൈത്തില്‍ ഇന്ന് ഒരാള്‍ മരിച്ചു. ഇതോടെ മൂന്നാമത്തെ മരണമാണ് കുവൈത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരക്കുന്നത്. 79കാരിയായ കുവൈത്തിയാണ് ഇന്ന് മരിച്ചത്. 55 പേര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ ണ്ണം 1355 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 29 പേര്‍ ഇന്ത്യക്കാരാണ്. കുവൈത്തില്‍ 753 ഇന്ത്യക്കാര്‍ക്കാണ് രോഗമുള്ളത്.

ബഹ്‌റൈനില്‍ ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ബഹ്‌റൈന്‍ പൗരനാണ് മരിച്ചത്. ഇതോടെ ബഹ്‌റൈനില്‍ മരിച്ചവരുടെ എണ്ണം ഏഴായി. ഗള്‍ഫ് മേഖലയില്‍ കൊറോണ രോഗം ബാധിച്ച് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്ത രാജ്യമാണ് ബഹ്‌റൈന്‍. 763 പേരാണ് രാജ്യത്ത് രോഗം ബാധിച്ച് ചികില്‍സയിലുള്ളത്. കൂടുതലും വിദേശികളാണ്. 135 പേര്‍ ഇന്ത്യക്കാരാണ്.

ഖത്തറില്‍ ചൊവ്വാഴ്ച 197 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് 3428 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കാണ് ഇപ്പോള്‍ രോഗം ബാധിച്ചിരിക്കുന്നത്. ഒമാനില്‍ ചൊവ്വാഴ്ച 86 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ 813 പേരാണ് ഒമാനില്‍ രോഗബാധിതര്‍. നേരത്തെ മസ്‌ക്കത്തില്‍ നാല് രോഗികള്‍ മരിച്ചിരുന്നു.

അര്‍ധരാത്രി വന്ന ആ ഫോണ്‍ കോള്‍; പിന്നീട് കേരളം ഉറങ്ങിയില്ല... ലോകരാജ്യങ്ങള്‍ക്ക് മാതൃകഅര്‍ധരാത്രി വന്ന ആ ഫോണ്‍ കോള്‍; പിന്നീട് കേരളം ഉറങ്ങിയില്ല... ലോകരാജ്യങ്ങള്‍ക്ക് മാതൃക

450 പേര്‍ക്ക് ആറ് ബാത്ത്‌റൂം; പ്രവാസികളെ ദൈവം രക്ഷിക്കട്ടെ, ഗള്‍ഫ് തകര്‍ന്നാല്‍ ഏഷ്യ സ്തംഭിക്കും450 പേര്‍ക്ക് ആറ് ബാത്ത്‌റൂം; പ്രവാസികളെ ദൈവം രക്ഷിക്കട്ടെ, ഗള്‍ഫ് തകര്‍ന്നാല്‍ ഏഷ്യ സ്തംഭിക്കും

അമേരിക്കക്ക് കഷ്ടകാലം; കൊറോണയ്ക്ക് പിന്നാലെ ചുഴലിക്കാറ്റ്, കനത്ത നാശം, നിരവധി മരണംഅമേരിക്കക്ക് കഷ്ടകാലം; കൊറോണയ്ക്ക് പിന്നാലെ ചുഴലിക്കാറ്റ്, കനത്ത നാശം, നിരവധി മരണം

അമേരിക്കക്ക് അപ്രതീക്ഷിത തിരിച്ചടി നല്‍കി സൗദി അറേബ്യ; ഇന്ത്യയ്ക്ക് തലോടല്‍, യൂറോപ്പിനെ തൊട്ടില്ലഅമേരിക്കക്ക് അപ്രതീക്ഷിത തിരിച്ചടി നല്‍കി സൗദി അറേബ്യ; ഇന്ത്യയ്ക്ക് തലോടല്‍, യൂറോപ്പിനെ തൊട്ടില്ല

പ്രവാസികളെ സ്വീകരിക്കാന്‍ കേരളം സജ്ജം; സര്‍ക്കാരും മതസംഘടനകളും ഒരുങ്ങി, രണ്ടര ലക്ഷം മുറികള്‍പ്രവാസികളെ സ്വീകരിക്കാന്‍ കേരളം സജ്ജം; സര്‍ക്കാരും മതസംഘടനകളും ഒരുങ്ങി, രണ്ടര ലക്ഷം മുറികള്‍

English summary
10 Corona death in Gulf Countries today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X