കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയെ വീഴ്ത്തി 'ഇന്‍സ്‌ടെക്‌സ്', ഇറാനൊപ്പം നില്‍ക്കുമെന്ന് 10 രാജ്യങ്ങള്‍, ചൈനയും യൂറോപും!!

Google Oneindia Malayalam News

പാരിസ്/ടെഹ്‌റാന്‍: അമേരിക്കയെ തള്ളി കൂടുതല്‍ രാജ്യങ്ങള്‍ ഇറാനുമായി അടുക്കുന്നു. പത്ത് പ്രമുഖ രാജ്യങ്ങള്‍ ഇറാനുമായി ഇടപാട് പുനരാരംഭിക്കാന്‍ തീരുമാനിച്ചു. അമേരിക്കന്‍ സമ്മര്‍ദ്ദം കാരണം നേരത്തെ ഇടപാടുകള്‍ അവസാനിപ്പിച്ച രാജ്യങ്ങളാണിത്. ഡോളറില്‍ ഇടപാട് നടത്താന്‍ അമേരിക്കന്‍ ഉപരോധം കാരണം സാധ്യമല്ല.

ബദല്‍ മാര്‍ഗമായി ഇന്‍സ്‌ടെക്‌സ് ഉപയോഗിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഈ രാജ്യങ്ങള്‍. ഇതോടെ ഇറാനെതിരായ നീക്കത്തില്‍ അമേരിക്ക ആഗോളതലത്തില്‍ ഒറ്റപ്പെടും. യൂറോപ്പിലെ മൂന്ന് പ്രബല ശക്തികള്‍ നേരത്തെ ഇറാനുമായി അടുക്കാന്‍ തീരുമാനിച്ചിരുന്നു. ഇപ്പോള്‍ ആറ് രാജ്യങ്ങള്‍ കൂടി തയ്യാറായി. ഇവര്‍ക്കെതിരെ അമേരിക്ക നീങ്ങുമോ എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്....

 യൂറോപ്പിലെ പ്രബല ശക്തികള്‍

യൂറോപ്പിലെ പ്രബല ശക്തികള്‍

യൂറോപ്പിലെ പ്രബല ശക്തികളായ ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ നേരത്ത ഇറാനുമായി അടുക്കാന്‍ തീരുമാനിച്ചിരുന്നു. ബ്രസല്‍സ്, ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്റ്, നെതര്‍ലാന്റ്‌സ്, നോര്‍വെ, സ്വീഡന്‍ എന്നീ രാജ്യങ്ങളാണ് കഴിഞ്ഞദിവസം ഇറാന് അനുകൂലമായി രംഗത്തുവന്നത്. കൂടെ ചൈനയും സമാനമായ നിലപാടെടുത്തു.

 ഡോളറിന് പകരം ഇന്‍സ്‌ടെക്‌സ്

ഡോളറിന് പകരം ഇന്‍സ്‌ടെക്‌സ്

അന്താരാഷ്ട്ര തലത്തില്‍ ഇടപാട് നടക്കുന്നത് ഡോളറിലാണ്. എന്നാല്‍ ഇറാനെതിരെ അമേരിക്കന്‍ ഉപരോധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഡോളറില്‍ ഇടപാട് പറ്റില്ല. ഇതിന് പകരം സംവിധാനം പാരിസ് കേന്ദ്രമായി ആരംഭിച്ചിട്ടുണ്ട്. ഇന്‍സ്‌ടെക്‌സ് എന്ന സംവിധാനമാണ് പ്രവര്‍ത്തിക്കുക.

ഇന്‍സ്‌ടെക്‌സ് എന്നാല്‍ ഇതാണ്

ഇന്‍സ്‌ടെക്‌സ് എന്നാല്‍ ഇതാണ്

ബ്രിട്ടനും ജര്‍മനിയും ഫ്രാന്‍സും ചേര്‍ന്ന് കഴിഞ്ഞ ജനുവരിയില്‍ ആരംഭിച്ച സംവിധാനമാണ് ഇന്‍സ്‌ടെക്‌സ്. ചരക്കിന് പകരം ചരക്ക് നല്‍കുന്ന ബാര്‍ട്ടര്‍ സംവിധാനത്തിന്റെ മറ്റൊരു പതിപ്പാണിത്. ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് പകരം ഇറാന് ആവശ്യമുള്ള മരുന്നുകളും ഭക്ഷ്യ വസ്തുക്കളും ഇവര്‍ നല്‍കും.

ചൈനയുടെ പിന്തുണ ആശ്വാസം

ചൈനയുടെ പിന്തുണ ആശ്വാസം

ഇന്‍സ്‌ടെക്‌സ് സംവിധാനം പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. കൂടുതല്‍ രാജ്യങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ ആരംഭിക്കാമെന്നാണ് തീരുമാനിച്ചിരുന്നത്. ഇതിന് തൊട്ടുപിന്നാലെയാണ് ആറ് രാജ്യങ്ങള്‍ ഇറാനുമായുള്ള ഇടപാടിനെ പിന്തുണച്ച് രംഗത്തുവന്നിരിക്കുന്നത്. വന്‍ ശക്തിയായ ചൈനകൂടി പിന്തുണച്ചത് ഇറാന് ആശ്വാസമാണ്. വ്യാപാര വിഷയത്തില്‍ ചൈനയും അമേരിക്കയും ഉടക്കിലാണ്.

അമേരിക്ക ഒറ്റപ്പെട്ടു

അമേരിക്ക ഒറ്റപ്പെട്ടു

ഇറാനുമായുള്ള അമേരിക്കയുള്‍പ്പെടെ ആറ് വന്‍കിട രാജ്യങ്ങള്‍ ഒപ്പുവച്ച ആണവ കരാറില്‍ നിന്ന് അമേരിക്ക കഴിഞ്ഞവര്‍ഷം പിന്‍മാറിയിരുന്നു. ട്രംപിന്റെ നിര്‍ദേശ പ്രകാരമാണ് അമേരിക്കയുടെ ഏകപക്ഷീയമായ പിന്‍മാറ്റം. എന്നാല്‍ മറ്റെല്ലാ രാജ്യങ്ങള്‍ ഇറാനുമായുള്ള കരാര്‍ തുടരുമെന്ന് അറിയിച്ചിരിക്കുയാണ്. ഇതോടെ അമേരിക്ക ഒറ്റപ്പെട്ടു.

ഇന്ത്യ ഇടപാടുകള്‍ നിര്‍ത്തി

ഇന്ത്യ ഇടപാടുകള്‍ നിര്‍ത്തി

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് അമേരിക്ക ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് പിന്‍മാറിയത്. മറ്റു രാജ്യങ്ങള്‍ ഇറാനുമായി ഇടപാടുകള്‍ നടത്തരുതെന്നും അമേരിക്ക ആവശ്യപ്പെട്ടു. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി ഇറാനുമായുള്ള ഇടപാടുകള്‍ നിര്‍ത്തിവച്ചു.

 എന്തായിരുന്നു ആണവ കരാര്‍

എന്തായിരുന്നു ആണവ കരാര്‍

ഇറാനെതിരെ അന്താരാഷ്ട്ര സമൂഹം ചുമത്തിയ ഉപരോധം പിന്‍വലിക്കാം. പകരം യുറേനിയം സമ്പുഷ്ടീകരണം ഇറാന്‍ അവസാനിപ്പിക്കുകയും ആണവായുധം നിര്‍മിക്കുന്നത് നിര്‍ത്തുകയും വേണമെന്നാണ് 2015ലെ കരാര്‍ വ്യവസ്ഥ. അമേരിക്ക ഉപരോധം പുനരാരംഭിച്ച സാഹചര്യത്തില്‍ കരാറില്‍ നിന്ന് പിന്‍മാറുമെന്ന് ഇറാന്‍ അറിയിച്ചിരുന്നു.

ഇറാനെ ആകര്‍ഷിപ്പിക്കുന്നത്

ഇറാനെ ആകര്‍ഷിപ്പിക്കുന്നത്

പുതിയ ഇന്‍സ്‌ടെക്‌സ് സംവിധാനം നടപ്പാക്കുന്നതോടെ ഇറാന്‍ ആണവ കരാര്‍ വ്യവസ്ഥകള്‍ പാലിക്കണമെന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. ഇറാനില്‍ നിന്ന് താരതമ്യേന വില കുറഞ്ഞ എണ്ണ ലഭിക്കുന്നതാണ് യൂറോപ്യന്‍ രാജ്യങ്ങളെയും ചൈനയെയും ആകര്‍ഷിപ്പിക്കുന്നത്. അമേരിക്കന്‍ വിലക്കിനെ തുടര്‍ന്ന് ഈ രാജ്യങ്ങള്‍ എണ്ണ ഇറക്കുമതിയില്‍ പ്രതിസന്ധി നേരിടുകയാണ്.

 പെട്രോളില്ലാത്ത ഭംഗിയുള്ള കാര്‍

പെട്രോളില്ലാത്ത ഭംഗിയുള്ള കാര്‍

നിലവിലെ പ്രതിസന്ധി മറികടക്കാന്‍ ഇറാനും യൂറോപും സമഗ്രമായ സംയുക്ത പ്രവര്‍ത്തന പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ഇന്‍സ്‌ടെക്‌സ് നടപ്പാക്കിയത്. എന്നാല്‍ പെട്രോളില്ലാത്ത ഭംഗിയുള്ള കാര്‍ എന്നാണ് ഇന്‍സ്‌ടെക്‌സിനെ ഇറാന്‍ വിശേഷിപ്പിച്ചത്.

ചൈനയുടെ വരവ്

ചൈനയുടെ വരവ്

അതേസമയം, ഇറാനുമായി കൂടുതല്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ചൈന തീരുമാനിച്ചു. സമഗ്ര സംയുക്ത പ്രവര്‍ത്തന പദ്ധതി പ്രകാരമാണ് ഇവര്‍ സഹകരിക്കുന്നത്. ആണവ കരാര്‍ വ്യവസ്ഥ പാലിക്കാനും ധാരണയായി. ഇറാനില്‍ നിന്ന് കൂടുതല്‍ എണ്ണ ഇറക്കാനാണ് ചൈനയുടെ തീരുമാനം.

പുതിയ കരാറില്‍ ഒപ്പുവച്ചു

പുതിയ കരാറില്‍ ഒപ്പുവച്ചു

ഇറാന്‍-ചൈന പ്രതിനിധികള്‍ ഒട്ടേറെ പുതിയ പദ്ധതികളില്‍ ഒപ്പുവച്ചു. ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ പരിശോധിക്കാന്‍ ഇറാന്‍ അന്താരാഷ്ട്ര ഏജന്‍സിക്ക് അനുമതി നല്‍കി. ഇതിനെ ചൈന സ്വാഗതം ചെയ്തു. ഇറാനിലെയും ചൈനയിലെയും യൂറോപ്പിലെയും കമ്പനികള്‍ ഇടപാടുകള്‍ ആരംഭിക്കുന്നതോടെ തകരുന്നത് അമേരിക്കന്‍ നീക്കമാണ്.

ഫട്‌നാവിസ് 80 മണിക്കൂര്‍ മുഖ്യമന്ത്രിയായത് നാടകം; 40000 കോടി തിരിച്ചുനല്‍കിയെന്ന് ബിജെപി എംപിഫട്‌നാവിസ് 80 മണിക്കൂര്‍ മുഖ്യമന്ത്രിയായത് നാടകം; 40000 കോടി തിരിച്ചുനല്‍കിയെന്ന് ബിജെപി എംപി

ശരദ് പവാറിന്റെ കുശാഗ്ര ബുദ്ധി ഫലം കാണുന്നു; ശിവസേനക്ക് കുരുക്കിട്ട് എന്‍സിപിക്ക് വന്‍ നേട്ടംശരദ് പവാറിന്റെ കുശാഗ്ര ബുദ്ധി ഫലം കാണുന്നു; ശിവസേനക്ക് കുരുക്കിട്ട് എന്‍സിപിക്ക് വന്‍ നേട്ടം

English summary
10 countries join Trump-busting Iran barter group
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X