10 ദിവസം മാത്രം പ്രായം, ഭൂകമ്പത്തില്‍ കെട്ടിടത്തിനടിയിലായി, 90 മണിക്കൂറുകള്‍ക്ക് ശേഷം രക്ഷപ്പെടുത്തി
അമ്മയ്ക്കൊപ്പം നാല് ദിവസം, തകര്‍ന്ന കെട്ടിടത്തിന് അടിയിലായിരുന്നു ഈ കുഞ്ഞ്. പക്ഷേ ഇവര്‍ ആ ദുരന്തത്തെ അതിജീവിച്ചു. യാഗിസ് ഉലാസ് എന്നാണ് കുട്ടിക്ക് നല്‍കിയിരിക്കുന്ന പേര്.

ഇസ്താംബൂള്‍: തുര്‍ക്കിയിലേക്ക് നോക്കുന്ന ആര്‍ക്കും നെഞ്ച് പിടയുന്ന കാഴ്ച്ചകളാണ് കാണാന്‍ കഴിയുക. ഇത്തവണ ഒരു പ്രതീക്ഷയുടെ വാര്‍ത്തയാണ് നമ്മുടെ മുന്നിലേക്കെത്തുന്നത്. ഒരു പിഞ്ചു കുഞ്ഞിനെ രക്ഷാപ്രവര്‍ത്തകര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെടുത്തിയിരിക്കുകയാണ്.
അതും വെറും പത്ത് ദിവസം മാത്രമാണ് ഈ കുഞ്ഞിന്റെ പ്രായം. ദുരന്തം നടന്ന് 90 മണിക്കൂറുകള്‍ക്ക് ശേഷമാണ് ഈ കുട്ടിയെ രക്ഷിച്ചത്. കോണ്‍ക്രീറ്റ് സ്ലാബുകള്‍ക്ക് അടിയില്‍ നിന്ന് കുട്ടിയെ രക്ഷിക്കുമ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍ ഇന്ഷാഅല്ലാ എന്ന് ആത്മഗതം പറയുന്നുണ്ടായിരുന്നു. പതിയെ ഈ കുട്ടിയെ മറ്റുള്ളവരിലേക്ക് കൈമാറുമ്പോള്‍ എല്ലാവരുടെയും മുഖത്ത് സന്തോഷം പ്രകടമായിരുന്നു.

അമ്മയ്ക്കൊപ്പം നാല് ദിവസം, തകര്‍ന്ന കെട്ടിടത്തിന് അടിയിലായിരുന്നു ഈ കുഞ്ഞ്. പക്ഷേ ഇവര്‍ ആ ദുരന്തത്തെ അതിജീവിച്ചു. യാഗിസ് ഉലാസ് എന്നാണ് കുട്ടിക്ക് നല്‍കിയിരിക്കുന്ന പേര്. ഒരു ചെറിയ പുതപ്പിലേക്ക് കുഞ്ഞിനെ പൊതിഞ്ഞാണ് ഇവര്‍ സമന്ദാഗിെ മെഡിക്കല്‍ സെന്ററില്‍ എത്തിച്ചത്.
കുട്ടിയുടെ അമ്മയെയും വെള്ളിയാഴ്ച്ച രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു. ദൈവഭാഗ്യം കൊണ്ട് ഇവര്‍ക്ക് ബോധമുണ്ടായിരുന്നു. സ്ട്രെച്ചറില്‍ ഇവരെ എടുത്ത് പുറത്തേക്ക് കൊണ്ടുപോകുന്നതും കാണാമായിരുന്നു. അതേസമയം രക്ഷാപ്രവര്‍ത്തക സംഘത്തിന്റെ ആത്മവീര്യം തന്നെ വര്‍ധിപ്പിക്കുന്നതായിരുന്നു ഈ പിഞ്ചുകുഞ്ഞിനെ രക്ഷിക്കാന്‍ കഴിഞ്ഞത്.
ഭൂകമ്പം നടന്ന് അഞ്ചാം ദിനമാണ് ഇങ്ങനൊരു കാര്യം നടന്നത്. പല രാജ്യങ്ങളില്‍ നിന്നുള്ള സ്പെഷ്യലിസ്റ്റ് ടീം അടങ്ങുന്നതാണ് രക്ഷാപ്രവര്‍ത്തക സംഘം. രാത്രിയിലും ഇവര്‍ ആക്ടീവാണ്. തകര്‍ന്ന കെട്ടിടങ്ങള്ക്കിടയിലെല്ലാം ഇവര്‍ പരിശോധനം നടത്തി.
അതും കൊടും തണുപ്പിനെ വകവെക്കാതെയാണ് ഇവര്‍ തുര്‍ക്കിയുടെ കണ്ണീരൊപ്പാന്‍ എത്തിയത്. എല്ലാവരോടും നിശബ്ദരായിരിക്കാന്‍ നിര്‍ദേശിച്ചായിരുന്നു രക്ഷാപ്രവര്‍ത്തകര്‍ ആരംഭിച്ചത്. കാരണം എവിടെ നിന്നെങ്കിലും ഒരു ശബ്ദം വരുന്നുണ്ടോ എന്ന് ഇവര്‍ പരിശോധിക്കുന്നുണ്ടായിരുന്നു. ജീവന്റെ ഒരു കണിക ബാക്കിയുണ്ടെങ്കില്‍ രക്ഷിക്കാന്‍ ഇവര്‍ തയ്യാറാണ്.
തുര്‍ക്കിഷ് നഗരമായ കാരമന്മരാസില് രക്ഷാപ്രവര്‍ത്തകര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്നായിരുന്നു ഒരു കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. ഈ കുഞ്ഞ് പൊടി കണ്ണില്‍ വീണതിനെ തുടര്‍ന്ന് ഉച്ചത്തില്‍ കരയുന്നുണ്ടായിരുന്നു. ഇത് രക്ഷാപ്രവര്‍ത്തകര്‍ക്ക് സഹായകരമായി.
രക്ഷാപ്രവര്‍ത്തകരെ കുഞ്ഞിന്റെ മുഖം വൃത്തിയാക്കിയാണ് കരച്ചില് നിര്‍ത്തിച്ചത്. ഇതൊരു മനോഹര കാഴ്്ച്ചയായിരുന്നു. തുര്‍ക്കിഷ് പ്രതിരോധ മന്ത്രാലയം ഇതിന്റെ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.
തുര്‍ക്കിയുടെ കിഴക്കന്‍ ഭാഗത്ത് നിന്ന് അതുപോലെ ഒരു ആണ്‍കുട്ടിയെയും രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു. ഉച്ചത്തിലുള്ള കരച്ചിലാണ് ഈ കുട്ടിയെയും രക്ഷപ്പെടുത്തിയത്.
-
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ












Click it and Unblock the Notifications