കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയില്‍ വീണ്ടും വെടിവയ്പ്; 10 പേര്‍ കൊല്ലപ്പെട്ടു, 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 30 പേര്‍

Google Oneindia Malayalam News

വാഷിങ്ടണ്‍: അമേരിക്കയില്‍ 24 മണിക്കൂറിനിടെ രണ്ടിടത്ത് വെടിവയ്പ്. ഒഹായോ സംസ്ഥാനത്താണ് രണ്ടാമത്തെ വെടിവയ്പുണ്ടായത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. അക്രമിയെ വെടിവച്ചു വീഴ്ത്തി. മൊത്തം പത്ത് പേര്‍ കൊല്ലപ്പെടുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് പോലീസ് നല്‍കുന്ന വിവരം.

Us

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഒഹായോയിലെ ഡേടണിലാണ് സംഭവം. അക്രമിയെ വെടിവച്ചു കൊന്ന കാര്യം പോലീസ് സ്ഥിരീകരിച്ചു. നിശാ ക്ലബ്ബുകളും ബാറുകളും ഷോപ്പുകളുമെല്ലാമുള്ള സ്ഥലത്താണ് വെടിവയ്പുണ്ടായത്. അക്രമി വെടിവയ്ക്കാനുണ്ടായ കാരണം എന്താണ് പോലീസ് അന്വേഷിച്ചുവരികയാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഡികെ ശിവകുമാര്‍ പണി തുടങ്ങി; ബിജെപി എംഎല്‍എയ്ക്ക് നോട്ടീസ്, ഒത്തുകളി വിവാദം കത്തുംഡികെ ശിവകുമാര്‍ പണി തുടങ്ങി; ബിജെപി എംഎല്‍എയ്ക്ക് നോട്ടീസ്, ഒത്തുകളി വിവാദം കത്തും

ഡേടണിലെ നെഡ് പെപ്പേഴ്‌സ് ബാറിനടുത്താണ് വെടിവയ്പ്പുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അക്രമി കണ്ണില്‍ക്കണ്ടവരെയെല്ലാം വെടിവച്ചു വീഴ്ത്തുകയായിരുന്നുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇയാള്‍ക്ക് ഏതെങ്കിലും സംഘങ്ങളുമായി ബന്ധമുണ്ടോ എന്ന പോലീസ് അന്വേഷിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

ശനിയാഴ്ച രാത്രി ടെക്‌സാസിലെ വാള്‍മാര്‍ട്ട് സ്റ്റോറിലുണ്ടായ വെടിവയ്പിന്റെ ഭീതി അകലും മുമ്പാണ് പുതിയ സംഭവം. 20 പേരാണ് ടെക്‌സാസിലെ വെടിവയ്പില്‍ കൊല്ലപ്പെട്ടത്. വംശീയ വിദ്വേഷമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് കരുതുന്നു. വെടിയുതിര്‍ത്ത വെള്ളക്കാരനായ 21കാരന്‍ പോലീസിന് മുമ്പില്‍ കീഴടങ്ങുകയായിരുന്നു.

English summary
10 Dead In Ohio Shooting; Second Such Incident In 24 Hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X