പലസ്തീന്‍ അതിര്‍ത്തിയില്‍ ചാവേര്‍ ആക്രമണം; 10 ഈജിപ്ഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു
സിനായ്: സിനായ് മേഖലയില്‍ ഉണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ 10 ഈജിപ്ഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഒരു കേണലും കൊല്ലപ്പെട്ടിട്ടുണ്ട്.
ഈജിപ്തിന്റേയും പലസ്തീന്റേയും അതിര്‍ത്തി പ്രദേശത്താണ് ആക്രമണം ഉണ്ടായത്. സിനായ് മേഖലയില്‍ സൈനിക ചെക്ക് പോയന്റില്‍ ആണ് ആക്രമണം ഉണ്ടായത്.

റാഫയ്ക്കും ഷെയ്ഖ് സുവൈദിനും ഇടയില്‍ ഉള്ള സൈനിക ചെക്ക് പോയന്റില്‍ ആയിരുന്നു ആക്രമണം നടന്നത്. സൈനിക ചെക്ക് പോയന്റില്‍ എത്തിയ രണ്ട് വാഹനങ്ങള്‍ പൊട്ടിത്തെറിയ്ക്കുക ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
വടക്കന്‍ സിനായ് ഐസിസിന്റെ ശക്തി കേന്ദ്രങ്ങളില്‍ ഒന്നാണ്. ഈ മേഖലയില്‍ തന്നെയാണ് ഇപ്പോള്‍ ചാവേര്‍ ആക്രമണവും ഉണ്ടായിട്ടുളളത്.












Click it and Unblock the Notifications