ആള്‍ക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഓടിച്ചുകയറ്റി, പിന്നാലെ വെടിയുതിര്‍ത്തു; യുഎസിലേത് ഭീകരാക്രമണമോ?
വാഷിംഗ്ടണ്‍: പുതുവര്‍ഷാഘോഷത്തിലേക്ക് പിക്കപ്പ് ട്രക്ക് ഇടിച്ചുകയറ്റുകയും വെടിവെയ്പ്പ് നടത്തുകയും ചെയ്ത സംഭവത്തിന് പിന്നില്‍ ഭീകരാക്രമണമാണ് എന്ന സംശയത്തില്‍ എഫ് ബി ഐ. തെക്കന്‍ യു എസിലെ ന്യൂ ഓര്‍ലിയാന്‍സില്‍ ആണ് ജനക്കൂട്ടത്തിനിടയിലേക്ക് പിക്കപ്പ് ട്രക്ക് പാഞ്ഞുകയറിയത്. സംഭവത്തില്‍ 10 പേര്‍ കൊല്ലപ്പെടുകയും 35 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അപകടമുണ്ടാക്കിയതിന് പിന്നാലെ ട്രക്ക് ഡ്രൈവര്‍ ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. അക്രമിയെ പൊലീസ് കൊലപ്പെടുത്തി എന്നാണ് വിവരം. ഫ്രഞ്ച് ക്വാര്‍ട്ടര്‍ എന്നറിയപ്പെടുന്ന നഗരത്തിന്റെ ഒരു ഭാഗത്ത് കനാല്‍, ബര്‍ബണ്‍ സ്ട്രീറ്റ് എന്നിവിടങ്ങള്‍ പുതുവര്‍ഷം ആഘോഷിക്കുകയായിരുന്നു ആള്‍ക്കൂട്ടത്തിനിടയിലേക്കാണ് പിക്കപ്പ് ട്രക്ക് അതിവേഗത്തില്‍ ഓടിച്ചു കയറ്റിയത്.

സംഭവ സ്ഥലത്ത് നിന്ന് സ്‌ഫോടക വസ്തുവെന്ന് സംശയിക്കുന്ന ഉപകരണം കണ്ടെത്തിയതായി അന്വേഷണ ചുമതല ഏറ്റെടുത്ത എഫ് ബ ിഐ പറഞ്ഞു. ആക്രമണം ഭീകരപ്രവര്‍ത്തനം ആയിട്ടാണ് അന്വേഷിക്കുന്നതെന്നും എഫ് ബി ഐ അറിയിച്ചു. അക്രമി വാഹനം കൊണ്ട് കഴിയുന്നത്ര ആളുകളെ ഇടിക്കാന്‍ ശ്രമിച്ചതായും രണ്ട് പൊലീസുകാര്‍ക്കും വെടിയേറ്റ് പരിക്കേറ്റതായും പൊലീസ് പറഞ്ഞു.
അമിതവേഗതയിലും അതേസമയം ആസൂത്രിതവുമായിട്ടാണ് ട്രക്ക് ഓടിച്ചത് എന്ന് പൊലീസ വ്യക്തമാക്കി. ലൂസിയാന ഗവര്‍ണര്‍ ജെഫ് ലാന്‍ഡ്രി സംഭവത്തെ 'ഭയാനകമായ അക്രമം' എന്നാണ് വിശേഷിപ്പിച്ചത്. പ്രാദേശിക സമയം പുലര്‍ച്ചെ 3.15നാണ് സംഭവം നടന്നതെന്ന് അധികൃതര്‍ അറിയിച്ചു. യു എസില്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളിലൊന്നാണ് ന്യൂ ഓര്‍ലിയന്‍സ്.
അതേസമയം രാജ്യത്ത് ഒരു തരത്തിലുള്ള ആക്രമണവും വെച്ചു പൊറുപ്പിക്കില്ലെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. സംഭവത്തെ അപലപിക്കുന്നതായും ഇരകളാക്കപ്പെട്ടവരുടെ കുടുംബാഗംങ്ങളോട് അനുശോചനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ന്യൂ ഓര്‍ലിയന്‍സ് മേയര്‍ ലതോയ കാന്റ്രെലുമായി സംസാരിച്ചു എന്നും എല്ലാ വിധത്തിലുള്ള പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നും ബൈഡന്‍ വ്യക്തമാക്കി.
എന്നാല്‍ ആക്രമണത്തിന് കാരണം അനധികൃത കുടിയേറ്റമാണ് എന്ന് നിയുക്ത യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. നമ്മുടെ രാജ്യത്തുള്ള കുറ്റവാളികളെക്കാള്‍ മോശമാണ് ഇത്തരക്കാര്‍ എന്ന് താന്‍ പറഞ്ഞപ്പോള്‍ ഡെമോക്രാറ്റുകളും വ്യാജ വാര്‍ത്താ മാധ്യമങ്ങളും നിരന്തരം നിഷേധിച്ചെന്നും അതിപ്പോള്‍ സത്യമായി മാറി എന്നും ട്രംപ് ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications