കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ തന്നെ സ്വീകരിക്കാന്‍ 1 കോടി ആളുകള്‍ എത്തുമെന്ന് മോദി പറഞ്ഞു; അവകാശവാദവുമായി ട്രംപ്

Google Oneindia Malayalam News

Recommended Video

cmsvideo
donald trump says 10 million people will come for his road show in india

അഹമ്മദാബാദ്: ഇന്ത്യയിലെത്തുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ സ്വീകരിക്കാന്‍ വലിയ മുന്നൊരുക്കങ്ങളാണ് അഹമ്മദാബാദ് നഗരം നടത്തുന്നത്. രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് എത്തുന്ന ട്രംപ് ഈ മാസം 24 നാണ് നഗരത്തില്‍ വിമാനമിറങ്ങുക.

ഇന്ത്യ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇതിനോടകം തന്നെ വലിയ അവകാശവാദങ്ങളാണ് ട്രംപ് നടത്തിയിട്ടുള്ളത്. അതില്‍ ഏറ്റവും അവസാനത്തേതാണ് തന്നെ സ്വീകരിക്കാന്‍ ഒരു കോടിയോളം ആളുകള്‍ എത്തുമെന്നുള്ളത്. വിശദാംശങ്ങള്‍ ഇങ്ങനെ...

മോദി അറിയിച്ചു

മോദി അറിയിച്ചു

ഇന്ത്യയില്‍ എത്തുന്ന തന്നെ സ്വീകരിക്കാന്‍ 10 ദശലക്ഷം ആളുകള്‍ എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചുവെന്നാണ് ട്രംപിന്‍റെ പുതിയ അവകാശവാദം. കൊളറോഡോയില്‍ നടന്ന ഒരു റാലിയില്‍ സംസാരിക്കുകയായിരുന്നു അമേരിക്കന്‍ പ്രസിഡന്‍റ്.

10 ദശലക്ഷം

10 ദശലക്ഷം

'തന്നെ സ്വീകരിക്കാന്‍ 10 ദശലക്ഷം ആളുകളുണ്ടാകുമെന്നാണ് ഇന്ത്യന്‍ പ്രധാനമന്ത്രി മോദി അറിയിച്ചത്. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ് സ്റ്റേഡിയത്തിലേക്കുള്ള വഴിയിലുടനീളം ആറ് മുതല്‍ 10 ദശലക്ഷം വരെ ജനങ്ങള്‍ തന്നെ സ്വീകരിക്കാന്‍ എത്തുമെന്നാണ് അറിഞ്ഞത്'-ട്രംപ് പറഞ്ഞു.

ഒരു ലക്ഷമെന്ന്

ഒരു ലക്ഷമെന്ന്

10 ദശലക്ഷം ആളുകളെയാണ് അഭിവാദ്യം ചെയ്യേണ്ടി വരികയെന്ന് മോദി പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ പ്രസിഡന്റിനെ അഭിവാദ്യം ചെയ്യാന്‍ ഒരു ലക്ഷത്തോളം പേര്‍ അണിനിരക്കുമെന്നായിരുന്നു അഹമ്മദാബാദ് മുനിസിപ്പല്‍ കമ്മീഷണര്‍ വ്യാഴാഴ്ച്ച പറഞ്ഞിരുന്നു.

റോഡ് ഷോയില്‍

റോഡ് ഷോയില്‍

സന്ദര്‍ശനത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൊണാള്‍ഡ് ട്രംപും മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് നടത്തുന്ന 22 കിലോമീറ്റര്‍ റോഡ് ഷോയില്‍ ഒരു ലക്ഷം ആളുകളെ അണിനിരത്തുമെന്നായിരുന്നു അഹമ്മദാബാദ് മുന്‍സിപ്പല്‍ കമ്മീഷ്ണറായ വിജയ് നെഹ്റ പറഞ്ഞത്.

വിമര്‍ശനവും പരിഹാസവും

വിമര്‍ശനവും പരിഹാസവും

സ്വീകരിക്കാന്‍ എത്തുന്ന ആളുകളെ കുറിച്ചുള്ള ട്രംപിന്‍റെ അവകാശവാദത്തിനെതിരെ വലിയ തോതിലുള്ള വിമര്‍ശനവും പരിഹാസവുമാണ് ഉയരുന്നത്. അഹമ്മദാബാദിലെ മൊത്തം ജനസംഖ്യ 70 ലക്ഷം കടക്കില്ലിന്നിരിക്കെ എങ്ങനെയാണ് ട്രംപിനെ സ്വീകരിക്കാന്‍ 1 കോടി ജനങ്ങള്‍ എത്തുകയെന്നാണ് പലരും ഉയര്‍ത്തുന്ന ചോദ്യം.

മുന്നൊരുക്കം

മുന്നൊരുക്കം

അതേസമയം, ട്രംപിനെ സ്വീകരിക്കാന്‍ വലിയ തോതിലുള്ള മുന്നൊരുക്കങ്ങളാണ് അഹമ്മദാബാദില്‍ നടത്തുന്നത്. 24 ന് ഉച്ചയ്ക്ക് അഹമ്മദാബാദിലാണ് ട്രംപ് വിമാനമിറങ്ങുക. മൂന്നരമണിക്കൂര്‍ മാത്രം നഗരത്തില്‍ തങ്ങുന്ന ട്രംപിന്‍റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് തിരക്കിട്ട സൗന്ദര്യവത്ക്കരണത്തിനും മിനുക്ക് പണികള്‍ക്കുമാണ് അഹമ്മദാബാദ് സാക്ഷ്യം വഹിക്കുന്നത്.

നൂറുകോടിയോളം രൂപ

നൂറുകോടിയോളം രൂപ

ട്രംപിന്‍റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് അഹമ്മദാബാദില്‍ മാത്രം നൂറുകോടിയോളം രൂപയാണ് വിവിധ വകുപ്പുകള്‍ ചിലവാക്കുന്നത്. അതായത് ട്രംപ് നഗരത്തില്‍ ചിലവഴിക്കുന്ന സമയവുമായി താരതമ്യം ചെയ്താല്‍ മിനിറ്റില്‍ 55 ലക്ഷത്തോളം രൂപ. സര്‍ക്കാര്‍ വകുപ്പുകളും കോര്‍പ്പറേഷനും നഗര വികസന അതോറിറ്റിയുമാണ് ചെലവിന്‍റെ വലിയ ഭാഗവും വഹിക്കുന്നത്.

ലോക റെക്കോര്‍ഡ്

ലോക റെക്കോര്‍ഡ്

റോഡ്ഷോ, സബര്‍മതി ആശ്രമസന്ദര്‍ശനം, മോട്ടേരയിലെ ക്രിക്കറ് സ്റ്റേഡിയം ഉദ്ഘടനം എന്നിവയാണ് അഹമ്മദാബാദിലെ ട്രംപിന്‍റെ പരിപാടികള്‍. മോദിക്കൊപ്പം 22 കിലോമീറ്റര്‍ റോഡ് ഷോയാണ് ട്രംപ് നടത്തുന്നത്. ഇത് ലോക റെക്കോര്‍ഡ് ആയിരിക്കുമെന്നാണ് കോര്‍പ്പറേഷന്‍ മേയര്‍ ബിജല്‍ പട്ടേല്‍ നേരത്തെ അവകാശപ്പെട്ടിരുന്നത്.

കനത്ത സുരക്ഷ

കനത്ത സുരക്ഷ

പതിനായിരത്തോളം പോലീസുകരാണ് നഗരത്തില് സുരക്ഷ ഒരുക്കുക. യുഎസ് സീക്രട്ട് സര്‍വീസ്, എന്‍എസ്ജി, എസ്പിജി എന്നിവര്‍ക്ക് പുറമേയാണത്. പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ ആന്‍റി-സ്നൈപ്പര്‍ ടീമും ഉണ്ടാവും. സ്റ്റേഡിയത്തില്‍ എത്തുന്നവരുടെ പേരുവിവരങ്ങള്‍ പോലീസ് ഇതിനോടകം തന്നെ ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്.

ട്വീറ്റ്

ട്രംപിന്‍റെ അവകാശവാദം

 ബിജെപിക്ക് തിരിച്ചടി, രാധാകൃഷ്ണ പാട്ടീല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു; ഓഫീസ് തുറന്നതിന് പിന്നാലെ.. ബിജെപിക്ക് തിരിച്ചടി, രാധാകൃഷ്ണ പാട്ടീല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു; ഓഫീസ് തുറന്നതിന് പിന്നാലെ..

 രണ്ടായി പിളര്‍ന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം; പിജെ ജോസഫുമായി ലയനം പ്രഖ്യാപിച്ച് ജോണി നെല്ലൂര്‍ രണ്ടായി പിളര്‍ന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം; പിജെ ജോസഫുമായി ലയനം പ്രഖ്യാപിച്ച് ജോണി നെല്ലൂര്‍

English summary
10 Million people will recieve me in india says trump
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X