കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെംസ് വിദ്യാര്‍ത്ഥികള്‍ക്കായി 10 മില്യണ്‍ ദിര്‍ഹത്തിന്റെ സ്‌കോളര്ഷിപ്പ് പ്രഖ്യാപിച്ചു

  • By തൻവീർ
Google Oneindia Malayalam News

ദുബായ്: യുഎഇയിലെ ജെംസ് വിദ്യാര്‍ത്ഥികള്‍ക്കായി ജെംസ് എഡ്യുക്കേഷനും, ദുബായിലെ കനേഡിയന്‍ യൂണിവേഴ്സിറ്റിയും ചേര്‍ന്ന് 10 മില്യണ്‍ ദിര്‍ഹത്തിന്റെ സ്‌കോളര്ഷിപ്പ് പ്രഖ്യാപിച്ചു. അധ്യയന വര്‍ഷം 2018-19 മുതലാണ് ദുബായിലെ കനേഡിയന്‍ യൂണിവേഴ്സിറ്റി സ്‌കോളര്‍ഷിപ്പ് നല്‍കുക. ജെംസ് വിദ്യാര്‍ത്ഥികളുടെ മാര്‍ക്കും, അവര്‍ തിരഞ്ഞെടുക്കുന്ന കോഴ്‌സും അടിസ്ഥാനമാക്കിയായിരിക്കും സ്‌കോളര്‍ഷിപ്പ് തുക നിശ്ചയിക്കുക.

പരസ്പരം പരിഹാസവുമായി രാഹുൽ ഗാന്ധിയും അമിത് ഷായും; കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നു...പരസ്പരം പരിഹാസവുമായി രാഹുൽ ഗാന്ധിയും അമിത് ഷായും; കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നു...

ദുബായിലെ കനേഡിയന്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ദുബായിലെയും, കാനഡയിലെയും ക്യാപസുകളില്‍ പഠിക്കാന്‍ കഴിയും. കാനഡയില്‍ ഉപരിപഠനം നടത്തുന്നത് വഴി, ഭാവിയില്‍ കാനേഡിയന്‍ സിറ്റിസണ്‍ഷിപ്പ് ലഭിയ്ക്കുന്നതുള്‍പ്പെടെയുള്ള നിരവധി അവസരങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ തുറക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ജെംസ് യൂണികണക്ട് എന്ന പദ്ധതി പ്രഖ്യാപിച്ചത്.

ltor-sunnyvarkeyanddr-karimchelli

ലോകത്തെവിടെയുമുള്ള യൂണിവേഴ്സിറ്റികളില്‍ ഉപരിപഠനം നടത്തുന്നതിനായി ജെംസ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും, മറ്റു സാമ്പത്തിക സഹായവും ചെയ്യുന്നതിനായുള്ള ഒരു പദ്ധതിയാണ് യൂണികണക്ട്. ജെംസ് എഡ്യുക്കേഷനുമായി ചേര്‍ന്ന് ഇത്തരമൊരൂ പദ്ധതി വഴി ഭാവി തലമുറയെ വാര്‍ത്തെടുക്കാന്‍ കഴിയുന്നതില്‍ വളരെ സന്തോഷമുണ്ടെന്ന് ദുബായിലെ കനേഡിയന്‍ യൂണിവേഴ്സിറ്റി പ്രസിഡന്റ് ഡോക്ടര്‍ കരിം ചേലില്‍ പറഞ്ഞു.

യൂണികണക്ട് പദ്ധതിയുടെ ആദ്യ പങ്കാളിയായി ദുബായിലെ കനേഡിയന്‍ യൂണിവേഴ്സിറ്റിയെ പ്രഖ്യാപിക്കുന്നതില്‍ വളരെ അഭിമാനമുണ്ടെന്ന് ജെംസ് എഡ്യുക്കേഷന്‍ സി.ഇ .ഒ ദിനോ വര്‍ക്കി പറഞ്ഞു. ഐവി ലീഗ് അടക്കമുള്ള യൂണിവേഴ്സിറ്റികാലുമായി അന്താരാഷ്ട്ര തലത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

സൗദിയെ പിടിച്ചുകുലുക്കി രാജാവ്; പട്ടാള മേധാവിയെ പുറത്താക്കി, കൂട്ടപ്പുറത്താക്കല്‍!! വനിതാ മന്ത്രിയുംസൗദിയെ പിടിച്ചുകുലുക്കി രാജാവ്; പട്ടാള മേധാവിയെ പുറത്താക്കി, കൂട്ടപ്പുറത്താക്കല്‍!! വനിതാ മന്ത്രിയും

ജിദ്ദയിലെ പുതിയ അന്താരാഷ്ട്ര വിമാനത്താവളം മെയ് 1 മുതല്‍ പ്രവര്‍ത്തനം തുടങ്ങുംജിദ്ദയിലെ പുതിയ അന്താരാഷ്ട്ര വിമാനത്താവളം മെയ് 1 മുതല്‍ പ്രവര്‍ത്തനം തുടങ്ങും

English summary
10 millions scholarship announced for Gems student
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X