കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനിയും സഹിക്കാനാവില്ല, ട്രംപിനെതിരെ വോട്ട് ചെയ്ത പത്ത് റിപബ്ലിക്കന്‍ നേതാക്കന്‍മാര്‍ പറഞ്ഞത് ഇങ്ങനെ

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് പടിയിറങ്ങാനിരിക്കെ അമേരിക്കന്‍ പ്രസിഡന്റ് പദത്തില്‍ നിന്ന് ഇംപീച്ച് ചെയ്യപ്പെട്ടിരിക്കുകയാണ്. 197നെതിരെ 232 വോട്ടിനാണ് ഇംപീച്ച്‌മെന്റ് സാധ്യമായത്. രണ്ട് തവണ ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് വിധേയനാവുന്ന ആദ്യ പ്രസിഡന്റ് എന് നാണക്കേടും ട്രംപിനെ തേടിയെത്തി. അതേസമയം റിപബ്ലിക്കന്‍മാര്‍ ട്രംപിനെതിരെ വോട്ട് ചെയ്യുന്നതിനും ഇംപീച്ച്‌മെന്റ് സാക്ഷിയായി.

1

നാല് വര്‍ഷത്തോളം ട്രംപിനെ ഏത് കാര്യത്തിലും പിന്തുണച്ചവരായിരുന്നു റിപബ്ലിക്കന്‍മാര്‍. 2019ല്‍ ഇംപീച്ച്‌മെന്റ് നടപടിയുണ്ടായപ്പോള്‍ മിറ്റ് റോംനി മാത്രമാണ് സ്വന്തം പാര്‍ട്ടിയില്‍ നിന്ന് ട്രംപിനെതിരെ വോട്ട് ചെയ്തത്. എന്നാല്‍ ഇത് പത്ത് പേരായി ഉയര്‍ന്നു ഇത്തവണ. ആ പത്ത് പേരെ പരിചയപ്പെടാം. ട്രംപിന്റെ ചെയ്തികള്‍ ഇനിയും സഹായിക്കാനാവില്ല എന്ന് ഇവര്‍ തുറന്നടിക്കുകയും ചെയ്തു.

ലിസ് ചെനി, ആന്റണി ഗോണ്‍സാലസ്, ഡാന്‍ ന്യൂഹൗസ്, ജോണ്‍ കറ്റ്‌കോ, പീറ്റര്‍ മെയര്‍, ആദം കിന്‍സിജ്ഞര്‍, ഡേവിഡ് വലാഡാവോ, ഫ്രെഡ് അപ്റ്റണ്‍, ജെയ്മി ഹെരേര ബ്യൂട്‌ലര്‍, ടോം റൈസ് എന്നിവരാണ് ട്രംപിനെതിരെ വോട്ട് ചെയ്തത്. എന്താണ് ഇവര്‍ പറഞ്ഞതെന്ന് പരിശോധിക്കാം. റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ഏറ്റവും സീനിയറായ കോണ്‍ഗ്രസ് അംഗമാണ് ലിസ് ചെനി. ഇത്രയും വലിയ വഞ്ചനയിലൂടെ സത്യപ്രതിജ്ഞാ ലംഘന നടത്തിയ പ്രസിഡന്റ് വേറെയില്ലെന്നും, അമേരിക്കന്‍ ജനാധിപത്യത്തില്‍ വലിയ മുറിവേല്‍പ്പിച്ചിരിക്കുകയാണ് ട്രംപെന്നും ചെനി ഇംപീച്ച്‌മെന്റിനെ പിന്തുണച്ച് പറഞ്ഞു.

ക്യാപിറ്റോള്‍ ആക്രമണത്തില്‍ ട്രംപിന്റെ ഉത്തരവാദിത്തമില്ലായ്മ കാരണമാണ് താന്‍ ഇംപീച്ച്‌മെന്റിനെ പിന്തുണയ്ക്കുന്നതെന്നും, ഭരണഘടനാപരമായ ഭീഷണിയാണ് ട്രംപ് ഉയര്‍ത്തുന്നതെന്നും, ആന്റണി ഗോണ്‍സാലസ് പറഞ്ഞു. ആക്രമണത്തിന് പ്രേരണ നല്‍കുന്ന ട്രംപിന്റെ നടപടിയെയാണ് താന്‍ എതിര്‍ക്കുന്നതെന്ന് ഡാന്‍ ന്യൂഹൗസ് പറഞ്ഞു. ഈ വോട്ട് അക്രമത്തെ തള്ളിക്കളയാന്‍ കൂടിയുള്ള വോട്ടാണ്. നമ്മുടെ രാജ്യത്തിന് ഒരു നേതാവിനെ ആവശ്യമാണ്. ട്രംപ് പ്രസിഡന്റ് എന്ന നിലയില്‍ പരാജയപ്പെട്ടെന്നും ഡാന്‍ ന്യൂഹൗസ് വ്യക്തമാക്കി.

ന്യൂയോര്‍ക്കില്‍ നിന്നുള്ള പ്രഥമ അംഗമായ ജോണ്‍ കറ്റ്‌കോ ട്രംപ് തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടെന്ന വസ്താവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചെന്നും, അക്രമത്തിന് കാരണമായെന്നും പറഞ്ഞാണ് ഇംപീച്ച്‌മെന്റിനെ പിന്തുണച്ചത്. മിഷിഗണില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗമാണ് പീറ്റര്‍ മെയര്‍. ക്യാപിറ്റോള്‍ ആക്രമണം നടക്കുമ്പോള്‍ താന്‍ സഭയിലുണ്ടായിരുന്നു. അന്ന് രാജ്യത്തിന് ഒരു നേതൃത്വം വേണ്ട നിമിഷമായിരുന്നു. ട്രംപ് അതില്‍ പരാജയപ്പെട്ടുവെന്നും മെയര്‍ പറഞ്ഞു. ട്രംപ് വിമര്‍ശകനും ഇല്ലിനോയിസില്‍ നിന്നുള്ള ആദം കിന്‍സിജ്ഞര്‍ വോട്ട് ചെയ്യുന്നത് സങ്കടകരമായ കാര്യമാണെന്ന് പറഞ്ഞു. പക്ഷേ ക്യാപിറ്റോള്‍ കലാപത്തെ മുഖവിലയ്‌ക്കെടുക്കുമ്പോള്‍ ഇത് ആത്മവിശ്വാസത്തോടെയുള്ള വോട്ടിംഗ് ആണെന്നും കിന്‍സിജ്ഞര്‍ പറഞ്ഞു.

ടോം റൈസ്, ജെയ്മി ഹെരേര ബ്യൂട്ട്‌ലര്‍, ഫ്രെഡ് അപ്റ്റണ്‍, ഡേവിഡ് വലാഡാവോ എന്നിവരുടെ ക്യാപിറ്റോള്‍ കലാപത്തെ തന്നെ ഇംപീച്ച്‌മെന്റിനായി ഉയര്‍ത്തി കാണിച്ചത്. ട്രംപാണ് ആക്രമണങ്ങള്‍ കാരണക്കാരനെന്ന് വലാഡാവോ തുറന്നടിച്ചു. കാലിഫോര്‍ണിയയില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗമാണ് അദ്ദേഹം. ട്രംപാണ് കലാപത്തിന് കാരണക്കാരന്‍ എന്നതിന് തെളിവുണ്ടെന്നും ബ്യൂട്‌ലറെ പോലുള്ളവര്‍ തുറന്നടിച്ചു.

കയ്യകലത്ത് ഭാഗ്യം; 1.15 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍ - എങ്ങനെ കളിക്കാം?

English summary
10 republicans who voted to impeach donad trump says president's leadership collapsed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X