Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയില്‍ വനിത ജീവനക്കാരുടെ പ്രസവ അവധി നീട്ടുന്നു, ഭര്‍ത്താവിനും അവധി ലഭിയ്ക്കും

ജിദ്ദ: സൗദി അറേബ്യയില്‍ വനിത ജീവനക്കാരുടെ പ്രസവാവധി നീട്ടുന്നു. അടുത്ത വര്‍ഷം മുതല്‍ വനിത ജീവനക്കാര്‍ക്ക് 10 ആഴ്ചയാണ് പ്രസവാവധി ലഭിയ്ക്കുക. ശമ്പളത്തോട് കൂടിയ അവധിയാണ് ഈ കാലയളവില്‍ ലഭിയ്ക്കുക. പ്രസവ തീയതയിക്ക് ഒരു മാസം മുന്‍പാണ് അവധി ലഭിയ്ക്കുക. ഇതിനായി പ്രസവ തീയതി സാക്ഷ്യപ്പെടുത്തിക്കൊണ്ടുള്ള ഡോക്ടറുടെ കത്ത് ഹാജരാക്കണം.

മലയാളികള്‍ ഉള്‍പ്പടെ പ്രവാസി വനിതകള്‍ക്ക് ഏറെ ഗുണം ചെയ്യുന്ന ഒരു തീരുമാനമാണ് സൗദിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. പത്ത് ആഴ്ചത്തെ അവധിയ്ക്ക് ശേഷം ഒരു മാസത്തെ ശമ്പള രഹിത അവധിയും ലഭിയ്ക്കും. നവജാത ശിശുവിന് കൂടുതല്‍ പരിചരണം ആവശ്യമാണെങ്കില്‍ പത്ത് ആഴ്ചത്തെ അവധിയ്ക്ക് പുറമെ ഒരു മാസത്തെ ശമ്പളത്തോട് കൂടിയുള്ള അവധിയും ലഭിയ്ക്കും. ഭാര്യയുടെ പ്രസവ സമയത്ത് ഭര്‍ത്താവിന് മൂന്ന് ദിവസത്തെ ശന്പള അവധി ലഭിയ്ക്കും.

Pregnant

ജീവിത പങ്കാളി മരണപ്പെടുന്ന സാഹചര്യത്തില്‍ മുസ്ലിങ്ങളല്ലാത്ത വനിത ജീവനക്കാര്‍ക്ക് രണ്ടാഴ്ചത്തെ ശമ്പളത്തോട് കൂടിയ അവധി ലഭിയ്ക്കും. ജീവിത പങ്കാളിയോ മാതാപിതാക്കളോ മരണപ്പെട്ടാല്‍ പുരുഷന്‍മാര്‍ക്ക് അഞ്ച് ദിവസത്തെ ശമ്പളത്തോട് കൂടിയ അവധിയ്ക്കും പുതിയ തൊഴില്‍ നിയമം നിര്‍ദ്ദേശിയ്ക്കുന്നു. ഈ നിര്‍ദ്ദേശങ്ങള്‍ ലംഘിയ്ക്കുന്ന സ്ഥാപനങ്ങളില്‍ നിന്നും ഒരു ലക്ഷം റിയാല്‍ പിഴ ഈടാക്കും. മാത്രമല്ല ഒരു മാസത്തേയ്ക്ക് സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+