• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പെണ്‍മക്കളെ പെണ്‍വാണിഭത്തിനയച്ചു; ഒരാളെ പീഡിപ്പിച്ചു, പിതാവിന് 10 വര്‍ഷം തടവ്

  • By desk

റാസല്‍ഖൈമ: 10 പെണ്‍മക്കളില്‍ രണ്ടു പേരെ പെണ്‍വാണിഭവത്തിന് നിര്‍ബന്ധിച്ചയക്കുകയും അവരില്‍ ഇളയവളെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസില്‍ അറബ് വംശജനായ പ്രവാസി പിതാവിന് 10 വര്‍ഷം തടവ്. റാസല്‍ഖൈമ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.

സൗദി സ്‌കൂളുകളില്‍ നിന്ന് മുസ്ലിം ബ്രദര്‍ഹുഡ് അനുഭാവികളെ പിരിച്ചുവിടുന്നു

സംഭവം നടക്കുമ്പോള്‍ 18 വയസിന് താഴെയായിരുന്നു പെണ്‍കുട്ടിയുടെ പ്രായമെന്നതിനാല്‍ മനുഷ്യക്കടത്ത് ഉള്‍പ്പെടെ ഏഴ് കേസുകളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ഇപ്പോള്‍ 20 വയസ്സുള്ള പെണ്‍കുട്ടിയെയും 31 വയസുള്ള സഹോദരിയെയുമാണ് പ്രവാസിയായ പിതാവ് പെണ്‍വാണിഭത്തിന് ഉപയോഗിച്ചത്. നൈറ്റ് ക്ലബില്‍ നൃത്തം ചെയ്യാനും പണത്തിനുവേണ്ടി ആവശ്യക്കാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുവാനും പിതാവ് നിര്‍ബന്ധിച്ചുവെന്ന് റാസല്‍ഖൈമ പൊലീസിന് നല്‍കിയ മൊഴിയില്‍ ഇളയ പെണ്‍കുട്ടി ആരോപിച്ചു. തന്റെ താല്‍പര്യത്തിനെതിരായിട്ടായിരുന്നു ഇത്. എന്നാല്‍ എതിര്‍ത്തപ്പോഴൊക്കെ പിതാവ് ക്രൂരമായി മര്‍ദ്ദിക്കുകയും തെറിവിളിക്കുകയും ചെയ്തു.

വീട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ പല തവണ ശ്രമിച്ചെങ്കിലും നടന്നില്ല. പിടിക്കപ്പെട്ടപ്പോഴൊക്കെ അസഹ്യമായി മര്‍ദ്ദിക്കുകയും മുറിയില്‍ പൂട്ടിയിടുകയും ചെയ്തു. മാതാവിനെ പ്രസവത്തിനായി അല്‍സഖര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് ആശുപത്രിക്ക് സമീപം കാറില്‍ വച്ച് തന്നെ ലബാല്‍സംഗത്തിനിരയാക്കിയതായും ഇളയ മകള്‍ പറഞ്ഞു. മൂത്തകുട്ടിയെയും നൈറ്റ് ക്ലബ്ബില്‍ നൃത്തം ചെയ്യാനും മറ്റുള്ളവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാനും ഇയാള്‍ നിര്‍ബന്ധിച്ചു. മറ്റുപുരുഷന്‍മാരോടൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പിതാവ് നിര്‍ബന്ധിക്കുന്നതിന്റെ ശബ്ദ രേഖ കോടതിയില്‍ ഹാജരാക്കിയിരുന്നു.

എന്നാല്‍ ആരോപണങ്ങളെല്ലാം പിതാവ് നിഷേധിക്കുകയായിരുന്നു. പെണ്‍കുട്ടികളെ നിശാ ക്ലബില്‍ കൊണ്ടുവിട്ട കാര്യം സമ്മതിച്ച ഇയാള്‍, അവരുടെ ഇഷ്ടപ്രകാരമാണ് അങ്ങനെ ചെയ്തതെന്ന് കോടതിയില്‍ വാദിച്ചു. 10 പെണ്‍മക്കളും രണ്ട് ആണ്‍മക്കളും അടങ്ങിയ കുടുംബം പോറ്റാന്‍ വേറെ വഴികളില്ലാത്തതിനാലാണ് പെണ്‍മക്കളെ നിശാ ക്ലബില്‍ പോവാന്‍ അനുവദിച്ചതെന്നും ഇയാള്‍ പറഞ്ഞു. നൈറ്റ് ക്ലബില്‍ നൃത്തം ചെയ്താല്‍ 200 മുതല്‍ 300 ദിര്‍ഹം വരെയാണ് ഇയാള്‍ക്ക് ലഭിക്കുക. എന്നാല്‍ ഇയാളുടെ വാദങ്ങള്‍ തള്ളിയ ജഡ്ജി സാമിഹ് ശകര്‍ 10 കൊല്ലത്തെ തടവിന് ശിക്ഷിക്കുകയായിരുന്നു.

മലാല വീണ്ടും പാകിസ്താന്‍ മണ്ണില്‍; പ്രധാനമന്ത്രിയെ കാണും, ആറ് വര്‍ഷത്തെ പ്രവാസ ജീവിതം

English summary
The Ras Al Khaimah criminal court has sentenced an Arab resident to 10 years in prison for being convicted of inciting prostitution, and forcing two of his 10 daughters into prostitution
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more