പത്ത് വയസുകാരി വിവാഹമോചിതയായി

ബാഗ്ദാദ്: പത്ത് വയസുകാരിയ്ക്ക് കോടതി വിവാഹ മോചനം അനുവദിച്ചു. ഇറാഖില്‍ വിവാഹ മോചിതയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് പെണ്‍കുട്ടിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പിതാവും പുരോഹിതനും ചേര്‍ന്ന് പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചതായിരുന്നു.പിതാവിനും മതപുരോഹിതനുമെതിരെ പെണ്‍കുട്ടി പരാതിന നല്‍കിയിരുന്നു.
ഇറാഖിലെ വടക്കന്‍ പ്രവിശ്യയായ നസിരിയയ്യിലാണ് സംഭവം. വളരെ ചെറിയ പ്രായത്തില്‍ തന്നെ തന്നെക്കാള്‍ വളരെ പ്രായം കൂടിയ ഒരാളെയാണ് പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ചയച്ചത്. തിങ്കളാഴ്ചയാണ് പെണ്‍കുട്ടിയ്ക്ക് കോടതി വിവാഹമോചനം അനുവദിച്ചത്.
ഇറാഖ് പത്രങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. കുട്ടിയുടെ പിതാവിനും മത പുരോഹിതനും കോടതി ശിക്ഷ വിധിച്ചു. കുറഞ്ഞത് ആറ് മാസമെങ്കിലും ഇവര്‍ക്ക തടവ് ശഇക്ഷ ലഭിയ്ക്കും.












Click it and Unblock the Notifications