കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലച്ചോർ തിന്നുതീർത്ത് മാരകമായ അമീബ; ടെക്സാസിലെ പത്തുവയസുകാരി ഒടുവിൽ മരണത്തിന് കീഴടങ്ങി

Google Oneindia Malayalam News

ടെക്സാസ്: തലച്ചോറിനെ തിന്നുന്ന മാരകമായ അമീബ ബാധയേറ്റ പത്തു വയസുകാരി ഒടുവിൽ മരണത്തിന് കീഴടങ്ങി. കഴിഞ്ഞ സെപ്റ്റംബർ രണ്ടം തീയതിയാണ് അവധി ദിവസം പുഴയിൽ നീന്തിക്കുളിക്കുന്നതിനിടെ പത്ത് വയസുകാരി ലിലി മേ അവാന്റ് എന്ന പെൺകുട്ടിക്ക് അമീബ ബാധയേറ്റത്. തലച്ചോറിനെ ബാധിക്കുന്ന മാരകമായ നെയ്ഗ്ലോറിയ ഫൗലേറി എന്ന അമീബയാണ് കുട്ടിയെ ബാധിച്ചത്.

ചന്ദ്രയാന്‍ 2 ന് ഇന്ന് നിര്‍ണായക ദിനം; നാസയുടെ പേടകത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ കാത്ത് ഇസ്രോചന്ദ്രയാന്‍ 2 ന് ഇന്ന് നിര്‍ണായക ദിനം; നാസയുടെ പേടകത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ കാത്ത് ഇസ്രോ

കടുത്ത തലവേദനയെ തുടർന്നാണ് ലിലിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. വൈറൽ പനിയാണെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ കുട്ടിയുടെ ആരോഗ്യസ്ഥിതി കൂടുതൽ വഷളായി വന്നോതോടെയാണ് കൂടുതൽ പരിശോധനകൾ നടത്തിയതും തലച്ചോറിൽ നെയ്ഗ്ലോറിയ ഫൈലേറിയുടെ സാന്നിധ്യം കണ്ടെത്തിയതും. മൂക്കിലൂടെയാണ് അമീബ ശരീരത്തിനുള്ളിൽ പ്രവേശിച്ചതെന്നാണ് നിഗമനം.

brain

ഒരാഴ്ചയോളമായി കുട്ടിയുടെ ജീവൻ രക്ഷിക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു വൈദ്യസംഘം. സെപ്റ്റംബർ രണ്ടിന് വാക്കോ നഗരത്തിനടുത്തുള്ള വിറ്റ്നി തടാകത്തിലും ബ്രാസോസ് പുഴയിലും ലിലി നീന്തികുളിച്ചിരുന്നു. ഇതിലൂടെയാണ് അമീബ ബാധയേറ്റതെന്നാണ് കരുതുന്നത്. പ്രൈമറി അമീബിക് മെനിഞ്ചേ എൻസൈഫാലിറ്റീസ് എന്ന രോഗമാണ് പെൺകുട്ടിയെ ബാധിച്ചത്.

അസുഖം ബാധിച്ച ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ 18 ദിവസത്തിനകം മരണം സംഭവിക്കും എന്നാണ് കരുതുന്നത്. തലച്ചോറിന്റെ കോശങ്ങളെ ഇത് നശിപ്പിക്കുന്നതിലൂടെയാണ് മരണം സംഭവിക്കുന്നത്. 1962നും 2018നും ഇടയിൽ അമീബ ബാധിച്ച 148 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ നാലു പേർ മാത്രമാണ് ജീവിതത്തിലേക്ക് തിരിച്ചു വന്നത്.

English summary
10 year old girl who comes in contact with Brain eating Amoeba died
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X