സ്രാവിന്റെ വായിലകപ്പെട്ട 10 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു, വീഡിയോ കണാം
ഫ്‌ലോറിഡ: സ്രാവിന്റെ വായിൽ നിന്ന് കൂട്ടുകാരിയെ 10 വയസ്സുകാരി രക്ഷിച്ചു. സ്രാവിന്റെ ആക്രമണത്തിൽ കാലിൽ ആഴത്തിൽ മുറിവേറ്റിട്ടും ധൈര്യം സംഭരിച്ച് പെൺകുട്ടി കൂട്ടുകാരിയെ രക്ഷിക്കാൻ വെള്ളത്തിലേക്ക് എടുത്തുചാടുകയായിരുന്നു.
അമേരിക്കയിലെ ഫ്‌ലോറിഡയിലാണ് സംഭവം. കലേ സാർമാക് എന്ന 10 വയസുകാരിയാണ് കൂട്ടുകാരിയെ രക്ഷിച്ചത്. കാലിൽ 90 തുന്നലുകളുമായി കലേ സാർമാക് ചികിത്സയിലാണ്.കലേ സാർമാകും കൂട്ടുകാരിയും ജാക്‌സൺവില്ലെ ബീച്ചിൽ സർഫ് ചെയ്യുകയായിരുന്നു.

ഏകദേശം മൂന്ന് അടി നീളമുള്ള സ്രാവ് കലേയുടെ കാലിൽ കടിച്ചു. കലേ വേഗം കരയിലെത്തി. അപ്പോഴാണ് കൂട്ടുകാരിയെക്കുറിച്ച് ഓർത്തത്. കൂട്ടുകാരിയോട് കരയിലേക്ക് വരാൻ ഉറക്കെ വിളിച്ചുപറഞ്ഞുവെങ്കിലും ശക്തമായ തിരമാലയുടെ ശബ്ദത്തിൽ കൂട്ടുകാരി കലേ വിളിച്ചത് അറിഞ്ഞതേയില്ല.
കാലിലെ പരുക്ക് വകവെയ്ക്കാതെ കലേ കടലിലേക്ക് എടുത്തുചാടികൂട്ടുകാരിയെ രക്ഷിച്ച് കരയ്‌ക്കെത്തിക്കുകയായിരുന്നു.വെകാതെ കലേയെ ആശുപത്രിയിലെത്തിച്ചു. . പെൺകുട്ടി ആശുപത്രിയിൽ സുഖം പ്രാപിച്ച് വരികയാണ്












Click it and Unblock the Notifications