കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

10 വര്‍ഷത്തിന് ശേഷം ശ്രീലങ്ക ഞെട്ടിവിറച്ചു.... എല്‍ടിടിഇ യുഗത്തിലേക്ക് ശ്രീലങ്ക വീണ്ടുമെത്തുമോ?

Google Oneindia Malayalam News

Recommended Video

cmsvideo
10 വര്‍ഷത്തിന് ശേഷം ശ്രീലങ്ക ഞെട്ടിവിറച്ചു..

കൊളംബോ: ഈസ്റ്റര്‍ ആഘോഷങ്ങളില്‍ മുഴുകി ഇരിക്കുമ്പോഴാണ് ശ്രീലങ്കയെ പിടിച്ച് കുലുക്കി സ്‌ഫോടന പരമ്പര അരങ്ങേറിയത്. ഒരുപക്ഷേ ലങ്കന്‍ മണ്ണ് വര്‍ഷങ്ങള്‍ക്ക് ശേഷം കാണുന്ന ആദ്യത്തെ ഞെട്ടിപ്പിക്കുന്ന സ്‌ഫോടനമായിരുന്നു ഇത്. ആഭ്യന്തര യുദ്ധങ്ങളാല്‍ കലുഷിതമായിരുന്നു ശ്രീലങ്ക ഒരിക്കല്‍ കൂടി രക്തകലുഷിതമായിരിക്കകയാണ്. ശ്രീലങ്കന്‍ ജനതയെ ഭയപ്പെടുത്തുന്ന കാര്യം കൂടിയാണിത്.

എല്‍ടിടിഇയുടെ ഓര്‍മകള്‍ ഇപ്പോഴും പൂര്‍ണമായും ഇല്ലാതാക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. ന്യൂനപക്ഷങ്ങള്‍ അസന്തുഷ്ടി ഏറ്റവും ഉയര്‍ന്ന രീതിയിലുള്ള ലങ്കയില്‍ ഇപ്പോഴത്തെ സ്‌ഫോടനം വലിയ അലയൊലികള്‍ ഉണ്ടാക്കുമെന്ന് ഉറപ്പാണ്. അതേസമയം സര്‍ക്കാരിന് ലങ്കയില്‍ സമാധാനം ഉറപ്പാക്കുക എന്ന വലിയൊരു വെല്ലുവിളിയും മുന്നിലുണ്ട്.

തീവ്രവാദം തിരിച്ചെത്തി

തീവ്രവാദം തിരിച്ചെത്തി

ഒരിടവേളയ്ക്ക് ശേഷമാണ് തീവ്രവാദം സിംഹള മണ്ണിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. തീവ്രവാദം വിദൂര ഓര്‍മയായിരുന്നുവെന്ന് ശ്രീലങ്ക പറഞ്ഞിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തോളം ഏറ്റവും സമാധാനപരമായ രീതിയിലായിരുന്നു ശ്രീലങ്ക മുന്നോട്ട് പോയത്. എന്നാല്‍ ഈസ്റ്റര്‍ ദിനത്തിലെ എട്ട് സ്‌ഫോടനങ്ങളില്‍ 185 പേരാണ് കൊല്ലപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭരണപ്രതിസന്ധി കൂടിയുള്ള ശ്രീലങ്കയില്‍ തീവ്രവാദം തിരിച്ചെത്തിയത് ഏറ്റവും ആശങ്കപ്പെടുത്തുന്ന കാര്യമാണ്.

ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധം

ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധം

എല്‍ടിടിഇയുമായുള്ള ദീര്‍ഘനാളത്തെ ആഭ്യന്തര യുദ്ധം രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും രക്തകലുഷിതമായ പോരാട്ടമായിട്ടാണ് കണ്ടിരുന്നത്. എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ കൊല്ലപ്പെട്ടതോടെ ആഭ്യന്തര യുദ്ധത്തിന് അവസാനമായത്. ഇതിനിടെ ഇന്ത്യന്‍ സൈന്യമടക്കമുള്ളവരുടെ ഇടപെടല്‍ ഇവിടെയുണ്ടായിരുന്നു. നിരവധി സൈനികരുടെ ജീവന്‍ ശ്രീലങ്കന്‍ സൈന്യത്തിനും ഇന്ത്യന്‍ സൈന്യത്തിനും വരെ ഉണ്ടായിരുന്നു. എന്നാല്‍ എല്‍ടിടിഇയുടെ അവസാനത്തോടെ ഇത് ഇല്ലാതാവുകയായിരുന്നു.

സ്‌ഫോടനങ്ങള്‍ ഇങ്ങനെ

സ്‌ഫോടനങ്ങള്‍ ഇങ്ങനെ

ശ്രീലങ്കയില്‍ ഞെട്ടിപ്പിച്ച സ്‌ഫോടനം അവസാനം ഉണ്ടായത് 2006ലാണ്. എല്‍ടിടിഇയായിരുന്നു ഇത് നടത്തിയത്. ദിഗംപത്തന സ്‌ഫോടനം എന്നാണ് ഇത് അറിയപ്പെടുന്നത്. 15 സൈനിക ബസുകള്‍ അടങ്ങിയ വാഹനവ്യൂഹത്തിന് നേരെ സ്‌ഫോടക വസ്തുക്കള്‍ നിറച്ച ട്രക്ക് ഓടിച്ച് കയറ്റുകയായിരുന്നു ഭീകരര്‍. 120 പേരാണ് അന്ന് കൊലപ്പെട്ടത്. ആ കാലയളവില്‍ വന്‍ അതിക്രമങ്ങളാണ് ലങ്കയില്‍ അരങ്ങേറിയത്. സമാധാന ചര്‍ച്ചകളില്‍ നിന്ന് എല്‍ടിടിഇ പിന്‍മാറിയതും വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി.

ആഭ്യന്തര കലാപം രൂക്ഷമാകുന്നു

ആഭ്യന്തര കലാപം രൂക്ഷമാകുന്നു

ശ്രീലങ്കന്‍ സൈനിക കമാന്‍ഡര്‍ എല്‍ടിടിഇ െതീവ്രവാദ സംഘടനയെന്ന് സമാധാന ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വിശേഷിപ്പിച്ചിരുന്നു. ഇതോടെ അദ്ദേഹത്തെ വധിക്കാന്‍ എല്‍ടിടിഇ ശ്രമം നടത്തി. തുടര്‍ന്നാണ് അഭ്യന്തര പ്രശ്‌നം സംഘര്‍ഷമാകുന്നത്. എല്‍ടിടിഇക്കെതിരെ സൈനിക നടപടിയുണ്ടാവുന്നു. 2009 ജനുവരി എട്ടിന് ജാഫ്‌നയിലെ അവരുടെ സങ്കേതം സൈന്യം പിടിച്ചെടുത്തു. തുടര്‍ന്ന് മുല്ലത്തീവിലേക്ക് സൈന്യം നീങ്ങി. അവസാന ബേസായിരുന്നു. സൈന്യം മുല്ലത്തീവ് പിടിച്ചെടുക്കുകയും എല്‍ടിടിഇയെ ഇല്ലാതാക്കുകയുമായിരുന്നു.

പ്രധാന സ്‌ഫോടനങ്ങള്‍

പ്രധാന സ്‌ഫോടനങ്ങള്‍

തമിഴ് ജനതയ്ക്ക് പ്രത്യേക രാജ്യവും സ്വാതന്ത്ര്യവും എന്ന അവകാശവാദവുമായിട്ടാണ് എല്‍ടിടിഇ പോരാട്ടം തുടങ്ങിയത്. 1985ലാണ് ലങ്കയെ നടുക്കിയ സ്‌ഫോടനം ആദ്യമായി ഉണ്ടാവുന്നത്. അനുരാധപുരത്ത് നടന്ന വെടിവെപ്പില്‍ കന്യാസ്ത്രീകള്‍, സന്ന്യാസിമാര്‍, സാധാരണ പൗരന്‍മാര്‍ എന്നിവരടക്കം 146 പേരെയാണ് എല്‍ടിടിഇ കൊലപ്പെടുത്തിയത്. 1987ല്‍ അലുത്ത് ഒയയില്‍ 127 സിംഹളരെ എല്‍ടിടിഇ കൂട്ടക്കൊല നടത്തി, 1987ല്‍ ഇരട്ട സ്‌ഫോടനങ്ങളും, 1990, 92, 96 വര്‍ഷങ്ങളിലും നാടിനെ നടുക്കിയ സ്‌ഫോടനം എല്‍ടിടിഇ നടത്തിയിരുന്നു.

സമാധാന അന്തരീക്ഷം

സമാധാന അന്തരീക്ഷം

ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തില്‍ സൈന്യത്തിന്റെ പങ്ക് ചോദ്യം ചെയ്യപ്പെട്ടിരുന്നു. പ്രധാനമായും യുദ്ധ കുറ്റങ്ങളും സൈന്യത്തിന് നേരെ ആരോപിക്കപ്പെട്ടിരുന്നു. എന്നാല്‍ രാജ്യത്ത് പത്ത് വര്‍ഷത്തിലേറെ സമാധാന അന്തരീക്ഷമാണ് നിലനിന്നത്. ഇക്കാലയളവില്‍ ശ്രീലങ്കയ്ക്ക് കൂടുതല്‍ സുഹൃദ് രാജ്യങ്ങള്‍ ഉണ്ടാവുകയും, പലതവണ ഭീകരയ്‌ക്കെതിരെ നിലപാട് എടുക്കുകയും ചെയ്തിരുന്നു. ജനങ്ങളില്‍ സമാധാനന്തരീക്ഷം തിരിച്ചുകൊണ്ടുവന്നതിന് സര്‍ക്കാരിന് അഭിനന്ദനങ്ങള്‍ വരെ ലഭിച്ചിരുന്നു.

തമിഴ് ജനതയ്ക്ക് നിരാശ

തമിഴ് ജനതയ്ക്ക് നിരാശ

ആഭ്യന്തര യുദ്ധം കഴിഞ്ഞിട്ടും തമിഴ് ജനതയുടെ ജീവിത നിലവാരം മെച്ചപ്പെട്ടിരുന്നില്ല. ന്യൂനപക്ഷങ്ങളുടെ ജീവിതം മോശമാണെന്ന് അന്താരാഷ്ട്ര റിപ്പോര്‍ട്ടുകളും വന്നിരുന്നു. ഇത്തരമൊരു അവസ്ഥ നിലനില്‍ക്കുമ്പോഴാണ് സ്‌ഫോടന പരമ്പരകള്‍ അരങ്ങേറിയിരിക്കുന്നത്. ഐസിസ് മാതൃകയിലുള്ള സ്‌ഫോടനമാണ് നടന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. കൊളംബോയില്‍ തുടര്‍ച്ചയായി രണ്ട് സ്‌ഫോടനങ്ങളാണ് അവസാനമായി ഉണ്ടായിരിക്കുന്നത്. തീവ്രവാദം ശ്രീലങ്കന്‍ മണ്ണിലേക്ക് വീണ്ടുമെത്തുന്നു എന്ന സൂചനയാണ് ഇത് നല്‍കുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

ഈസ്റ്റർ ദിനത്തിൽ ചോരപ്പുഴ! കൊളംബോയിൽ പള്ളികളിലും ഹോട്ടലുകളിലും സ്ഫോടനം, കൊല്ലപ്പെട്ടവരിൽ മലയാളിയും!ഈസ്റ്റർ ദിനത്തിൽ ചോരപ്പുഴ! കൊളംബോയിൽ പള്ളികളിലും ഹോട്ടലുകളിലും സ്ഫോടനം, കൊല്ലപ്പെട്ടവരിൽ മലയാളിയും!

English summary
10 years after death of ltte peace shattered in srilanka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X