പത്തുകോടി ഫേസ്ബുക്ക് ലൈക്ക്; ഷാക്കിറയ്ക്ക് റെക്കോര്‍ഡ്
ലോസ് ഏഞ്ചല്‍സ്: ഗ്രാമി പുരസ്‌കാര ജേതാവും വക്കാ വക്കാ എന്ന ഗാനത്തിലൂടെ ലോക ഹൃദയങ്ങളെ കീഴടക്കിയ ഗായികയുമായ ഷാക്കിറക്ക് സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റായ ഫേസ്ബുക്കില്‍ ലൈക്കുകളുടെ റെക്കോര്‍ഡ്. പത്തുകോടി ലൈക്കുമായി ഏറ്റവും കൂടുതല്‍ ലൈക്ക് നേടുന്ന ലോകത്തിലെ ആദ്യ സെലിബ്രി എന്ന പേരിനര്‍ഹയായിരിക്കുകയാണ് ഷാക്കിറ.
പത്തുകോടി തികയ്ക്കുന്ന ആദ്യ വ്യക്തിയെന്ന നിലയില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് ഷാക്കിറ പറഞ്ഞു. ലോകമെമ്പാടുമുള്ള ജനങ്ങള്‍ നല്‍കുന്ന സ്‌നേഹാദരങ്ങള്‍ക്ക് നന്ദിയുണ്ട്. ഫേസ്ബുക്കിലുടെ ആരാധകരുമായുള്ള അകലം ഏറെ കുറഞ്ഞതാണ് തന്നെ ഏറെ സന്തോഷിപ്പിക്കുന്നതെന്ന് 35കാരിയായ ഷാക്കിറ പറഞ്ഞു.

ഫേസ്ബുക്കില്‍ ഇത്രയും ലൈക്ക് നേടിയ ഷാക്കിറയെ അഭിനന്ദിക്കാന്‍ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ ബര്‍ഗും മടിച്ചില്ല. ഷാക്കിറയുടെ പ്രശസ്തി അത്ഭുതപ്പെടുന്നതാണെന്നും ഇത്രയും ലൈക്കുകള്‍ ഫേസ്ബുക്കിലൂടെ നേടാന്‍ കഴിയുന്നത് അപൂര്‍വമാണെന്നും അദ്ദേഹം പ്രതികരിച്ചു. ഷാക്കിറയുടെ ഫേസ്ബുക്ക് പേജില്‍ അഭിനന്ദിച്ചുകൊണ്ട് കമന്റിടാനും അദ്ദേഹം മറന്നില്ല.
2010ലെ ലോകകപ്പ് ഫുട്‌ബോളിനായുള്ള ഫിഫയുടെ ഒഫീഷ്യന്‍ ഗാനം ഷാക്കീറയുടേതായിരുന്നു. വക്കാ വക്കാ എന്നു തുടങ്ങുന്ന ഗാനം ഇന്നേവരെയുള്ള ഫുട്‌ബോള്‍ ഗാനങ്ങളെയും കടത്തിവെട്ടി. ഫേസ്ബുക്കിലും യുട്യൂബില്‍ ഷാക്കിറയുടെ ഗാനം പുതിയ ഹിറ്റുകള്‍ തീര്‍ത്തു. 2014 ലോകകപ്പ് തുടങ്ങുമ്പോഴും ഷാക്കിറയുടെ വക്കാ വക്കാ തന്നെയായിരുന്നു പ്രേക്ഷകര്‍ക്ക് പ്രിയങ്കരമായത്.












Click it and Unblock the Notifications