100 വയസുള്ള ഇന്ത്യക്കാരിക്ക് 100 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം
വാന്‍കോവര്‍: അമേരിക്കന്‍ മാസ്റ്റേഴ്സ് ഗെയിംസില്‍ 100 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടിയ ഇന്ത്യക്കാരിയായ സ്ത്രീ വിസ്മയമായി. മകനൊപ്പം വിദേശത്ത് താമസമാക്കിയ ചണ്ഡീഗഡ് സ്വദേശിനി മന് കൗര്‍ ആണ് വാര്‍ത്തകളില്‍ ഇടം നേടിയ വൃദ്ധ. ഒന്നര മിനിറ്റുകൊണ്ടാണ് ഇവര്‍ 100 മീറ്റര്‍ ഫിനിഷ് ചെയ്തത്.
ഇവരുടെ കാറ്റഗറില്‍ ഒരു സ്ത്രീമാത്രമേ മത്സരിക്കാനുണ്ടായിരുന്നുള്ളൂ. കൗറിന്റെ മകന് ഗുര്‍ദേവ് സിങ്ങും മാസ്റ്റേഴ്സ് ഗെയിമില്‍ മത്സരിക്കാനുണ്ടായിരുന്നു. ഗെയിംസില്‍ മത്സരിക്കാനിറങ്ങിയവര്ക്കെല്ലാം അമ്മയുടെ ഊര്‍ജം പ്രത്യേക അനുഭവമായിരുന്നെന്ന് ഗുര്‍ദേവ് പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

ഈ പ്രായത്തിലും മത്സരിക്കാന്‍ കഴിയുമെന്ന് അവര്‍ തെളിയിച്ചു. പ്രായം 30 ആകുമ്പോഴേക്കും പരിശീലനത്തില്‍നിന്നും മത്സരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നവര്‍ക്ക് അമ്മ തീര്‍ച്ചയായും പ്രചോദനമാകുമെന്നും മകന് പറയുന്നു. 100ാം വയസിലും ട്രാക്കിലിറങ്ങിയ സ്ത്രീയെക്കുറിച്ച് അമേരിക്കന്‍ മാധ്യമങ്ങളും പുകഴ്ത്തി.
മകന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് 93ാം വയസിലാണ് കൗര്‍ ഓടിത്തുടങ്ങിയത്. ലോകമെങ്ങുമുള്ള മാസ്റ്റേഴ്സ് മീറ്റുകളില്‍ നിന്നും ഇതുവരെയായി 20 മെഡലുകളും വൃദ്ധ സ്വന്തമാക്കിയിട്ടുണ്ട്. ആരോഗ്യത്തിന്റെ രഹസ്യം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് ശരിയായ ഭക്ഷണക്രമവും ദിവസേനയുള്ള പരിശീലനവുമാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്ന് അവര്‍ മറുപടി പറഞ്ഞു.
-
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
കിടിലൻ ഐഡിയ; ഇവി ചാർജിങ് സ്റ്റേഷൻ ബിസിനസ്സിലൂടെ ലക്ഷങ്ങൾ വരുമാനം -
ഉയർന്ന രക്തസമ്മർദ്ദം നിസാരക്കാരനല്ല; ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും, ഈ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കൂ..! -
പാലക്കാട് ഐഐടിയില്‍ ഒഴിവുകള്‍; ശമ്പളം 1.12 ലക്ഷം വരെ, നിങ്ങള്‍ യോഗ്യരാണോ? -
റെയിൽടെൽ കോർപ്പറേഷനിൽ ഒഴിവുകൾ: ആർക്കൊക്കെ അപേക്ഷിക്കാം..അറിയാം -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം












Click it and Unblock the Notifications