കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

100 വര്‍ഷത്തെ ഫാഷന്‍ 1 മിനിട്ട് വീഡിയോയില്‍, എന്തൊരു ഫാഷന്‍, കാണൂ

  • By Meera Balan
Google Oneindia Malayalam News

പാരിസ്: ഫാഷന്‍ എന്നത് ഓരോ മിനിട്ടിലും മാറിക്കൊണ്ടിരിയ്ക്കുന്നതാണ്. ഒരു ഫാഷന്റെ ആയുസ് ചിലപ്പോള്‍ ഒരു മിനിട്ട് മാത്രമാകാം. ഓരോ കാലഘട്ടത്തിനും അതിന്റേതായ ഫാഷന്‍ സങ്കല്‍പ്പങ്ങളുണ്ട് . ഹെയര്‍ സ്റ്റൈലും, വസ്ത്രധാരണവും മേക്കപ്പുമൊക്കെ നിര്‍ണയിക്കുന്ന ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ എപ്പോഴും മാറിക്കൊണ്ടേയിരിയ്ക്കും.

നൂറ് വര്‍ഷത്തെ വ്യത്യസ്ത ഫാഷനുകള്‍ ഒരു മിനിട്ടുള്ള വീഡിയോയില്‍ ഉള്‍പ്പെടുത്തിയാല്‍ എങ്ങനെയുണ്ടാകും . ഇത്തരത്തിലുള്ള ഒരു വീഡിയോ യൂ ട്യൂബില്‍ ഹിറ്റായി മാറി.

കട്ട്.ഡോം ആണ് വീഡിയോ പുറത്ത് വിട്ടത്.

1910 മുതല്‍ 2010 വരെയുള്ള വിവിധ ഫാഷനുകളാണ് ഒരു മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഉള്ളത്.

ഒരു മോഡിലില്‍ തന്നെ വിവിധ കാലഘട്ടത്തിലെ മേയ്ക്കപ്പുകളും, ഹെയര്‍സ്റ്റൈലുകളും പരീക്ഷിയ്ക്കുന്നു . വാലിട്ട് കണ്ണെഴുതുന്നത് മുതല്‍ ഹൈ ഡെഫനിഷന്‍ മേയ്ക്കപ്പ് വരെ എത്തി നില്‍ക്കുന്നതാണ് വീഡിയയോയില്‍ ഉള്ളത് .

പാശ്ചാത്യ ഫാഷന്‍ ട്രെന്‍സുകളാണ് വീഡിയിയോയില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ ഇതിനോടകം കണ്ടത്.

Make Up 2000

നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ വരെയാണ് വീഡിയോയില്‍ ഉള്ളത്. വീഡിയോ കാണൂ...

English summary
One lady, one beauty team and ten makeup variations. Cut Video presents a fascinating video for fashion lovers that capture 10 decades of fashion in a single minute.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X