• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജിടി3 ഛിന്നഗ്രഹം ഭൂമിയിലേക്ക്.... 1024 അടി നീളം, ഇനി വെറും മൂന്ന് നാള്‍, നാസ പറയുന്നത് ഇങ്ങനെ

cmsvideo
  Huge aestroid GT3 is coming to Earth | #Asteroid | Oneindia Malayalam

  വാഷിംഗ്ടണ്‍: ഛിന്നഗ്രഹങ്ങളെ കുറിച്ചുള്ള കണക്കുകൂട്ടലുകള്‍ നാസ അടക്കമുള്ള സ്‌പേസ് ഏജന്‍സികള്‍ക്ക് നിരന്തരം പിഴയ്ക്കുന്ന സാഹചര്യത്തില്‍ പുതിയ നീക്കം. ബഹിരാകാശത്ത് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി കൈകോര്‍ത്തിരിക്കുകയാണ് നാസയും യൂറോപ്പ്യന്‍ സ്‌പേസ് ഏജസിയും. പക്ഷേ കൂറ്റനൊരു ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യമിട്ട് വരുന്നുണ്ടെന്ന വാര്‍ത്തയാണ് ഇവര്‍ക്ക് മുന്നിലുള്ള വെല്ലുവിളി.

  ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വലിപ്പമേറിയ ഛിന്നഗ്രഹമാണ്. ഭൂമിയുടെ സമീപത്ത് കൂടി കടന്നുപോയാല്‍ വരെ നാശനഷ്ടമുണ്ടാക്കാന്‍ സാധ്യത വളരെ കൂടുതലാണ്. ഭൂമിയുമായി ചെറിയൊരു കൂട്ടിയിടി ഉണ്ടായാല്‍ സ്‌ഫോടന സമാനമായ കാര്യങ്ങള്‍ പലയിടത്തും നടക്കും. ഭൂമിയുടെ ഒരു ഭാഗം തീര്‍ത്തും ഇല്ലാതായി പോകുമോ എന്ന ഭയവും ഇതിനൊപ്പമുണ്ട്. നാശനഷ്ടങ്ങളുണ്ടായ ഇടങ്ങള്‍ ശരിയായ രീതിയിലേക്ക് വരണമെങ്കില്‍ വര്‍ഷങ്ങള്‍ വേണ്ടി വരുമെന്നും ഇവര്‍ പറയുന്നു.

  ഛിന്നഗ്രഹങ്ങളുടെ തുടര്‍കഥ

  ഛിന്നഗ്രഹങ്ങളുടെ തുടര്‍കഥ

  ഛിന്നഗ്രഹങ്ങള്‍ ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് തുടര്‍ച്ചയായി വരുന്നത് നാസയെ ആശങ്കപ്പെടുത്തുന്നുണ്ട്. ഓഗസ്റ്റ് 28ന് ഇരട്ട ഛിന്നഗ്രഹങ്ങള്‍ 24 മണിക്കൂറിനിനുള്ളില്‍ ഭൂമിയെ തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ കടന്നുപോയിരുന്നു. പിന്നീട് തുടര്‍ച്ചയായി ഇത് വന്നുകൊണ്ടിരിക്കുകയാണ്. അതേസമയം സെപ്റ്റംബര്‍ ആറിന് ജിടി3 എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹമാണ് ഭൂമിയിലേക്ക് അതിവേഗത്തില്‍ കുതിച്ചെത്തുന്നത്. ഇതിനെ നിയന്ത്രിക്കുക അസാധ്യമായ കാര്യമാണ്.

  ഭീഷണി തീരില്ല

  ഭീഷണി തീരില്ല

  മൂന്ന് ദിവസത്തിനുള്ളില്‍ ജിടി3 ഭൂമിയിലേക്ക് എത്തും. പക്ഷേ അത് കഴിഞ്ഞാല്‍ സെപ്റ്റംബര്‍ 14ന് മറ്റൊരു ഛിന്നഗ്രഹം കൂടി എത്തും. ഒന്നല്ല, ഇത് രണ്ട് ഛിന്നഗ്രഹങ്ങളാണ്. അതേസമയം ഇന്ത്യന്‍ സമയം രാവിലെ പത്ത് മണിയോടെ ജിടി3 ഭൂമിയുടെ ഭ്രമണപഥത്തിലെത്തുമെന്ന് നാസ വെളിപ്പെടുത്തിയിട്ടുണ്ട്. നാസ എര്‍ത്ത് നിയര്‍ ഒബ്ജക്ടിന്റെ പട്ടികയിലാണ് ഈ ഛിന്നഗ്രഹത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സിഎന്‍ഇഒഎസ് വഴി ജിടി3യുടെ സഞ്ചാരം കൃത്യമായി നിരീക്ഷിക്കുന്നുണ്ട് നാസ.

  കൂറ്റന്‍ ഛിന്നഗ്രഹം

  കൂറ്റന്‍ ഛിന്നഗ്രഹം

  ഇതുവരെ ഭൂമി നേരിട്ടത് അവഗണിക്കാവുന്ന ഭീഷണിയാണ്. എന്നാല്‍ ജിടി3 എല്ലാ അര്‍ത്ഥത്തിലും അപകടകാരിയാണ്. ഇതിന്റെ വലിപ്പം കാരണം നിയന്ത്രണവും അസാധ്യമാണ്. റഷ്യയില്‍ ഉണ്ടായത് പോലെ ചെറിയ രീതിയില്‍ ഇത് എവിടെയെങ്കിലും തട്ടിയാല്‍ ഭൂമിയിലെ പകുതി ജീവജാലങ്ങള്‍ വരെ ഇല്ലാതാവും. 1214 അടിയാണ് ഇതിന്റെ നീളം. പാരീസിലെ ഐഫല്‍ ടവറിനേക്കാള്‍ വലുപ്പമുണ്ടാകും ഇതിന്. മണിക്കൂറില്‍ 30500 മൈല്‍ വേഗത്തിലാണ് ജിടി3 കുതിക്കുന്നത്.

  അഞ്ച് മാസങ്ങള്‍ക്ക് മുമ്പ്

  അഞ്ച് മാസങ്ങള്‍ക്ക് മുമ്പ്

  അഞ്ച് മാസങ്ങള്‍ക്ക് മുമ്പാണ് നാസ ജിടി3 കണ്ടെത്തിയത്. ഏപ്രില്‍ മൂന്നിനായിരുന്നു ഇത്. സെപ്റ്റംബര്‍ ആറിന് ഇത് ഭൂമിയെ കടന്നുപോയാല്‍ തല്‍ക്കാലത്തേക്ക് ആശ്വസിക്കാം. എന്നാല്‍ ഇത് വീണ്ടും തിരിച്ചുവരും. 2030 ജൂണ്‍ 20ന് ജിടി3 വീണ്ടും ഭൂമിയുടെ ഭ്രമണപഥത്തില്‍ തിരിച്ചെത്തും. അതേസമയം ഭൂമിയിലേക്ക് വരുന്ന ഛിന്നഗ്രഹങ്ങളുടെ അപകടസാധ്യത ഏത്രത്തോളം വരുമെന്ന് കൃത്യമായി പറയാനാവില്ലെന്നും നാസ പറയുന്നു. അതുകൊണ്ട് തന്നെ മുന്നറിയിപ്പും ആശങ്കയും മാത്രമാണ് മുന്നിലുള്ള പോംവഴി.

  ഇഎസ്എസയുമായി കൈകോര്‍ത്തു

  ഇഎസ്എസയുമായി കൈകോര്‍ത്തു

  യൂറോപ്പ്യന്‍ സ്‌പേസ് ഏജന്‍സിയുമായി ഛിന്നഗ്രഹങ്ങളെ തകര്‍ക്കാനുള്ള മിഷന് കൈകോര്‍ത്തിരിക്കുകയാണ് നാസ. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി വന്ന പിഴവുകളാണ് നാസയെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചത്. ഇവര്‍ അടുത്ത ആഴ്ച്ച റോമില്‍ പ്രത്യേക ചര്‍ച്ച നടത്തും. ഛിന്നഗ്രഹങ്ങളുടെ വഴി തിരിച്ച് വിടുന്ന കാര്യങ്ങളാണ് നാസയുടെ മുന്നിലുള്ളത്. ആണവായുധം വെച്ച് തകര്‍ക്കുന്ന കാര്യവും യൂറോപ്പ്യന്‍ ഏജന്‍സിയുമായി ചര്‍ച്ച ചെയ്യും. ഒരു ബഹിരാഷ വാഹനത്തില്‍ ഛിന്നഗ്രഹത്തെ തകര്‍ക്കാനുള്ള സാങ്കേതിക വിദ്യയും മറ്റൊന്ന് ഇതിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതുമായ സംവിധാനം എന്നിവയാണ് ഇരുവരും ചേര്‍ന്ന് തയ്യാറാക്കുന്നത്.

  പ്രതികരണം ഇങ്ങനെ

  പ്രതികരണം ഇങ്ങനെ

  അടുത്ത നൂറ് കൊല്ലത്തേക്ക് ഭൂമിയെ ഇടിക്കാന്‍ ശക്തമായ സാന്നിധ്യമുള്ള ഛിന്നഗ്രങ്ങള്‍ ഉണ്ടാവില്ലെന്ന് നാസ പറയുന്നു. എന്നാല്‍ ജിടി3യുടെ സഞ്ചാരം ഭൂമിക്ക് വളരെ അടുത്ത് കൂടിയാണ്. അതുകൊണ്ട് അധികം ആശങ്കപ്പെടുത്തുന്ന കാര്യങ്ങള്‍ പുറത്തുവിടേണ്ടെന്നാണ് നാസയുടെ തീരുമാനം. പക്ഷേ ഛിന്നഗ്രഹത്തിന്റെ ദിശാ മാറ്റം സാധ്യമല്ലെന്നും നാസ സൂചിപ്പിച്ചു. കാരണം അതിന്റെ വലിപ്പവും, അതിവേഗത്തിലുള്ള സഞ്ചാരവുമാണ്. ദിശ മാറ്റാന്‍ ശ്രമിക്കുന്നത് ചിലപ്പോള്‍ കൂടുതല്‍ അപകടകരമായ സാഹചര്യത്തിലേക്ക് നയിച്ചേക്കും.

  134 അടിയുള്ള ഭീമാകാരന്‍ ക്യുവൈ5... മണിക്കൂറുകള്‍ക്കുള്ളില്‍ ഭൂമിയിലേക്ക്, അതിവേഗമുള്ള ഛിന്നഗ്രഹം!!

  English summary
  1024 feet asteroid will zoom past earth in 3 days
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X