കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൂറ്റഞ്ചിലും പതിനഞ്ചിന്റെ മെയ് വഴക്കം, ഈ വൃദ്ധന്റെ റെക്കോഡ് കേട്ടാല്‍ ആരും ഞെട്ടും!!

മണിക്കൂറിനുള്ളില്‍ 22.5 കിലോമീറ്റര്‍ ദൂരം സൈക്കിള്‍ ഓടിച്ച് ലോക റെക്കോര്‍ഡിട്ടു ഫ്രഞ്ചുകാരന്‍ റോബര്‍ട്ട് മര്‍ചന്റ്.

  • By Ashif
Google Oneindia Malayalam News

പാരിസ്: നൂറ്റഞ്ചിലും പതിനഞ്ചിന്റെ മെയ് വഴക്കമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ഫ്രഞ്ചുകാരന്‍ റോബര്‍ട്ട് മര്‍ചന്റ്. ഒരു മണിക്കൂറിനുള്ളില്‍ 22.5 കിലോമീറ്റര്‍ ദൂരം സൈക്കിള്‍ ഓടിച്ച് ലോക റെക്കോര്‍ഡിട്ടു ഈ 'മിടുക്കന്‍'. പാരിസിനടുത്ത വെലോഡ്രോം നാഷനല്‍ ട്രാക്കില്‍ മഞ്ഞയും നീലയും കലര്‍ന്ന വസ്ത്രമണിഞ്ഞ് ഇദ്ദേഹം സൈക്കിള്‍ ഓടിക്കാനെത്തിയപ്പോള്‍ ഏവര്‍ക്കും ആശ്ചര്യമായിരുന്നു.

എന്നാല്‍ സൈക്കിളോട്ടം തുടങ്ങിയതോടെ എല്ലാവരുടെ ശ്രദ്ധയും റോബര്‍ട്ടിലേക്കായി. കാണികള്‍ റോബര്‍ട്ട്, റോബര്‍ട്ട് എന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു. താനൊരു ശക്തനായ എതിരാളിയെ കാത്തിരിക്കുകയാണെന്നായിരുന്നു മല്‍സര ശേഷം അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. വളരെ നല്ല പ്രകടനം കാഴ്ചവച്ചുവെന്നും റോബര്‍ട്ട് വിറച്ചുവിറച്ചു പറഞ്ഞു.

കരുത്ത് തെളിയിക്കുക ലക്ഷ്യം

ഞാനിവിടെ വന്നത് ഒരു ചാംപ്യനാവാനല്ല. 105 വയസിലും സൈക്കിള്‍ ഓടിക്കാന്‍ തനിക്ക് സാധിക്കുമെന്ന് തെളിയിക്കാനാണെന്ന് റോബര്‍ട്ട് പറഞ്ഞു. വടക്കന്‍ ഫ്രഞ്ച് നഗരമായ അമീനസില്‍ 1911ലാണ് റോബര്‍ട്ട് ജനിച്ചത്. രണ്ട് ലോകമഹാ യുദ്ധങ്ങള്‍ക്കും സാക്ഷിയായ ഇദ്ദേഹം 1949 വരെ വെനസ്വേലയില്‍ ഡ്രൈവറായിരുന്നു. പിന്നീട് കാനഡയില്‍ ഏറെ കാലം താമസിച്ചു. 60 കളിലാണ് ഫ്രാന്‍സില്‍ തിരിച്ചെത്തുന്നത്. കായിക പരിശീലനത്തിന് സമയം ലഭിക്കാത്തതിനാല്‍ അതുവരെയുണ്ടായിരുന്ന എല്ലാ ജോലികളും ഒഴിവാക്കി. 68 വയസിലാണ് അവസാനം ബൈക്ക് ഓടിച്ചത്.

ഇതൊക്കെ യെന്ത്...

നിരവധി സൈക്കിള്‍ ഓട്ടത്തില്‍ മല്‍സരിച്ചിട്ടുണ്ട് റോബര്‍ട്ട്. 1992ല്‍ പാരിസില്‍ നിന്നു റഷ്യന്‍ തലസ്ഥാനത്തേക്ക് സൈക്കിളില്‍ യാത്ര ചെയ്തിട്ടുണ്ട് ഇദ്ദേഹം. 100 വയസുള്ളപ്പോള്‍ 100 കിലോമീറ്റര്‍ സൈക്കിള്‍ ഓടിച്ചു റെക്കോഡ് സ്ഥാപിച്ചിട്ടുമുണ്ടെന്ന് എഎഫ്പി റിപോര്‍ട്ട് ചെയ്തു.

ആരോഗ്യ രഹസ്യം അറിയണ്ടേ

റോബര്‍ട്ടിന്റെ ആരോഗ്യ രഹസ്യമെന്താണെന്ന് അറിയാനായിരുന്നു മല്‍സര ശേഷം എല്ലാവരുടെയും ആഗ്രഹം. ഇക്കാര്യം വിശദീകരിച്ചത് സുഹൃത്തും റോബര്‍ട്ടിന്റെ കോച്ചുമായ ജെറാഡ് മിസ്റ്റ്‌ലറാണ്. റോബര്‍ട്ട് പഴങ്ങളും പച്ചക്കറിയും മാത്രമേ കഴിക്കു. പുകവലിക്കില്ല. വല്ലപ്പോഴും മാത്രമേ വൈന്‍ കുടിക്കൂ. രാത്രി ഒമ്പതു മണിക്ക് കിടക്കും. എല്ലാ ദിവസവും നല്ല വ്യായാമം ചെയ്യും.

റെക്കോഡിന് മറ്റൊരു ഉടമ

ബ്രിട്ടനിലെ ബ്രാഡ്‌ലി വിഗ്ഗിന്‍സ് ആണ് മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ ദൂരം സൈക്കിള്‍ ഓടിച്ച വ്യക്തി. 2015ല്‍ ഒരു മണിക്കൂറില്‍ 54.5 കോമീറ്റര്‍ ദൂരം ഓടിച്ചാണ് ഇയാള്‍ റെക്കോര്‍ഡിട്ടതെന്ന് ബിബിസി റിപോര്‍ട്ട് ചെയ്തു.

English summary
Frenchman Robert Marchand set a new world record Wednesday when he cycled 22.547 kilometers (about 14 miles) in an hour at the age of 105. Wearing a purple and yellow cycling suit, pink helmet and yellow glasses, Marchand completed 92 laps at the Velodrome National, an indoor track near Paris that's used for elite cycling events.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X