Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാന്റെ മിന്നലാക്രമണത്തിന്റെ ഞെട്ടല്‍ മാറാതെ അമേരിക്ക; 109 സൈനികര്‍ക്ക് തലച്ചോറിന് പരിക്ക്

ടെഹ്‌റാന്‍: പ്രമുഖ കമാന്റര്‍ ഖാസിം സുലൈമാനിയെ വധിച്ചതിന് പ്രതികാരമായി ഇറാന്‍ നടത്തിയ മിന്നലാക്രമണത്തിന്റെ തീവ്രത അമേരിക്കന്‍ സൈന്യം അറിഞ്ഞുവരുന്നേയുള്ളൂ. ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ തലച്ചോറിന് പരിക്കേറ്റത് 109 അമേരിക്കന്‍ സൈനികര്‍ക്കാണ്. അന്ന് എല്ലാ സൈനികരും രക്ഷപ്പെട്ടുവെന്നാണ് അമേരിക്കന്‍ ഭരണകൂടം അറിയിച്ചത്.

എന്നാല്‍ ക്രമേണ സൈനികര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും ബോധരഹിതരായി വീഴുകയുമാണ്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തലച്ചോറിന് ക്ഷതമേറ്റുവെന്ന് പെന്റഗണ്‍ സ്ഥിരീകിച്ചത്. പരിക്കേറ്റ സൈനികരുടെ എണ്ണം ഇനിയും വര്‍ധിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിശദാംങ്ങള്‍....

പരിക്കേറ്റവരുടെ എണ്ണം ഉയരുന്നു

പരിക്കേറ്റവരുടെ എണ്ണം ഉയരുന്നു

രണ്ടാഴ്ച മുമ്പ് 50 സൈനികര്‍ക്ക് പരിക്കേറ്റുവെന്ന കാര്യം പെന്റഗണ്‍ അറിയിച്ചിരുന്നു. ഇപ്പോള്‍ പരിക്കേറ്റ അമേരിക്കന്‍ സൈനികരുടെ എണ്ണം 109 ആയി ഉയര്‍ന്നു. തലച്ചോറിനേറ്റ പരിക്ക് വേഗത്തില്‍ നിര്‍ണയിക്കാന്‍ സാധിക്കാത്തതാണ് വെല്ലുവിളി.

പ്രത്യക്ഷ പരിക്കില്ല

പ്രത്യക്ഷ പരിക്കില്ല

ഇറാഖിലെ ഐനുല്‍ അസദ് സൈനിക താവളത്തിലാണ് അമേരിക്കന്‍ സൈനികര്‍ തമ്പടിച്ചിരുന്നത്. ഇവരെ ലക്ഷ്യമിട്ട് ഇറാന്റെ മിസൈല്‍ വര്‍ഷമായിരുന്നു. ആരും കൊല്ലപ്പെട്ടില്ല. ആര്‍ക്കും പ്രത്യക്ഷ പരിക്കുമുണ്ടായിരുന്നില്ല. എന്നാല്‍ ആന്തരികമായ പരിക്കുമായി സൈനികര്‍ ഇപ്പോള്‍ ചികില്‍സ തേടുകയാണ്.

സമീപനം മാറ്റിയേക്കും

സമീപനം മാറ്റിയേക്കും

ഈ ആക്രമണത്തിന് അമേരിക്കന്‍ സൈന്യം തിരിച്ചടി നല്‍കിയിരുന്നില്ല. പിന്നീട് ഇറാനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് വ്യക്താമാക്കുകയാണ് അമേരിക്ക ചെയ്തത്. സൈനികര്‍ക്ക് തലച്ചോറിന് പരിക്കേറ്റുവെന്ന വിവരം സ്ഥിരീകരിച്ചതോടെ ഇറാനോടുള്ള സമീപനത്തില്‍ അമേരിക്ക മാറ്റം വരുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

76 പേര്‍ തിരിച്ചെത്തി

76 പേര്‍ തിരിച്ചെത്തി

പരിക്കേറ്റ 109 സൈനികരില്‍ 76 പേര്‍ ചികില്‍സ കഴിഞ്ഞ് വീണ്ടും ജോലിയില്‍ പ്രവേശിച്ചു. ഇറാഖില്‍ വിന്യസിച്ച അമേരിക്കന്‍ സൈനികരുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നു റിപബ്ലിക്കന്‍ സെനറ്റര്‍ ജോണി ഏണസ്റ്റ് പ്രതികരിച്ചു. ഇറാഖില്‍ അമേരിക്കന്‍ സൈനികര്‍ പിന്‍മാറണമെന്ന്് ആവശ്യപ്പെട്ട് സമരം ശക്തിപ്പെട്ടതും അമേരിക്കന്‍ ഭരണകൂടത്തിന് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

ജനുവരി മൂന്നിന്

ജനുവരി മൂന്നിന്

കഴിഞ്ഞ ജനുവരി മൂന്നിന് പുലര്‍ച്ചെയാണ് ഇറാന്‍ സൈനിക കമാന്റര്‍ ഖാസിം സുലൈമാനിയെ ഇറാഖില്‍ വച്ച് അമേരിക്കന്‍ സൈന്യം വധിച്ചത്. ഇറാന്‍ സൈന്യത്തിലെ പ്രമുഖനും വന്‍ ജനപിന്തുണയുള്ള കമാന്ററുമായിരുന്നു സുലൈമാനി. ഇദ്ദേഹത്തിന്റെ വധത്തിന് തിരിച്ചടിക്കുമെന്ന് അപ്പോള്‍ തന്നെ ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

രണ്ട് കേന്ദ്രത്തില്‍

രണ്ട് കേന്ദ്രത്തില്‍

മൂന്ന് ദിവസത്തെ ദുഃഖാചരണത്തിന് ശേഷം ജനുവരി എട്ടിന് പുലര്‍ച്ചെയാണ് ഇറാന്‍ സൈന്യം തിരിച്ചടിച്ചത്. ഇറാഖിലെ രണ്ട് അമേരിക്കന്‍ സൈനിക കേന്ദ്രത്തില്‍ നിമിഷങ്ങള്‍ വ്യത്യാസത്തില്‍ മിസൈല്‍ വര്‍ഷമായിരുന്നു. 80 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് ഇറാന്‍ അവകാശപ്പെട്ടത്. ഇക്കാര്യം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിഷേധിക്കുകയും ചെയ്തു.

കനത്ത നഷ്ടം

കനത്ത നഷ്ടം

ഇറാഖിലെ അമേരിക്കന്‍ സൈനികരെ ഇറാന്‍ ആക്രമിക്കുമെന്ന വിവരം ചോര്‍ന്നുവെന്നും ആക്രമണം നടക്കുന്നതിന് മിനുറ്റുകള്‍ മുമ്പ് അമേരിക്കന്‍ സൈന്യം സുരക്ഷിത കേന്ദ്രത്തിലേക്ക് മാറിയെന്നും വാര്‍ത്തകള്‍ വന്നിരുന്നു. പക്ഷേ, ഇറാന്‍ തങ്ങളുടെ വാദം ആവര്‍ത്തിച്ചു. ശക്തമായ ആക്രമണമാണ് നടത്തിയതെന്നും അമേരിക്കന്‍ സൈനികര്‍ക്ക് കനത്ത നഷ്ടം നേരിട്ടുവെന്നും ഇറാന്‍ വീണ്ടും പറഞ്ഞു.

ബോധരഹിതരാകുന്നു

ബോധരഹിതരാകുന്നു

200ലധികം അമേരിക്കന്‍ സൈനികര്‍ ആക്രമണം നടക്കുന്ന വേളയില്‍ ഐനുല്‍ അസദ് ക്യാമ്പിലുണ്ടായിരുന്നു. 109 പേര്‍ ആശുപത്രിയില്‍ ചികില്‍സ തേടി. കടുത്ത തലവേദന അനുഭവപ്പെടുകയാണ് അമേരിക്കന്‍ സൈനികര്‍ക്ക്. ചിലര്‍ ബോധരഹിതരാകുന്നു. ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാത്തതും കാഴ്ചയില്‍ മങ്ങലുണ്ടായതുമാണ് ചില ലക്ഷണങ്ങള്‍. തലച്ചോറിന് ക്ഷതമേറ്റുവെന്നാണ് പെന്റഗണ്‍ അറിയിച്ചത്.

ചീളുകള്‍ തുളച്ചുകയറി

ചീളുകള്‍ തുളച്ചുകയറി

ഇറാഖിലും കുവൈത്തിലും ജര്‍മനിയിലുമാണ് പരിക്കേറ്റ അമേരിക്കന്‍ സൈനികരെ ചികില്‍സിക്കുന്നത്. ചികില്‍സ പൂര്‍ത്തിയാക്കിയ ചിലര്‍ തിരിച്ച് ഇറാഖിലെത്തിയിട്ടുണ്ടെന്ന് പെന്റഗണ്‍ അറിയിച്ചു. തുടര്‍ച്ചയായ ആക്രമണത്തിന്റെ ശബ്ദം കാരണമോ ചെറിയ ചീളുകള്‍ തുളച്ചുകയറുന്നത് മൂലമോ തലച്ചോറിന് സംഭവിക്കുന്ന പരിക്ക് വേഗത്തില്‍ തിരിച്ചറിയാന്‍ സാധിക്കില്ല എന്നതാണ് അമേരിക്കന്‍ സൈനികര്‍ നേരിടുന്ന വെല്ലുവിളി.

തലവേദന മാത്രം

തലവേദന മാത്രം

സൈനികരുടെ പരിക്ക് ഗുരുതരമല്ലെന്നും തലവേദന മാത്രമാണെന്നുമാണ് ട്രംപ് സ്വിറ്റ്‌സര്‍ലാന്റില്‍ വച്ച് പറഞ്ഞത്. ഇതിനെതിരെ മുന്‍ അമേരിക്കന്‍ സൈനികര്‍ രംഗത്തുവന്നു. രാജ്യതാല്‍പ്പര്യത്തിന് വേണ്ടി പോരാടുന്ന സൈനികരുടെ പരിക്ക് നിസാരമാണെന്ന് പറഞ്ഞ ഡൊണാള്‍ഡ് ട്രംപ് മാപ്പ് പറയണമെന്ന് വിമരിച്ച സൈനികരുടെ സംഘടന ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+