മൊഗാദിഷുവില്‍ വീണ്ടും സ്ഫോടനം; 11 മരണം
മൊഗാദിഷു: സോമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിന് പുറത്ത് റോഡരകിലുണ്ടായ സ്ഫോടനത്തില്‍ മിനിബസ് തകര്‍ന്ന് നിരവധി സ്ത്രീകളടക്കം 11 പേര് കൊല്ലപ്പെട്ടു. മൊഗാദിഷുവില്‍ നിന്ന് 36 കിലോമീറ്റര്‍ അകലെയാണ് ആക്രമണം നടന്നത്. ബസ്സിലുണ്ടായിരുന്നത് കര്‍ഷകരാണെന്നാണ് റിപ്പോര്‍ട്ട്. മൊഗാദിഷുവിലുണ്ടായ ആക്രമണത്തില്‍ 350 ലേറെ പേര് കൊല്ലപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് പുതിയ ആക്രമം ഉണ്ടായിരിക്കുന്നത്.
പ്രാര്‍ഥനകള്‍ ഫലിച്ചില്ല... അമേരിക്കയില്‍ കാണാതായ ഷെറിന്റെ മൃതദേഹം കണ്ടെത്തി
ഞായറാഴ്ചയുണ്ടായ സ്ഫോടനം നടന്നയുടന്‍ അതുവഴി ഒരു സൈനിക ട്രക്ക് കടന്നുപോവുന്നത് കണ്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. സ്ഫോടനത്തിന്റെ ലക്ഷ്യം സൈനിക വാഹനമാവാനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു. സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനത്തെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന് കര്‍ഷകര്‍ സഞ്ചരിച്ച മിനിബസ് അബദ്ധത്തില്‍ ഇരയാവുകയായിരുന്നുവെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. മധ്യ ശബല്ലെയിലെ ബലദ് പട്ടണത്തിലേക്ക് പോവുകയായിരുന്നു കര്‍ഷകരുടെ വാഹനം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സ്ഫോടനത്തില്‍ മിനി ബസ് പൂര്‍ണമായും തകര്‍ന്നു. ചുറ്റും രക്തം തളംകെട്ടിക്കിടക്കുന്നതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇത്തരം ആക്രമണങ്ങള്‍ മൊഗാദിഷുവിലും സമീപ പ്രദേശങ്ങളിലും സാധാരണമാണ്. ഈ വര്‍ഷം ഇതിനകം ഇത്തരം ഇരുപതോളം സ്ഫോടനം നടന്നതായാണ് കണക്ക്. ഇവയില്‍ അഞ്ഞൂറിലേറെ ആളുകള്‍ കൊല്ലപ്പെടുകയും 630ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒക്ടോബര്‍ 14ന് മൊഗാദിഷുവിലെ തിരക്കേറിയ റോഡിലുണ്ടായ സ്ഫോടനത്തില്‍ 358 പേര് കൊല്ലപ്പെടുകയും 400ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അടുത്ത കാലത്ത് സോമാലിയയിലുണ്ടായ ഏറ്റവും വലിയ ആക്രമണമായിരുന്നു ഇത്. സ്ഫോടനത്തില്‍ നിരവധി വാഹനങ്ങളും കെട്ടിടങ്ങളും തകര്‍ന്നിരുന്നു. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും അല്‍ ശബാബ് ആണ് ആക്രമണത്തിന് പിന്നിലെന്നാണ് സര്‍ക്കാറിന്റെ ആരോപണം.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications