കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊഗാദിഷുവില്‍ വീണ്ടും സ്‌ഫോടനം; 11 മരണം

  • By Desk
Google Oneindia Malayalam News

മൊഗാദിഷു: സോമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിന് പുറത്ത് റോഡരകിലുണ്ടായ സ്‌ഫോടനത്തില്‍ മിനിബസ് തകര്‍ന്ന് നിരവധി സ്ത്രീകളടക്കം 11 പേര്‍ കൊല്ലപ്പെട്ടു. മൊഗാദിഷുവില്‍ നിന്ന് 36 കിലോമീറ്റര്‍ അകലെയാണ് ആക്രമണം നടന്നത്. ബസ്സിലുണ്ടായിരുന്നത് കര്‍ഷകരാണെന്നാണ് റിപ്പോര്‍ട്ട്. മൊഗാദിഷുവിലുണ്ടായ ആക്രമണത്തില്‍ 350 ലേറെ പേര്‍ കൊല്ലപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് പുതിയ ആക്രമം ഉണ്ടായിരിക്കുന്നത്.

പ്രാര്‍ഥനകള്‍ ഫലിച്ചില്ല... അമേരിക്കയില്‍ കാണാതായ ഷെറിന്‍റെ മൃതദേഹം കണ്ടെത്തി
ഞായറാഴ്ചയുണ്ടായ സ്‌ഫോടനം നടന്നയുടന്‍ അതുവഴി ഒരു സൈനിക ട്രക്ക് കടന്നുപോവുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. സ്‌ഫോടനത്തിന്റെ ലക്ഷ്യം സൈനിക വാഹനമാവാനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു. സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനത്തെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന് കര്‍ഷകര്‍ സഞ്ചരിച്ച മിനിബസ് അബദ്ധത്തില്‍ ഇരയാവുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. മധ്യ ശബല്ലെയിലെ ബലദ് പട്ടണത്തിലേക്ക് പോവുകയായിരുന്നു കര്‍ഷകരുടെ വാഹനം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സ്‌ഫോടനത്തില്‍ മിനി ബസ് പൂര്‍ണമായും തകര്‍ന്നു. ചുറ്റും രക്തം തളംകെട്ടിക്കിടക്കുന്നതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

blast
ആഹാരം ലഭിച്ചില്ല, പട്ടിണി കിടന്നു പെൺകുട്ടി മരിച്ചു, പിന്നാലെ അമ്മക്ക് നേരെ മർദ്ദനം, കാരണം..
ഇത്തരം ആക്രമണങ്ങള്‍ മൊഗാദിഷുവിലും സമീപ പ്രദേശങ്ങളിലും സാധാരണമാണ്. ഈ വര്‍ഷം ഇതിനകം ഇത്തരം ഇരുപതോളം സ്‌ഫോടനം നടന്നതായാണ് കണക്ക്. ഇവയില്‍ അഞ്ഞൂറിലേറെ ആളുകള്‍ കൊല്ലപ്പെടുകയും 630ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒക്ടോബര്‍ 14ന് മൊഗാദിഷുവിലെ തിരക്കേറിയ റോഡിലുണ്ടായ സ്‌ഫോടനത്തില്‍ 358 പേര്‍ കൊല്ലപ്പെടുകയും 400ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അടുത്ത കാലത്ത് സോമാലിയയിലുണ്ടായ ഏറ്റവും വലിയ ആക്രമണമായിരുന്നു ഇത്. സ്‌ഫോടനത്തില്‍ നിരവധി വാഹനങ്ങളും കെട്ടിടങ്ങളും തകര്‍ന്നിരുന്നു. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും അല്‍ ശബാബ് ആണ് ആക്രമണത്തിന് പിന്നിലെന്നാണ് സര്‍ക്കാറിന്റെ ആരോപണം.


English summary
11 killed in mogadishu explosion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X