കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാണ്ഡഹാറില്‍ ചാവേറാക്രമണം, 11 മദ്രസാ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു, സൈ‍ന്യത്തെ ലക്ഷ്യമിട്ടു.....

കാണ്ഡഹാറില്‍ ചാവേറാക്രമണത്തില്‍ 11 കുട്ടികള്‍ കൊല്ലപ്പെട്ടു

Google Oneindia Malayalam News

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറില്‍ വിദേശ സൈന്യത്തെ ലക്ഷ്യമിട്ട് നടത്തിയ ചാവേറാക്രമണത്തില്‍ 11 കുട്ടികള്‍ കൊല്ലപ്പെട്ടു. സമീപകാലത്തെ ഏറ്റവും ദാരുണമായ ദുരന്തമാണിത്. കൊല്ലപ്പെട്ട കുട്ടികളെല്ലാം മദ്രസാ വിദ്യാര്‍ത്ഥികളാണ്. 16 പേര്‍ക്ക് പരിക്കുണ്ടെന്ന് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ അഞ്ച് റൊമാനിയന്‍ സൈനികരും ഉള്‍പ്പെടും. പട്രോളിംഗ് നടത്തുന്ന റൊമാനിയന്‍ സൈനികര്‍ക്ക് ഭീകരര്‍ വാഹനോമോടിച്ച് കയറ്റുകയായിരുന്നു.

1

ഈ സമയത്ത് അവിടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടതെന്ന് കാണ്ഡഹാര്‍ മീഡിയ ഓഫീസ് ഡെപ്യൂട്ടി വക്താവ് മത്തിയുല്ല പറഞ്ഞു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു ഭീകരസംഘടനയും ഏറ്റെടുത്തിട്ടില്ല. നേരത്തെ സെപ്റ്റംബറില്‍ റൊമാനിയന്‍ സൈനികര്‍ക്ക് നേരേയുണ്ടായ ചാവേര്‍ ആക്രമണമുണ്ടായിരുന്നു. അതേസമയം കാബൂളില്‍ ഇരട്ട സ്‌ഫോടനം നാടിനെ നടുക്കി നില്‍ക്കുമ്പോഴാണ് കാണ്ഡഹാറില്‍ കുട്ടികളുടെ ജീവന്‍ ചാവേറാക്രമണത്തില്‍ നഷ്ടമായിരിക്കുന്നത്.

2

നേരത്ത കാബൂളില്‍ നടന്ന സ്‌ഫോടനത്തില്‍ ഒമ്പത് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 25 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. ഷാഷ് ദരക്കില്‍ ബോംബുമായെത്തിയ ഭീകരന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളിലാണ് മറ്റൊരു സ്‌ഫോടനം കൂടി നടന്നത്. രണ്ടാമത്തെ ആക്രമണം മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിട്ടാണെന്ന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. അതേസമയം ഈ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തിട്ടുണ്ട്. നാറ്റോ സൈന്യം ഉള്ള പ്രദേശത്താണ് ഭീകരര്‍ സ്‌ഫോടനം നടത്തിയിരിക്കുന്നത് എന്നതാണ് റിപ്പോര്‍ട്ട്. ഇത്രയും സുരക്ഷ നിറഞ്ഞ പ്രദേശത്ത് സ്‌ഫോടനം നടന്നത് അധികൃതര്‍ ഗൗരവത്തോടെയാണ് കാണുന്നത്.

കാബൂളിനെ വിറപ്പിച്ച് ഇരട്ടസ്‌ഫോടനങ്ങള്‍; ചാവേറുകള്‍ പൊട്ടിത്തെറിച്ചു, ചോരക്കളമായി നഗരംകാബൂളിനെ വിറപ്പിച്ച് ഇരട്ടസ്‌ഫോടനങ്ങള്‍; ചാവേറുകള്‍ പൊട്ടിത്തെറിച്ചു, ചോരക്കളമായി നഗരം

അംബേദ്ക്കറും മോദിയും ബ്രാഹ്മണര്‍, ശ്രീകൃഷ്ണന്‍ കീഴാളന്‍, സ്പീക്കറോട് നാറ്റിക്കരുതെന്ന് ബിജെപി!!അംബേദ്ക്കറും മോദിയും ബ്രാഹ്മണര്‍, ശ്രീകൃഷ്ണന്‍ കീഴാളന്‍, സ്പീക്കറോട് നാറ്റിക്കരുതെന്ന് ബിജെപി!!

English summary
11 Madrassa Students Killed In Kandahar Explosion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X