പതിനൊന്ന് മേഖലകളുമായി ബന്ധിപ്പിക്കും, ഫുജൈറയില്‍ പാസഞ്ചര്‍ ട്രെയിന്‍ സ്റ്റേഷനുമായി എത്തിഹാദ് റെയില്‍
അബുദാബി: ഫുജൈറയില്‍ പുതിയ പാസഞ്ചര്‍ ടെയ്രിന്‍ സ്റ്റേഷന്‍ വരുന്നത്. എത്തിഹാദ് റെയിലാണ് ഇത് പ്രഖ്യാപിച്ചത്. അവരുടെയും ആദ്യത്തെ പാസഞ്ചര്‍ ട്രെയിന്‍ സ്റ്റേഷനാണിത്. യുഎഇയിലെ നിര്‍ണായകമായ പതിനൊന്ന് മേഖകളെ ബന്ധിപ്പിക്കുന്ന ട്രെയിന്‍ സ്റ്റേഷനാണിത്. യുഎഇയുടെ ഈസ്റ്റ് കോസ്റ്റ് മേഖലയിലുള്ള സകമ്പം മേഖലയിലാണ് ഈ സ്റ്റേഷനുള്ളത്. ഷെയ്ക് ത്വെയബ് ബിന്‍ മുഹമ്മദ് നേരത്തെ സ്റ്റേഷന്‍ സന്ദര്‍ശിച്ചിരുന്നു. എത്തിഹാദ് റെയിലിന്റെ ചെയര്‍മാനാണ് അദ്ദേഹം. അതേസമയം ഈ റെയില്‍ ലൈന്‍ ഷാര്‍ജയില്‍ നിന്ന് ഫുജൈറ തുറമുഖം വരെ ബന്ധിപ്പിക്കുന്നതാണ്. ഒപ്പ റാസല്‍ അല്‍ ഖൈമയെയും ബന്ധിപ്പിക്കും. 145 കിലോമീറ്ററോളം പരന്ന് കിടക്കുന്നതാണിത്.

ഈ പദ്ധതിയുടെ ഭാഗമായ സുപ്രധാന കാര്യങ്ങള്‍ ഷെയ്ഖ് ത്വെയബ് പരിശോധിച്ചു. അബുദാബിയുടെ പശ്ചിമ മേഖലയായ സിലയെ ഫുജൈറയില്‍ നിന്ന് ബന്ധിപ്പിക്കുന്ന കാര്യങ്ങളാണ് ഷെയ്ഖ് പരിശോധിച്ചത്. ഇത് പൂര്‍ത്തിയാക്കിയാല്‍ വര്‍ഷത്തില്‍ ലക്ഷകണക്കിന് യാത്രക്കാരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കാന്‍ എത്തിഹാദ് റെയിലിന് സാധിക്കും. 2030ഓടെ ഇത് രാജ്യത്തെ സുപ്രധാന റെയില്‍ സര്‍വീസായും മാറും. അബുദാബിയില്‍ നിന്ന് ദുബായിലേക്ക് വെറും 50 മിനുട്ട് കൊണ്ട് എത്താന്‍ ഈ ട്രെയിന്‍ സര്‍വീസിലൂടെ സാധിക്കും. അബുദാബിയില്‍ നിന്ന് ഫുജൈറയില്‍ നൂറ് മിനുട്ട് കൊണ്ടും എത്താം.
അതേസമയം യാത്രക്കാര്‍ക്കായി ഈ സര്‍വീസുകള്‍ എന്നാണ് ആരംഭിക്കുകയെന്ന കാര്യം മാത്രം പുറത്തുവിട്ടില്ല. എത്തിഹാദ് റെയിലിന്റെ ആദ്യ ഫേസിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. ഇത് പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാണ്. യുഎഇ റെയില്‍വേസ് പ്രോഗ്രാം എന്ന പദ്ധതി പ്രൊജക്ട്‌സ് ഓഫ് ദ ഫിഫ്റ്റിയുടെ ഭാഗമാണ്. ഇത് ഒരു കൂട്ടം വികസ-ധനകാര്യ പദ്ധതികളാണ്. യുഎഇയുടെ വികസനത്തിന്റെ വേഗം കൂട്ടുന്നവയാണ് ഈ പദ്ധതികള്‍. ഇതിനെ എല്ലാ മേഖലകള്‍ക്കുമുള്ള ഒരു ഹബ്ബായി മാറ്റി, സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പ് മോഹവുമായി വരുന്നവര്‍ക്കുമെല്ലാം അവസരമൊരുക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
എത്തിഹാദ് റെയിലും സ്‌പെയിനിലെ സിഎഎഫ് കമ്പനിയും ചേര്‍ന്ന് ഒരു കരാറും ഷെയ്ഖ് ത്വയിബിന്റെ നേതൃത്വത്തില്‍ ഒപ്പിട്ടു. ഡിസൈനിംഗ്, ഉല്‍പ്പാദനം, വിതരണം, എന്നിവയെല്ലാം ചേര്‍ന്ന് ഈ പദ്ധതിയുടെ മൂല്യം 326.7 മില്യണ്‍ വരും. അതേസമയം പാസഞ്ചര്‍ ട്രെയിനുകള്‍ ഫുജൈറ സിറ്റിയിലാണ് നിര്‍മിക്കുന്നത്. രാജ്യ െമൊത്തത്തില്‍ ബന്ധിപ്പിക്കുന്ന ഒരു ഗതാഗത സംവിധാനത്തെ വികസിപ്പിച്ചെടുത്ത് യുഎഇ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന നടപടികളെ ഷെയ്ഖ് ത്വയബ് പ്രകീര്‍ത്തിച്ചു.












Click it and Unblock the Notifications