11ാം വയസ്സിൽ ബിരുദാനന്തര ബിരുദം നേടി ഓട്ടിസബാധിതയായ പെൺകുട്ടി; ഐൻസ്റ്റീനെക്കാളും ഐക്യൂ
ബുദ്ധിക്ക് സമമായി പലപ്പോഴും നമ്മൾ പറയുന്ന പേരാണ് ആൽബർട്ട് ഐൻസ്റ്റീന്റേത്. ഐൻസ്റ്റീനേക്കാളും ഐക്യൂ ഉള്ള ആരെങ്കിലും ഉണ്ടാവുമോ? അങ്ങനെ ഒരാൾ ഉണ്ട് ഐൻസ്റ്റീനേക്കാളും സ്റ്റീഫൻ ഹോക്കിംഗിനെക്കാളും ഉയർന്ന ഐക്യൂ ഉള്ള ഒരു മിടുത്തി. പതിനൊന്ന് വയസ്സ് മാത്രമാണ് ഈ കുട്ടിയുടെ പ്രായം. ഓട്ടിസം ബാധിതയായ ഈ മിടുക്കി ഉടതൻ തന്നെ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം ഏറ്റുവാങ്ങും. അധാര പെരെസ് സാഞ്ചസ് എന്നാണ് മിടുക്കിയുടെ പേര്. നാസയുടെ ബഹിരാകാശ യാത്രിക ആവുക എന്നതാണ് അധാരയുടെ സ്വപ്‌നം.
മൂന്നാം വയസ്സിലാണ് അധാര ഓട്ടിസം ബാധിതത ആണെന്ന് മനസ്സിലാകുന്നത്. അധാര എന്ന ഈ മിടുക്കിയുടെ ജീവിതം എല്ലാവർക്കും ഏറെ പ്രചോദനമാകുന്നതാണ്, ഓട്ടിസം ബാധിതയായ അധാര പലതരത്തിലുള്ള പരിഹാസവും ഏറ്റുവാങ്ങി. അധ്യാപകരും മറ്റ് കുട്ടികളും അവളോട് ദയയില്ലാത്ത രീതിയിലായിരുന്നു പെരുമാറ്റം. അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും പെരുമാറ്റം കാരണം മൂന്ന് തവണയാണ് അധാരയെ സ്‌കൂൾ മാറ്റിയത്. ഈ സംഭവങ്ങൾത്ത് ശേഷം അധാര സ്വയം ഒറ്റപ്പെടാൻ തുടങ്ങിയെന്ന് അവളുടെ മാതാപിതാക്കൾ പറഞ്ഞു.

ടീച്ചർമാർ അത്ര സഹാനുഭൂതി ഉള്ളവരായിരുന്നില്ല, അവൾ എല്ലാവരിൽ നിന്നും ഒഴിഞ്ഞുമാറി. സഹപാഠികളുമായി കളിക്കാൻ അവൾ ആഗ്രഹിച്ചില്ല, അവൾക്ക് വിചിത്രവും വ്യത്യസ്തവും തോന്നി, "അവളുടെ അമ്മ നയേലി സാഞ്ചസ് ജേണലിനോട് പറഞ്ഞു. ഇവിടെയുള്ള അവളുടെ യാത്ര എളുപ്പമായിരുന്നില്ലെന്നും അമ്മ പറഞ്ഞു. ചുറ്റുമുള്ളവരെല്ലാം തന്നോട് പെരുമാറിയ രീതി കാരണം മകൾ വിഷാദാവസ്ഥയിലാണെന്ന് അവർ വ്യക്തമാക്കി.
വളരെ ചെറുപ്പത്തിൽ തന്നെ അവൾ സ്വയം ബീജഗണിതം പഠിപ്പിച്ചെന്നും ആവർത്തനപ്പട്ടിക മനഃപാഠമാക്കിയെന്നും അവളുടെ അമ്മ പറയുന്നു.
അവൾ അഞ്ചാമത്തെ വയസ്സിൽ എലിമെന്ററി സ്കൂൾ പൂർത്തിയാക്കിയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 6 വയസ്സിൽ മിഡിൽ സ്കൂളും ഹൈസ്കൂളും പൂർത്തിയാക്കി.
11 വയസ്സായപ്പോഴേക്കും അവൾ സിഎൻസിഐ സർവകലാശാലയിൽ നിന്ന് സിസ്റ്റംസ് എഞ്ചിനീയറിംഗിൽ ബിരുദം നേടി, ഇപ്പോൾ മെക്സിക്കോയിലെ ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയിൽ മാത്തമാറ്റിക്‌സിൽ ബിരുദാനന്തര ബിരുദം നേടുന്നതിനായി പഠിക്കുകയാണെന്നാണ് റിപ്പോർട്ട് പറയുന്നത്. അരിസോണ സർവകലാശാലയിൽ ജ്യോതിശാസ്ത്രം പഠിക്കാനും ഈ മിടുക്കി തയ്യാറെടുക്കുന്നു,
മെക്സിക്കൻ ബഹിരാകാശ ഏജൻസിയുമായി ചേർന്ന് ബഹിരാകാശ പര്യവേക്ഷണത്തിലും ഗണിതശാസ്ത്രത്തിലും പെൺകുട്ടികളെ സഹായിക്കാൻ പ്രവർത്തിക്കുകയാണ് ഇപ്പോൾ . ഒരു യുവ ശാസ്ത്രജ്ഞ എന്ന നിലയിൽ നാസയിൽ പ്രവേശിക്കാനുള്ള അവളുടെ ജി ടെസ്റ്റുകളും പൂർത്തിയായി.












Click it and Unblock the Notifications