കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെക്കോര്‍ഡ് നമ്പര്‍!!ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഇന്ത്യന്‍ വംശജരുടെ എണ്ണം..?കൂടെ സിഖ് എംപിമാരും..

  • By Anoopa
Google Oneindia Malayalam News

ലണ്ടന്‍: ഇടക്കാല തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച ബ്രിട്ടനില്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജരുടെ റെക്കോര്‍ഡ് എണ്ണമാണ് ഇത്തവണത്തേത്. 1892 ല്‍ ദാദാഭായ് നവറോജി തുടങ്ങിവെച്ച യാത്രയാണ് ഇപ്പോള്‍ റെക്കോര്‍ഡ് നമ്പറില്‍ എത്തിനില്‍ക്കുന്നത്.

ഇത്തവണ 12 ഇന്ത്യന്‍ വംശജരാണ് ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഭരണകക്ഷിയായിരുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലേതിനേക്കാള്‍ മുഖ്യപ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിക്കാണ് കൂടുതല്‍ ഇന്ത്യന്‍ എംപിമാര്‍. ലേബര്‍ പാര്‍ട്ടിക്ക് ഏഴ് ഇന്ത്യന്‍ വംശജരായ എംപിമാരും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് അഞ്ച് ഇന്ത്യന്‍ എംപിമാരുമാണുള്ളത്. ഇതില്‍ രണ്ട് സിഖ് വംശജരും ഉള്‍പ്പെടുന്നു- ലേബര്‍ പാര്‍ട്ടി എംപിമാരായ പ്രീത് കൗര്‍ ഗില്ലും തന്‍ തന്‍മഞ്ചീത് സിങ് ദേശായിയും. കെയ്ത്ത് വാസ്, വലറി വാസ് വാള്‍സാല്‍, പ്രീതി പട്ടേല്‍, അലോക് ശര്‍മ്മ, ശൈലേഷ് വര, ലിസ നന്ദി, സീമ മല്‍ഹോത്ര, വീരേന്ദ്ര ശര്‍മ, സ്യുയെല ഫെര്‍ണാണ്ടസ്, റിഷി സുനാക് എന്നിവരാണ് ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റ് ഇന്ത്യന്‍ വംശജര്‍.

uk-flag-

പ്രീപോള്‍ ഫലങ്ങള്‍ ശരിവെച്ച ബ്രിട്ടനിലെ ഇടക്കാല തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മുന്നിലെത്തിയെങ്കിലും ദുര്‍ബല ഭൂരിപക്ഷമാണുള്ളത്. തൂക്കു മന്ത്രിസഭയിലേക്ക് ബ്രിട്ടണ്‍ നീങ്ങുമ്പോള്‍ തെരേസ മേയുടെ ബ്രെക്‌സ്റ്റ് സ്വപ്‌നങ്ങളും വെല്ലുവിളി നേരിടും.

English summary
Number of Indian-origin candidates win UK elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X