ഹെന്റമ്മോ...!!! യുവതിയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് 12 കിലോ വരുന്ന മുഴ !!!
5 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് മുഴ പുറത്തെടുത്തത്.
മെക്‌സിക്കോ: 24 വയസ്സുള്ള യുവതിയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് 12 കിലോ ഭാരം വരുന്ന മുഴ. 5 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് മുഴ പുറത്തെടുത്തത്. മുഴയുടെ അസാമാന്യ വലുപ്പം കാരണം യുവതിയ്ക്ക് ഭക്ഷണം കഴിയ്ക്കാനും ശ്വസിയ്ക്കാനും ആവാത്ത അവസ്ഥയായിരുന്നു.
11 മാസം കൊണ്ടാണ് യുവതിയുടെ വയറ്റില്‍ ഇത്ര വലിയ മുഴ രൂപം പ്രാപിച്ചത്.

ശരീരഭാരം ക്രമാതീതമായി കൂടിയതിനെ തുടര്‍ന്നാണ് യുവതി ഡോക്ടറെ കാണിച്ചത്. സാധാരണ പരിശോധനകളില്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടില്ല. എന്നാല്‍ ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ യുവതിയുടെ വയര്‍ വലുതാവാന്‍ തുടങ്ങി.

ഡോക്ടര്‍മാര്‍ നടത്തിയ വിദഗദ്ധ പരിശോധനയില്‍ യുവതിയുടെ വയറ്റില്‍ ഒരു മുഴ വളരുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ആദ്യഘട്ടത്തില്‍ ഇതിന്റെ വളര്‍ച്ച നിയന്ത്രിക്കാനുള്ള മരുന്നുകളാണ് നല്‍കിയത്.

മരുന്ന് കൊണ്ടൊന്നും മുഴയുടെ വളര്‍ച്ച നിയന്ത്രിയ്ക്കാന്‍ ആയില്ല. ഒരു പൂര്‍ണ ഗര്‍ഭിണിയുടേയത് പോലെ യുവതിയുടെ വയര്‍ വീര്‍ത്തു. ശ്വാസമെടുക്കാനും ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടായി തുടങ്ങി.

യുവതിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ഓപ്പറേഷന് ഇടയില്‍ ഹൃദയാഘാതം ഉണ്ടാവാന്‍ സാധ്യത ഉണ്ട് എന്നത് യുവതിയുടെ ജീവന് തന്നെ അപകടത്തില്‍ ആക്കി.

5 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷമാണ് 12 കിലോ ഭാരം വരുന്ന മുഴ പുറത്തെടുത്തത്. ശസ്ത്രക്രിയയ്ക്ക് ശേഷം യുവതി സുഖം പ്രാപിച്ചു വരുന്നു. ഒരു മാസത്തിന് ശേഷം യുവതിയ്ക്ക് സാധാരണ പോലെ ഭക്ഷണം കഴിച്ച് തുടങ്ങാമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.












Click it and Unblock the Notifications