പ്രവാസികളുടെ നെഞ്ചിടിപ്പ് കൂട്ടി സൗദിയില്‍ വീണ്ടും സ്വദേശിവത്കരണം, മലയാളികള്‍ക്കും തിരിച്ചടി
പ്രവാസികളുടെ നെഞ്ചിടിപ്പ് കൂട്ടുന്ന കടുത്ത തീരുമാനങ്ങളുമായി വീണ്ടും സൗദി അറേബ്യ.മലയാളികൾ ഏറെ ജോലി ചെയ്യുന്നതും ബിസിനസ് നടത്തുന്നതുമായ 12 മേഖലകളിൽ സെപ്തംബർ മുതൽ സ്വദേശീവത്ക്കരണം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് സൗദി മന്ത്രാലയമെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.ഇതോടെ മലയാളികളിൾ നല്ലൊരു ഭാഗത്തിന്‍റേയും തൊഴിലും ഉപജീവന മാർഗങ്ങളും ഇല്ലാതാവും.
നേരത്തെ പ്രഖ്യാപിച്ച സ്വദേശീവത്ക്കരണത്തേക്കാൾ ആഘാതമുണ്ടാക്കുന്ന നടപടികൾക്കാണ് ഇതിലൂടെ സൗദി ഭരണകൂടം തുടക്കമിട്ടിരിക്കുന്നത്. വസ്ത്രക്കട, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് കടകൾ, ബേക്കറി, കണ്ണട, വാച്ച് കടകളെല്ലാം ഇതിൽ ഉൾപ്പെടും.

12 മേഖലകള്‍
സ്വദേശികളായ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലുകള്‍ നല്‍കുക എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായി സപ്തംബര്‍ 11 മുതല്‍ പദ്ധതി നടപ്പാക്കുമെന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രി ഡോ അസി നാസര്‍ അള്‍ഖഫീസ് അറിയിച്ചതായി മനോരമ വാര്‍ത്തയില്‍ പറയുന്നു.

മൂന്ന് ഘട്ടങ്ങള്‍
ഹിജ്റ വര്‍ഷാരംഭമായ സപ്തംബര്‍ 11 മുതല്‍ മൂന്ന് ഘട്ടങ്ങളായാവും സ്വദേശി വത്കരണം നടപ്പാക്കുക. ആദ്യ ഘട്ടത്തില്‍ മൂന്ന് മേഖലകളിലാകും നടപ്പാക്കുക്ക.

രണ്ടാം ഘട്ടം നവംബറില്‍
ആദ്യ ഘട്ടത്തില്‍ വാഹനം, മോട്ടോര്‍ ബൈക്കുകള്‍, റെഡിമെയ്ഡ് വസ്ത്ര കടകള്‍, ഫര്‍ണിച്ചര്‍ കടകള്‍ എന്നിവിടങ്ങളിലും രണ്ടാം ഘട്ടമായ നവംബര്‍ ഒമ്പത് മുതല്‍ ഇലക്ട്രിക്, ഇലക്ട്രോണിക് കടകള്‍, കണ്ണട വാച്ച് കടകള്‍ എന്നിവിടങ്ങളിലാും വ്യാപിപ്പിക്കും

മൂന്നാം ഘട്ടം ജനവരി ഏഴിന്
ആരോഗ്യ മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍, കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ കടകള്‍, ഓട്ടോ സ്പെയര്‍, പരവതാനി, മധുരപലഹാരം എന്നീ കടകളിലേക്കും സ്വദേശിവത്കരണം മൂന്നാം ഘട്ടത്തില്‍ വ്യാപിപ്പിക്കും.

വനിതാ സംവരണം
പുതുതായി നടപ്പാക്കുന്ന മേഖലകളില്‍ സ്ത്രീകള്‍ക്ക് സംവരണം നല്‍കും. നേരത്തേ സ്വദേശിവത്കരണം നടപ്പാക്കിയപ്പോഴും സ്ത്രീകള്‍ക്ക് സംവരണം നടപ്പാക്കിയിരുന്നു.

മലയാളികള്‍ക്ക് തിരിച്ചടി
മലയാളികളായ പ്രവാസികൾക്ക് നടപടി കനത്ത തിരിച്ചടിയാവും. ഈ മേഖലകളിലെല്ലാം നല്ലൊരുഭാഗം കടകളും മലയാളിയുടേതാണ്. നിലവിൽ ഈ കടകളിൽ സൗദികളുടെ എണ്ണം നാമമാത്രമാണ്. സൗദികൾക്ക് ശമ്പളം നൽകി കടകളുമായി മുന്നോട്ടുപോവാൻ കഴിയില്ലെന്നതിനാൽ വരും മാസങ്ങളിൽ പ്രവാസികളുടെ കാര്യം കഷ്ടത്തിലാകുമെന്ന് ഉറപ്പ്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications