കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയിലെ സര്‍ക്കാര്‍ ഓഫീസില്‍ വെടിവെയ്പ്പ്: അക്രമിയടക്കം 12 പേര്‍ കൊല്ലപ്പെട്ടു

Google Oneindia Malayalam News

വിര്‍ജീനിയ: അമേരിക്കയിലെ സര്‍ക്കാര്‍ ഓഫീസിലുണ്ടായ വെടിവെയ്പ്പില്‍ അക്രമി ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടു. ഇന്നലെ വൈകീട്ട് നാല് മണിയോടെ വിര്‍ജീനിയ ബിച്ചിലെ മുനിസിപ്പല്‍ സെന്‍ററിലാണ് വെടിവെയ്പ്പ് നടന്നത്. പോലീസ് തിരിച്ച് നടത്തിയ വെടിവെയ്പ്പിലാണ് അക്രമി കൊല്ലപ്പെട്ടത്. വെര്‍ജീനീയാ ബീച്ചിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ തന്നെയാണ് അക്രമിയെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

<strong>373 മണ്ഡലങ്ങളില്‍ പോള്‍ ചെയ്തതിനേക്കാള്‍ ഇവിഎമ്മില്‍ വോട്ടുകള്‍: വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷം</strong>373 മണ്ഡലങ്ങളില്‍ പോള്‍ ചെയ്തതിനേക്കാള്‍ ഇവിഎമ്മില്‍ വോട്ടുകള്‍: വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷം

നഗരമധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനുള്ളിലേക്ക് തോക്കുമായി എത്തിയ അക്രമി ചുറ്റുപാടും ഉള്ളവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ജീവനക്കാര്‍ ജോലി അവസാനിപ്പിച്ച് മടങ്ങാനുള്ള തയ്യാറെടുപ്പിനെടായായിരുന്നു അക്രമി വെടിയുതിര്‍ത്തത്. ഇയാള്‍ വര്‍ഷങ്ങളായി ഇവിടെ ജോലിചെയ്യുന്നയാളാണെന്ന് വിര്‍ജീനിയ പോലീസ് വ്യക്തമാക്കി.

 orlandoshooting

കൊല്ലപ്പെട്ട 11 പേരും ഓഫീസ് ജീവനക്കാരാണ്. ഒരു പോലീസ് ഉദ്യോഗസ്ഥനടക്കം ആറ് പേര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. പരിക്കേറ്റവരില്‍ ആരുടേയും നില ഗുരതുരമല്ല. അക്രമിയുടെ പക്കല്‍ നിന്നും ഒരു പിസ്റ്റളും ഒരു റൈഫിളും പോലിസ് കണ്ടെടുത്തു.

<strong> നേതാക്കളെ പോലും അമ്പരിപ്പിച്ച കോണ്‍ഗ്രസ് വിജയം; 'എന്താണ് കര്‍ണാടകയില്‍ സംഭവിച്ചത്'</strong> നേതാക്കളെ പോലും അമ്പരിപ്പിച്ച കോണ്‍ഗ്രസ് വിജയം; 'എന്താണ് കര്‍ണാടകയില്‍ സംഭവിച്ചത്'

അക്രമിക്ക് തോക്ക് ലൈസന്‍സ് ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം അക്രമിയുടേയും കൊല്ലപ്പെട്ടവരുടേയും പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. അന്വേഷണ വിധേയമായി സര്‍ക്കാര്‍ കെട്ടിടം പോലീസ് അന്വേഷണ വിധേയമായി സീല്‍ ചെയ്തു.

English summary
12 people were killed in a shootout at virginia america
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X