കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജ; വ്യവസായ ശാലയില്‍ വന്‍ തീപ്പിടുത്തം, 12 സംഭരണശാവകള്‍ കത്തി നശിച്ചു

വ്യാവസായ ശാലയിലുണ്ടായ വന്‍ തീപ്പിടുത്തത്തില്‍ 12 സംഭരണശാലകള്‍ കത്തി നശിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.

  • By Akhila
Google Oneindia Malayalam News

ഷാര്‍ജ: വ്യാവസായ ശാലയിലുണ്ടായ വന്‍ തീപ്പിടുത്തത്തില്‍ 12 സംഭരണശാലകള്‍ കത്തി നശിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. നാല് സംഭരണശാലകള്‍ക്ക് തീപ്പിടിച്ചതായാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ബില്‍ഡിങിലെ മരം ഉരുപ്പടികളില്‍ തീപ്പിടിച്ചതോടെ ആളിപടരുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട്.

അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി. ഇന്‍ഡസ്ട്രിയല്‍ ഏരിയ 13ല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് റോഡിലെ സംഭരണ ശാലയിലാണ് തീപ്പിടിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12. 18നാണ് സംഭവം നടക്കുന്നതെന്ന് പോലീസ് പറഞ്ഞു.

 fire

സംഭവം അറിഞ്ഞതോടെ അഗ്നിശമന സേനയും പോലീസും സ്ഥലത്തെത്തി തീ നിയന്ത്രിച്ചതിനാല്‍ വലിയ അപകടമുണ്ടായില്ല. 12.18നാണ് സംഭരണശാലയില്‍ തീപ്പിടുത്തമുണ്ടായതിനെ തുടര്‍ന്ന് ഫോണ്‍ വിളി വരുന്നതെന്ന് സേനാപതി സമി ഖമീസ് അല്‍ നക്ബി, ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ എന്നിവര്‍ പറഞ്ഞു.

സംഭരണശാലയില്‍ തീ ആളിപ്പടര്‍ന്നതോടെ പ്രദേശത്ത് കടുത്ത പുകയുയര്‍ന്നതായി ദൃക്‌സാക്ഷികള്‍ മാധ്യങ്ങളോട് പറഞ്ഞു. രണ്ടു മണിക്കൂറോളമാണ് തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

English summary
12 warehouses destroyed in Sharjah fire.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X