ചിക്കന്‍ നഗ്ഗറ്റ്‌സ് നല്‍കിയില്ല; 12കാരന്‍ പെണ്‍കുട്ടിയുടെ തലയ്ക്ക് നേരെ തോക്കുചൂണ്ടി
ന്യൂയോര്‍ക്ക്: മക്‌ഡൊണാള്‍ഡ് ഔട്ട്‌ലറ്റില്‍വെച്ച് ചിക്കന്‍ നഗ്ഗറ്റ്‌സ് നല്‍കാത്തതിനെ തുടര്‍ന്ന് പന്ത്രണ്ടു വയസുള്ള സ്‌കൂള്‍ വിദ്യാര്‍ഥി പെണ്‍കുട്ടിക്കുനേരെ തോക്കു ചൂണ്ടിയതായി റിപ്പോര്‍ട്ട്. പന്തണ്ടു വയസുള്ള വിദ്യാര്‍ഥിയാണ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയത്. പെണ്‍കുട്ടി വിദ്യാര്‍ഥിയുടെ ക്ലാസ്‌മേറ്റ് ആണെന്നും റിപ്പോര്‍ട്ടുണ്ട്.
ഹാര്‍ലെമിലെ മക്‌ഡൊണാള്‍ഡ് ഔട്ട്‌ലെറ്റില്‍ വെച്ചായിരുന്നു സംഭവം. പെണ്‍കുട്ടി ചിക്കന്‍ നഗ്ഗറ്റ്‌സ് കഴിക്കുന്നത് കണ്ട വിദ്യാര്‍ഥി അത് ആവശ്യപ്പെടുകയായിരുന്നു. ആവശ്യം നിരസിച്ചതോടെ കൈയ്യിലുണ്ടായിരുന്ന ബാഗില്‍ നിന്നും തോക്കെടുത്ത് ചൂണ്ടി. പിന്നീട് പെണ്‍കുട്ടി സ്ഥലം വിട്ടശേഷം പിന്തുടര്‍ന്ന് സമീപത്തുള്ള റെയില്‍വേ സ്റ്റേഷനിലെത്തുകയും അവിടെവെച്ചും തലയ്ക്കുനേരെ തോക്കു ചൂണ്ടുകയും ചെയ്തു.

പെണ്‍കുട്ടി തോക്ക് തട്ടിമാറ്റിയശേഷം ട്രെയിനില്‍ കയറി രക്ഷപ്പെടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ കുട്ടിയെ പിന്നീട് ന്യൂയോര്‍ക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. തോക്ക് കണ്ടെടുത്തിട്ടില്ല. എന്താണ് യഥാര്‍ഥത്തില്‍ നടന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നുമാണ് പോലീസ് വിശദീകരിച്ചത്.












Click it and Unblock the Notifications