കൊളംബോ : പന്ത്രണ്ട്കാരി കാമുകനൊപ്പം ഒളിച്ചോടി. 21 വയസ്സുള്ള യുവാവിനൊപ്പമാണ് പെണ്‍കുട്ടി ഒളിച്ചോടിയത്. പെണ്‍കുട്ടിയുടെ അമ്മ മകളെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കുന്നതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി. ലങ്കന്‍ മാധ്യമങ്ങളാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ കമിതാക്കള്‍ പിടിയിലായി. യുവാവിനെതിരെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയെന്ന് കാട്ടി കേസെടുത്തു. യുവാവുമായി ഏറെ നാളായി താന്‍ പ്രണയത്തിലാണെന്ന് പെണ്‍കുട്ടി സമ്മതിച്ചു.
തന്നോടൊപ്പം വരാന്‍ യുവാവ് ആവശ്യപ്പെട്ടതനുസരിച്ചാണ് പോയതെന്ന് പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടോ എന്നറിയാന്‍ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. യുവാവിനെ കോടതിയില്‍ ഹാജരാക്കി.