കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

12 കാരിയുടെ വസ്ത്രധാരണം കണ്‍ട്രോള്‍ തെറ്റിക്കുന്നുവെന്ന്!!! പറഞ്ഞത്....അവസരം നിഷേധിച്ചു!!

മലേഷ്യയിലാണ് സംഭവം നടന്നത്

  • By Sooraj
Google Oneindia Malayalam News

ക്വലാലംപൂര്‍: വസ്ത്രധാരണം മോശമാണെന്ന് ആരോപിച്ചു 12 കാരിയായ പെണ്‍കുട്ടിക്കു ചെസ് ചാംപ്യന്‍ഷിപ്പില്‍ അവസരം നിഷേധിക്കപ്പെട്ടു. മലേഷ്യലിയാണ് സംഭവം നടന്നത്. കുട്ടികളുടെ വിഭാഗത്തിലെ ചാംപ്യന്‍ താരത്തിനാണ് ഈ ദുരനുഭവം നേരിടേണ്ടിവന്നത്. പെണ്‍കുട്ടിയുടെ കോച്ച് കാരണം അന്വേഷിച്ചപ്പോഴാണ് സംഘാടകര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കോച്ച് പറയുന്നത്

അവളെ ടൂര്‍ണമെന്റില്‍ നിന്നു വിലക്കാനുള്ള സംഘാടകരുടെ വിശദീകരണം അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നു കോച്ച് കൗശല്‍ ഖന്ദാര്‍ പറഞ്ഞു. കുട്ടിയുടെ വസ്ത്രം കാല്‍മുട്ട് വരെയേ ഉള്ളൂവെന്നും ഇതു മറ്റുള്ളവരെ വശീകരിക്കുന്നതാണെന്നുമാണ് അവര്‍ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് അവസരം നിഷേധിക്കാനുള്ള കാരണത്തെക്കുറിച്ച് കേട്ടപ്പോള്‍ പെണ്‍കുട്ടി ഏറെ അസ്വസ്ഥയായതായും അദ്ദേഹം വ്യക്തമാക്കി.

അവകാശമുണ്ട്

ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന താരങ്ങളുടെ വസ്ത്രധാരണത്തെക്കുറിച്ച് അന്താരാഷ്ട്ര ചെസ് ഫെഡറേഷനായ ഫിഡെ സംഘാടകര്‍ക്ക് അനുമതി നല്‍കുന്നുണ്ട്. അതാത് രാജ്യങ്ങളിലെ സംസ്‌കാരമനുസരിച്ച് വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ സംഘാടകര്‍ക്കു നിബന്ധന വയ്ക്കാം.

ആദ്യ സംഭവമെന്ന്

കഴിഞ്ഞ 20 വര്‍ഷമായി താന്‍ മലേഷ്യയില്‍ ചെസ് കളിക്കുന്നതായും ഇത്തരമൊരു സംഭവം കേള്‍ക്കുന്നത് ഇതാദ്യമാണെന്നും കോച്ച് ഖന്ദാര്‍ പറഞ്ഞു. മലേഷ്യയില്‍ സ്ത്രീകള്‍ കാല്‍മുട്ട് വരെയുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് സാധാരണമാണ്. അതിനിടെയാണ് 12 കാരിയായ പെണ്‍കുട്ടിയെ ഈ കാരണം കൊണ്ട് സംഘാടകര്‍ വിലക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദ്യ റൗണ്ടില്‍ കുഴപ്പമില്ല

ആദ്യറൗണ്ടിലും സമാനമായ വസ്ത്രം ധരിച്ചാണ് അവള്‍ മല്‍സരിച്ചത്. ജയത്തോടെ അവള്‍ രണ്ടാം റൗണ്ടിലെത്തുകയും ചെയ്തു. രണ്ടാംറൗണ്ട് മല്‍സരത്തിനിടെയാണ് ഡ്രസ് കോഡ് പാലിച്ചില്ലെന്നു ആരോപിച്ച് സംഘാടകര്‍ കടുത്ത നടപടി സ്വീകരിച്ചതെന്നു കോച്ച് ആരോപിച്ചു.

അവസരം നല്‍കാമെന്ന്

ചാംപ്യന്‍ഷിപ്പില്‍ മല്‍സരിക്കണമെങ്കില്‍ ഒരു ഉപാധി രാത്രി 10 മണിക്കുശേഷം സംഘാടകര്‍ മുന്നോട്ടുവച്ചു. പുതിയ വസ്ത്രം ധരിച്ച് തൊട്ടടുത്ത ദിവസം രാവിലെ ചാംപ്യന്‍ഷിപ്പിനെത്തിയാല്‍ മല്‍സരിപ്പിക്കാമെന്നതായിരുന്നു അത്. എന്നാല്‍ 10 മണിക്കുശേഷം കടകള്‍ അടച്ചതിനാല്‍ വസ്ത്രം വാങ്ങിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ടു തന്നെ രാവിലെ ഒമ്പതു മണിക്ക് മല്‍സരവേദിയില്‍ എത്താനും കഴിഞ്ഞില്ല. അപ്പോള്‍ പിന്നെ പിന്‍മാറുകയല്ലാതെ മറ്റൊരു വഴി ഇല്ലായിരുന്നുവെന്ന് കോച്ച് ഖന്ദാര്‍ പറഞ്ഞു.

സാമ്പത്തിക നഷ്ടം

അവസരം നിഷേധിക്കപ്പെട്ടതു മൂലം വലിയ സാമ്പത്തിക നഷ്ടമാണ് പെണ്‍കുട്ടിക്കും കുടുംബത്തിനും ഉണ്ടായതെന്നു കോച്ച് ചൂണ്ടിക്കാട്ടി. കോച്ചിങ്, രജിസ്‌ട്രേഷന്‍ തുക, യാത്ര, താമസം എന്നിവയടക്കം വലിയ തുക മുടക്കിയാണ് കുട്ടി ടൂര്‍ണമെന്റില്‍ പങ്കെടുക്കാനെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

മാപ്പുപറയണം

സംഭവത്തിനു ശേഷം പെണ്‍കുട്ടിയും അമ്മയും വളരെ അസ്വസ്ഥരാണെന്നു ഖന്ദാര്‍ പറഞ്ഞു. അന്യായമായ കാരണം പറഞ്ഞ് അവസരം നിഷേധിച്ച സംഘാടകര്‍ പരസ്യമായി മാപ്പുപറയണമെന്നാണ് ഇരുവരുടെയും ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

അന്വേഷിക്കും

12 കാരിയെ വിലക്കിയ നടപടി ഇതിനകം മലേഷ്യയില്‍ വലിയ വിവാദമായി മാറിക്കഴിഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്നും തെറ്റ് ചെയ്തവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും മലേഷ്യന്‍ ചെസ് ഫെഡറേഷന്‍ അറിയിച്ചു.

English summary
A 12-year-old chess champion in Malaysia was forced to withdraw from a youth tournament in the country after tournament organizers deemed her knee-length dress too "seductive," the girl's coach said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X