കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദക്ഷിണാഫ്രിക്കയുമായുള്ള ബന്ധത്തിന് 25 വയസ്സ്, ഗാന്ധിയുടെയും സത്യഗ്രഹത്തിന്റെയും ഓര്‍മയുമായി ഇന്ത്യ!!

ഇന്ത്യ-ദക്ഷിണാഫ്രിക്ക ബന്ധത്തിന് 25 വയസ്

Google Oneindia Malayalam News

ഡര്‍ബന്‍: ചരിത്രപരമായ ഒരുനിമിഷത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് ലോകം. വേറൊന്നുമല്ല ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയുമായുള്ള ബന്ധത്തിന് 25 വയസ്സ് തികയുകയാണ്. ചരിത്രപരമായ ഒരു കാര്യം കൂടി കാല്‍നൂറ്റാണ്ട് തികയ്ക്കുന്ന ദിവസത്തിനുണ്ട്. ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ലോകപ്രശസ്തമായ സത്യഗ്രഹമെന്ന അഹിംസാ മാര്‍ഗത്തിലൂടെയുള്ള സമരരീതിക്ക് തുടക്കമിട്ടൊരു സംഭവം ദക്ഷിണാഫ്രിക്കയില്‍ നടന്ന ദിവസം കൂടിയാണ് ജൂണ്‍ ഏഴ്.

പീറ്റര്‍മാരിസ്റ്റ്ബര്‍ഗില്‍ നടന്ന ആ ഒരു സംഭവമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച സമരനായകനെ പോലും നല്‍കിയത്. കറുത്തവനായതിന്റെ പേരില്‍ വെളുത്തവരുടെ ട്രെയിന്‍ കാബിനില്‍ നിന്ന് പുറത്താക്കപ്പെട്ട ഗാന്ധി പിന്നീട് സത്യഗ്രഹ സമരത്തിലൂടെ ദക്ഷിണാഫ്രിക്കയില്‍ വലിയ വിപ്ലവം സൃഷ്ടിക്കുകയും ചെയ്തു. ആ സംഭവത്തിന് ജൂണ്‍ ഏഴിന് 125 വര്‍ഷം തികയുകയാണ്. ഇന്ത്യ-ദക്ഷിണാഫ്രിക്ക ബന്ധം ഏറ്റവും ശക്തമായ സമയത്താണ് ഈ ദിനം വന്നെത്തുന്നത് എന്ന കാര്യം കേന്ദ്ര സര്‍ക്കാരിന് അഭിമാനിക്കാവുന്നതാണ്.

പീറ്റര്‍മാരിറ്റ്‌സ്ബര്‍ഗിലെ അനുഭവം

പീറ്റര്‍മാരിറ്റ്‌സ്ബര്‍ഗിലെ അനുഭവം

മഹാത്മാഗാന്ധിയുടെ പേരില്‍ ആദ്യമായി ചാര്‍ത്തപ്പെടുന്ന കുറ്റമായിരുന്ന പീറ്റര്‍മാരിറ്റ്‌സ്ബര്‍ഗിലെ റെയില്‍വേ സ്റ്റേഷനിലുണ്ടായത്. 1893 ജൂണ്‍ ഏഴിന് വെളുത്ത വര്‍ഗക്കാര്‍ക്ക് വേണ്ടിയുള്ള കംപാര്‍ട്ട്‌മെന്റില്‍ ഇരുന്നതിന് അദ്ദേഹത്തെ ട്രെയിനില്‍ പുറത്താക്കിയ സംഭവമായിരുന്നു പില്‍ക്കാലത്ത് അദ്ദേഹത്തെ അസമത്വത്തിനെതിരെ പോരാടാന്‍ പ്രേരിപ്പിച്ചത്. സീറ്റ് ഒഴിഞ്ഞുകൊടുക്കാന്‍ വിസമ്മതിച്ചതിനാണ് അദ്ദേഹത്തെ ട്രെയിനില്‍ നിന്ന് പുറത്തേക്കെറിഞ്ഞത്. തണുത്ത് വിറഞ്ഞ് പുലരും വരെ റെയില്‍വേ സ്റ്റേഷനില്‍ ഗാന്ധി തുടര്‍ന്ന് ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്കാര്‍ നേരിടുന്ന അസമത്വങ്ങള്‍ക്കെതിരെ പോരാടാന്‍ തീരുമാനിക്കുകയായിരുന്നു.

ഇന്നത്തെ അവസ്ഥ......

ഇന്നത്തെ അവസ്ഥ......

ഗാന്ധിയെ ആ സംഭവത്തിന്റെ 125ാം വാര്‍ഷികത്തില്‍ ആദരിക്കുകയാണ് ദക്ഷിണാഫ്രിക്ക. പീറ്റര്‍മാരിറ്റ്‌സ്ബര്‍ഗ് സ്റ്റേഷന്‍ ഖാദി തുണിത്തരങ്ങള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. കൈത്തറി ഉല്‍പ്പന്നങ്ങള്‍ കൊണ്ട് ട്രെയിനുകളും അലങ്കരിച്ചിട്ടുണ്ട്. രണ്ടുദിവസം കൂടി ഈ മിനുക്കുപണികള്‍ തുടങ്ങും. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ നേതൃത്വത്തിലാണ് ഈ ആഘോഷങ്ങള്‍ നടത്തുന്നത്. ഗാന്ധി എന്താണെന്ന് അറിയിക്കുന്നതിന് യൂത്ത് വര്‍ക്ക്‌ഷോപ്പുകളും നടത്തുന്നുണ്ട്. ഖാദി വസ്ത്രങ്ങള്‍ കൊണ്ട് അലങ്കരിച്ച കോച്ചുകളുമായി പ്രത്യേക ട്രെയിനും സര്‍വീസ് നടത്തും. പ്രത്യേക പ്രഭാഷണങ്ങളും അതോടൊപ്പം ഇന്ത്യയെ പ്രകീര്‍ത്തിക്കുന്ന സെഷനുകളും അരങ്ങേറും.

സത്യഗ്രഹത്തിന്റെ തുടക്കം

സത്യഗ്രഹത്തിന്റെ തുടക്കം

ഗാന്ധി സത്യഗ്രഹത്തിന് തുടക്കമിട്ടത് ദക്ഷിണാഫ്രിക്കയിലാണ്. പിന്നീട് ലോകം മുഴുവന്‍ ഏറ്റെടുത്ത സമരരീതിയാണിത്. കടുത്ത രീതിയിലുള്ള വര്‍ണവിവേചനം ദക്ഷിണാഫ്രിക്കയില്‍ ജനങ്ങള്‍ നേരിടുന്നു എന്ന് മനസിലാക്കിയാണ് ഗാന്ധി സത്യഗ്രഹം എന്ന സമരരീതി ആരംഭിച്ചത്. അദ്ദേഹത്തിന്റെ ആഴ്ച്ചപതിപ്പായ ഇന്ത്യ ഒപ്പീനിയന്‍ എന്ന സംരംഭത്തിലൂടെയാണ് സത്യഗ്രഹം എന്ന പേര് ലഭിച്ചത്. ഇതിന്റെ വായനക്കാരോട് പേര് നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ടത് വഴിയാണ് ഇത് ലഭിച്ചത്. സമാധാനപരമായ സമരമാര്‍ഗമാണ് അദ്ദേഹം നടത്തിയതെങ്കിലും നിരവധി തവണ ജയിലിലായിട്ടുണ്ട് അദ്ദേഹം.

ലോകം മുഴുവന്‍ ഏറ്റെടുത്തു

ലോകം മുഴുവന്‍ ഏറ്റെടുത്തു

20ാം നൂറ്റാണ്ടിനെ രാഷ്ട്രീയമായി ഏറ്റവും സ്വാധീനിച്ച സമരമാര്‍ഗമായിരുന്നു സത്യഗ്രഹം. അമേരിക്കയിലെയും എന്തിനേറെ പറയുന്നു ലോകത്തെല്ലായിടത്തും നടന്ന ജനകീയ സമരങ്ങളെ സ്വാധീനച്ചത് ഈ സമരമുറയായിരുന്നു. അമേരിക്കയിലെ അവകാശ സമരത്തെ വലിയ രീതിയിലാണ് സത്യഗ്രഹം സ്വാധീനിച്ചത്. ഹമീദിയ പള്ളിയുടെ പുറത്ത് ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘം മേല്‍വിലാസ രേഖകള്‍ കത്തിച്ചത് ലോകം മുഴുവന്‍ ശ്രദ്ധ നേടിയിരുന്നു. 1914ല്‍ ഗാന്ധി ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പോകുമ്പോള്‍ അവിടെ ഏറ്റവും ജനകീയനായ നേതാവ് ഗാന്ധിയായിരുന്നു.

ചരിത്ര നിമിഷം

ചരിത്ര നിമിഷം

ഇന്ത്യക്ക് മഹാത്മാവിനെ ഓര്‍ക്കാന്‍ കിട്ടുന്ന ഏറ്റവും വലിയ നിമിഷമാണ് ഇത്. അതോടൊപ്പം ഇന്ത്യ-ദക്ഷിണാഫ്രിക്ക ബന്ധം ഒരുപടി കൂടി മുന്നോട്ടു കൊണ്ടുപോകാനും സാധിക്കും. 25 വര്‍ഷം പൂര്‍ത്തിയാക്കുകയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം. ദക്ഷിണാഫ്രിക്കന്‍ ചരിത്രത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ നെല്‍സണ്‍ മണ്ഡേലയുടെ 100ാം ജന്‍മദിനം കൂടിയാണ് ഇതേ ദിവസം. എല്ലാം തികഞ്ഞ് വരുന്ന ദിവസം തന്നെ ആഘോഷങ്ങള്‍ തുടങ്ങാനാണ് കേന്ദ്ര താല്‍പര്യപ്പെട്ടത്. സുഷമാ സ്വരാജിന്റെ നേതൃത്വത്തില്‍ ഗാന്ധിയുടെ ആശയങ്ങള്‍ ലോകം മുഴുവന്‍ വ്യാപിപ്പിക്കാനാണ് ശ്രമിക്കുന്നത്. അതിന് ദക്ഷിണാഫ്രിക്കയില്‍ തുടക്കമാവുന്നു എന്ന് മാത്രം.

പ്രണബുമായി സോണിയ ഇടഞ്ഞു.... ആര്‍എസ്എസ് വേദിയില്‍ പോയത് മാപ്പര്‍ഹിക്കാത്ത കുറ്റം...കോണ്‍ഗ്രസില്‍ പോര് പ്രണബുമായി സോണിയ ഇടഞ്ഞു.... ആര്‍എസ്എസ് വേദിയില്‍ പോയത് മാപ്പര്‍ഹിക്കാത്ത കുറ്റം...കോണ്‍ഗ്രസില്‍ പോര്

ബീഹാറില്‍ എന്‍ഡിഎ പൊളിയുന്നു.... 25 സീറ്റ് തന്നെ വേണമെന്ന് ജെഡിയു, ആര്‍എല്‍എസ്പിയും ഇടഞ്ഞു!!ബീഹാറില്‍ എന്‍ഡിഎ പൊളിയുന്നു.... 25 സീറ്റ് തന്നെ വേണമെന്ന് ജെഡിയു, ആര്‍എല്‍എസ്പിയും ഇടഞ്ഞു!!

English summary
125 years of Satyagraha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X