കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്ഗാനിസ്ഥാനില്‍ സൈനിക കേന്ദ്രത്തിന് നേരെ ഭീകരാക്രമണം... 126 പേര്‍ കൊല്ലപ്പെട്ടു

Google Oneindia Malayalam News

Recommended Video

cmsvideo
അഫ്ഗാനിസ്ഥാനില്‍ സൈനിക കേന്ദ്രത്തിന് നേരെ ഭീകരാക്രമണം

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സൈനിക പരിശീലന കേന്ദ്രത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 126 സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം അഫ്ഗാനിസ്ഥാന്‍ ഏറ്റെടുത്തു. ചാവേറാക്രമണമാണ് ഉണ്ടായതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സൈനിക കേന്ദ്രത്തിന് നേരെ ചാവേര്‍ കാര്‍ ഇടിച്ച് കയറ്റുകയായിരുന്നു. ഈ സമയത്ത് അഫ്ഗാന്‍ സൈനികര്‍ക്ക് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തെന്ന് റിപ്പോര്‍ട്ടുണ്ട്. നേരത്തെ വെറും 12 പേര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍ 126 വരെ ഉയരുമെന്നാണ് സൂചന. വണ്ടി പൊട്ടിത്തെറിച്ച ശേഷം സൈനികരുമായി ഏറ്റുമുട്ടിയ ഭീകരരെ വധിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കി.

1

നേരത്തെ ലോഗാര്‍ പ്രവിശ്യയിലെ ഗവര്‍ണര്‍ക്കെതിരെ ഭീകരര്‍ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിരുന്നു. സ്‌ഫോടനത്തില്‍ അദ്ദേഹത്തിന്റെ ഏഴു സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും ചെയ്തു. അതേസമയം ദേശീയ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സൈനിക പരിശീലന കേന്ദ്രമാണ് ആക്രമിക്കപ്പെട്ടത്. അമേരിക്കന്‍ നിര്‍മിത ആയുധങ്ങളുമായിട്ടാണ് ഭീകരര്‍ എത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അതേസമയം ആക്രമണത്തെ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി അപലപിച്ചു. രാജ്യത്തിന്റെ സുരക്ഷയെ വെല്ലുവിളിക്കുന്ന ശത്രുക്കളാണ് ആക്രമണം നടത്തിയതെന്നും, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദു;ഖത്തില്‍ പങ്കുചേരുന്നെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് രീതി തിരിച്ചുവരുന്നു.... സംസ്ഥാനം കേന്ദ്രീകരിച്ചുള്ള അധികാരം വേണ്ട!!കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് രീതി തിരിച്ചുവരുന്നു.... സംസ്ഥാനം കേന്ദ്രീകരിച്ചുള്ള അധികാരം വേണ്ട!!

English summary
126 soldiers died in kabul attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X