Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫുട്ബോള്‍ മത്സരത്തിന് പിന്നാലെ ആരാധകർ ഗ്രൗണ്ടിലേക്ക് ഇരച്ചുകയറി, 127 മരണം

ജക്കാർത്ത: ഇന്തോനേഷ്യയിലെ കിഴക്കൻ ജാവ പ്രവിശ്യയിൽ നടന്ന ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 127 മരണം. 180 പേർക്ക് പരുക്കേറ്റു. മലംഗിലെ ഫുട്ബോള്‍ സ്റ്റേഡിയത്തിൽ അരേമ എഫ്‌സിയും പെർസെബയ സുരബായയും തമ്മിലുള്ള മത്സരത്തിനുശേഷമാണ് സംഭവം.

മത്സരത്തിന് ശേഷമുണ്ടായ ആക്രമണമാണ് ദുരന്തത്തിൽ കലാശിച്ചത്. ശനിയാഴ്ച കിഴക്കന്‍ ജാവ പ്രവിശ്യയില്‍ അരേമ എഫ്സിയും പെര്‍സെബയ സുരബായയും തമ്മിലുള്ള മത്സരം അവസാനിച്ചതിന് പിന്നാലെ തോറ്റ ടീമിന്റെ ആരാധകർ ഗ്രൗണ്ടിലേക്ക് ഇരച്ചുകയറുകയായിരുന്നു. പെർസെബയ 3-2ന് വിജയിച്ചതിന് പിന്നാലെയാണ് കാണികൾ രോഷകുലരായത്.

Indonesia

photo courtesy- twitter/Sam Street

കാണികൾ ഇടിച്ച് കയറി ആക്രമണം അഴിച്ച് വിട്ടതോടെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് 127 പേർ മരിച്ചത്. നിരവധി പേര്‍ക്ക് തിക്കിലും തിരക്കിലും ശ്വാസംമുട്ടനുഭവപ്പെട്ടതായി ഈസ്റ്റ് ജാവ പോലീസ് മേധാവി നിക്കോ അഫിന്റ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞുആളുകൾ മലംഗിലെ സ്റ്റേഡിയത്തിലെ ഓടി കയറുന്നതും തുടർന്നുള്ള സംഭവങ്ങളുടെയും ദൃശ്യങ്ങളും പ്രാദേശിക ചാനലുകൾ പുറത്ത് വിട്ടിട്ടുണ്ട്.

സംഭവത്തെ തുടർന്ന് ഇന്തോനേഷ്യൻ ടോപ്പ് ലീഗ് ബിആർഐ ലിഗ-1 മത്സരങ്ങൾ ഒരാഴ്ചത്തേക്ക് നിർത്തിവെച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും ഇന്തൊനീഷ്യയിലെ ഫുട്ബോൾ അസോസിയേഷൻ (പിഎസ്എസ്ഐ) അറിയിച്ചു.ഇന്തോനേഷ്യയില്‍ മുമ്പും മത്സരങ്ങള്‍ക്കിടെ ആക്രമണങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്.

ക്ലബ്ബുകള്‍ തമ്മിലുള്ള ശക്തമായ മത്സരം പലപ്പോഴും ആരാധകകരുടെ ആക്രമണത്തിലാണ് കലാശിക്കാറുള്ളത്. സ്റ്റേഡിയങ്ങളില്‍ കാണികളെ അനുവദിക്കാത്തതുള്‍പ്പെടെ ഫുട്‌ബോള്‍ മത്സരങ്ങളിലെ സുരക്ഷ മന്ത്രാലയം പുനഃപരിശോധിക്കുമെന്ന് ഇന്തോനേഷ്യയുടെ കായിക മന്ത്രി സൈനുദ്ദീന്‍ അമാലി കോംപാസ് ടിവിയോട് പറഞ്ഞു.അടുത്ത വര്‍ഷം മെയ്, ജൂണ്‍ മാസങ്ങളിലാണ് ഫിഫ അണ്ടര്‍ 20 ലോകകപ്പിന് ഇന്തോനേഷ്യ ആതിഥേയത്വം വഹിക്കുന്നത്.

ഫുട്ബോൾ മൈതാനങ്ങളിലെ ദുരന്തങ്ങൾ ഇതിന് മുമ്പും ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. 1989 ഏപ്രിലില്‍, ഷെഫീല്‍ഡിലെ ഹില്‍സ്ബറോ സ്റ്റേഡിയത്തില്‍ ബാരിക്കേട് തകര്‍ന്ന് 96 ലിവര്‍പൂള്‍ ആരാധകർ ബ്രിട്ടനില്‍ മരിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+