ബഗ്ദാദിനെ ഞെട്ടിച്ച് സ്‌ഫോടനം; റംസാന്‍ രാവിലും ചോരക്കളി, നഷ്ടമായത് നിരവധി ജീവന്‍
ഇറാഖ് സൈന്യം ഐസിസിനെതിരേ ശക്തമായ മുന്നേറ്റം നടത്തുമ്പോഴാണ് തലസ്ഥാനത്തെ സ്‌ഫോടനം.
ബഗ്ദാദ്: ഇറാഖ് തലസ്ഥാനത്തെ ഐസ് ക്രീം പാര്‍ലറിലുണ്ടായ സ്‌ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇറാഖിന്റെ സുപ്രധാന നഗരങ്ങളില്‍ ഏറെ കുറേ ശാന്തമായ അന്തരീക്ഷം നിലനില്‍ക്കുമ്പോഴാണ് തലസ്ഥാനമായ ബഗ്ദാദില്‍ തന്നെ പൊട്ടിത്തെറിയുണ്ടായിരിക്കുന്നത്.

ഐസ്‌ക്രീം പാര്‍ലറിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. മധ്യ കര്‍റാദ ജില്ലയിലുണ്ടായ സംഭവം തലസ്ഥാന നഗരിയെ ഞെട്ടിപ്പിച്ചിട്ടുണ്ട്. ഐസിസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
ഇറാഖ് സൈന്യം ഐസിസിനെതിരേ ശക്തമായ മുന്നേറ്റം നടത്തുമ്പോഴാണ് തലസ്ഥാനത്തെ സ്‌ഫോടനം. ഐസിസിന് സ്വാധീനമുള്ള മൊസൂളില്‍ നിന്നു അവരെ തുടച്ചുനീക്കാന്‍ മണിക്കൂറുകള്‍ മാത്രം മതിയെന്ന് കഴിഞ്ഞ ദിവസം ഇറാഖ് സേന പ്രഖ്യാപിച്ചിരുന്നു. കര്‍റാദയില്‍ കഴിഞ്ഞ ജൂലൈയിലുണ്ടായ സ്‌ഫോടനത്തില്‍ 300ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications