Get Updates
Get notified of breaking news, exclusive insights, and must-see stories!

വിനോദസഞ്ചാരികളുടെ ബസ് അപകടത്തില്‍പ്പെട്ട് 13 മരണം

കാലിഫോര്‍ണിയയില്‍ വിനോദ സഞ്ചാരികളുടെ ബസ് ട്രാക്ടറില്‍ ഇടിച്ച് 13 പേര്‍ മരിച്ചു. കാസിനോയില്‍ നിന്നും മടങ്ങി വരുന്ന ബസ് പാം സ്പ്രിംഗ്‌സ് എന്ന സ്ഥലത്ത് വച്ചാണ് അപകടത്തില്‍പ്പെട്ടത്.

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ വിനോദ സഞ്ചാരികളുടെ ബസ് ട്രാക്ടറില്‍ ഇടിച്ച് 13 പേര്‍ മരിച്ചു. കാസിനോയില്‍ നിന്നും മടങ്ങി വരുന്ന ബസ് ലോസ് ആഞ്ചല്‍സില്‍ നിന്നും 160 കിലോമീറ്റര്‍ അകലെയുള്ള പാം സ്പ്രിംഗ്‌സ് എന്ന സ്ഥലത്ത് വച്ചാണ് അപകടത്തില്‍പ്പെട്ടത്.

ട്രാക്ടറിന് പുറകില്‍ ബസ് ഇടിച്ചാണ് അപകടം നടന്നത്. 31 പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഇവരുടെ നില ഗുരുതരമാണ്. മരിച്ചവരില്‍ ബസ് ഡ്രൈവറും ഉള്‍പ്പെട്ടിട്ടുണ്ട്. ട്രാക്ടര്‍ ഡ്രൈവര്‍ക്ക് പരിക്ക് പറ്റി.

accident-1

ഞായറാഴ്ച രാവിലെ 5.17 നായിരുന്നു അപകടം നടന്നത്. അപകട കാരണം ഇതു വരെ വ്യക്തമായിട്ടില്ല. അപകടം സംഭവിക്കുമ്പോള്‍ യാത്രക്കാര്‍ ഉറങ്ങുകയായിരുന്നു. യുഎസ്എ ഹോളിഡേ ബസ് കമ്പനിയുടെ ബസ്സാണ് അപകടത്തില്‍പ്പെട്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+