കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസിന് പിന്നിലെ നിഗൂഢത; ലോകാരോഗ്യ സംഘടനയുടെ 13 ഗവേഷകര്‍ ചൈനയിലെത്തി

Google Oneindia Malayalam News

വുഹാന്‍: കൊറോണ വൈറസുമായി ബന്ധപ്പെട്ട നിഗൂഡത അന്വേഷിക്കുന്നതിനായി 13 ഗവേഷകര്‍ ചൈനയില്‍ എത്തിയതായി റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടനയുടെ 13 രാജ്യാന്തര വിദഗ്ദരാണ് ഇപ്പോള്‍ ചൈനയില്‍ എത്തിയിരിക്കുന്നത്. അതേസമയം, അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ പ്രവര്‍ത്തനത്തിന്റെ ഒരു റിപ്പോര്‍ട്ടും പുറത്തുവിട്ടിരുന്നു.

covid

കൊറോണ വൈറസ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ലാബിലെ ചില ഗവേഷകര്‍ രോഗബാധിതരായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വൈറസ് വിവാദമായ ലാബില്‍ നിന്ന് പുറത്തുപോയതാവാമെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. വുഹാന്‍ ലാബിലെ ആര്‍ക്കും രോഗം ബാധിച്ചിട്ടില്ലെന്ന മുതിര്‍ന്ന ഗവേഷകനായ ഷി ഷെങ്ലി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ അവകാശവാദത്തെക്കുറിച്ച് നിരവധി സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്നാണ് അമേരിക്ക റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം, കൊറോണ വൈറസ് വുഹാനിലെ ലാബില്‍ നിന്നുള്ള മനുഷ്യ നിര്‍മ്മിതമാണെന്ന് വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഒരു ചൈനീസ് വൈറോളജിസ്റ്റ് വെളിപ്പെടുത്തിയിരുന്നു. ഇതിന് വ്യക്തമായ തെളിവുണ്ടെന്നും വൈറോളജിസ്റ്റ് അവകാശപ്പെട്ടിരുന്നു. ചൈനയില്‍ നിന്ന് ഓടിപ്പോയതായി കരുതപ്പെടുന്ന ലി-മെംഗ് യാന്‍, വുഹാന്‍ ലാബിലാണ് മാരകമായ വൈറസ് ഉണ്ടാക്കിയതെന്ന് തെളിയിക്കാന്‍ തെളിവുണ്ടെന്ന് അവകാശപ്പെട്ടു മാധ്യമങ്ങള്‍ക്ക് പ്രത്യക്ഷപ്പെട്ടിരുന്നു.

 കെസിബിസി ലോഗോ വിഷയത്തിൽ ഖേദം പ്രകടിപ്പിച്ച സംഭവം: ബിജെപിയിൽ പുതിയ വിവാദം, വേണ്ടിയിരുന്നില്ലെന്ന് വാദം!! കെസിബിസി ലോഗോ വിഷയത്തിൽ ഖേദം പ്രകടിപ്പിച്ച സംഭവം: ബിജെപിയിൽ പുതിയ വിവാദം, വേണ്ടിയിരുന്നില്ലെന്ന് വാദം!!

നടന്‍ കൃഷ്ണകുമാറിന്റെ കുടുംബത്തിലെ രണ്ട് പേര്‍ ബിഗ്‌ ബോസിലേക്കോ? പ്രചരണത്തിലെ വാസ്തവമിതാണ്നടന്‍ കൃഷ്ണകുമാറിന്റെ കുടുംബത്തിലെ രണ്ട് പേര്‍ ബിഗ്‌ ബോസിലേക്കോ? പ്രചരണത്തിലെ വാസ്തവമിതാണ്

English summary
13 researchers of WHO arrived in China to probe the origin of the coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X