പ്രസവിച്ച് മണിയ്ക്കൂറുകള്‍ക്കുള്ളില്‍ കുഞ്ഞിനെ ഉപേക്ഷിച്ച 13 കാരി പിടിയില്‍
സക്രാമേെന്റാ: പ്രസവിച്ച് മണിയ്ക്കൂറുകള്‍ക്കുള്ളില്‍ നവജാത ശിശുവിനെ മാലിന്യ കൂമ്പാരത്തില്‍ ഉപേക്ഷിച്ച 13 കാരി പൊലീസ് പിടിയില്‍. മധ്യ കാലിഫോര്‍ണിയയിലാണ് സംഭവം. ലൈംഗിക ചൂഷണത്തിന് ഇരയായ പെണ്‍കുട്ടിയാണ് കുഞ്ഞിന് ജന്മം നല്‍കുകയും ഉപേക്ഷിയ്ക്കുകയും ചെയ്തത്.
പെണ്‍കുട്ടി പൊലീസിന്റെ സംരക്ഷണയിലാണ്. തിങ്കളാഴ്ചയാണ് സംഭവം. മാലിന്യം നീക്കം ചെയ്യാനെത്തിയവരാണ് കുഞ്ഞിനെ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.

പൊലീസെത്തി കുഞ്ഞിനെ ആശുപത്രിയിലാക്കുകയും പെണ്‍കുട്ടിയെ പിടികൂടുകയുമായിരുന്നു. പെണ്‍കുട്ടിയ്‌ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ സാധ്യതയുണ്ട്. കുഞ്ഞ് പൂര്‍ണ ആരോഗ്യത്തോടെയാണുള്ളതെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ ചോദ്യം ചെയ്ത് വരികയാണ്.












Click it and Unblock the Notifications