കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്തോനേഷ്യയില്‍ ഭൂകമ്പം..... 14 പേര്‍ കൊല്ലപ്പെട്ടു, 60ലധികം തുടര്‍ചലനങ്ങളില്‍ കുലുങ്ങി ലോമ്പോക്ക്

Google Oneindia Malayalam News

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ വിനോദ സഞ്ചാര കേന്ദ്രത്തില്‍ ശക്തമായ ഭൂകമ്പം. ലോമ്പോക് ദ്വീപിലാണ് ഇന്തോനേഷ്യന്‍ സമയം ഏഴ് മണിയോടെയാണ് ഭൂകമ്പമുണ്ടായത്. 14 പേര്‍ ദാരുണമായി കൊല്ലപ്പെട്ടു. സമീപകാലത്ത് ഇന്തോനേഷ്യയിലുണ്ടായ ഏറ്റവും വലിയ ദുരന്തമാണിത്. രക്ഷാപ്രവര്‍ത്തനം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്.

അതേസമയം സീസണായതിനാല്‍ ഇവിടെ വിനോദസഞ്ചാരികളുടെ എണ്ണം കൂടുതലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കെട്ടിടത്തിനിടയില്‍ പലരും കുടുങ്ങിയതായും സൂചനയുണ്ട്. സര്‍ക്കാരിന്റെ ഭാഗത്ത് കാര്യമായിട്ടുള്ള ശ്രമങ്ങള്‍ ഉണ്ടാവുന്നില്ലെന്ന് ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായിരിക്കുന്നത്.

ഇന്തോനേഷ്യ വിറച്ചു

ഇന്തോനേഷ്യ വിറച്ചു

ഇന്തോനേഷ്യ അക്ഷരാര്‍ത്ഥത്തില്‍ വിറച്ചെന്ന് തന്നെ പറയേണ്ടി വരും. അത്രയും ശക്തമായ ഭൂകമ്പായിരുന്നു ഉണ്ടായത്. രാജ്യത്തിലെ പശ്ചിമ ദ്വീപുകളിലൊന്നായ ലോമ്പോക്കിലാണ് ഭൂകമ്പമുണ്ടായത്. പ്രകൃതി സൗന്ദര്യത്തിനും വിനോദസഞ്ചാരത്തിനും പേരുകേട്ട ദ്വീപാണ് ലോമ്പോക്ക്. ബാലി ദ്വീപിന് നാല്‍പ്പത് കിലോമീറ്റര്‍ മാറിയിട്ടാണ് ഇത് സ്ഥിതി ചെയ്യുന്നത്. ലോകത്തെമ്പാടുനിന്നുമുള്ള സഞ്ചാരികള്‍ ദ്വീപിലെത്തുന്ന സമയത്താണ് ദുരന്തം നടന്നത്.

കൊല്ലപ്പെട്ടത് 14 പേര്‍

കൊല്ലപ്പെട്ടത് 14 പേര്‍

14 പേര്‍ ഇതുവരെ കൊല്ലപ്പെട്ടെന്നാണ് കണക്ക്. മലേഷ്യന്‍ സഞ്ചാരിയും കൊല്ലപ്പെട്ടിട്ടുണ്ട്. ഇയാള്‍ മൗണ്ട് റിഞ്ചാനിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ഭൂകമ്പം ഉണ്ടായത്. 160ലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വീടുകള്‍ ഭൂരിഭാഗവും തകര്‍ന്ന് തരിപ്പണമായി. ലോമ്പോക്കിലെ മാതാറാം നഗരമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇതിന് പിന്നാലെ 60ലധികം തുടര്‍ ചലനങ്ങളാണ് ഇവിടെ ഉണ്ടായത്. ഓരോന്നും 5.7ലധികം തീവ്രത ഉള്ളതായിരുന്നു. അസാധാരണ ദുരന്തം തന്നെയാണ് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ദാരുണമായ അന്ത്യം

ദാരുണമായ അന്ത്യം

കൊല്ലപ്പെട്ടവരെല്ലാം ദാരുണമായ മരണത്തെയാണ് വരിച്ചത്. കെട്ടിടങ്ങളില്‍ നിന്നും മറ്റും വീഴുന്ന അവശിഷ്ടങ്ങള്‍ ദേഹത്ത് വീണാണ് ചിലര്‍ കൊലപ്പെട്ടത്. ചിലരുടെ ദേഹത്ത് വലിയ കോണ്‍ക്രീറ്റ് കഷ്ണങ്ങള്‍ പതിച്ചെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ച് കൊണ്ടിരിക്കുകയാണ് രക്ഷാപ്രവര്‍ത്തന സേന പറഞ്ഞു. പരിക്കേറ്റ പലരെയും ഇവിടെയുള്ള ക്ലിനിക്കുകളില്‍ പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. അതേസമയം ഭൂകമ്പം നടക്കുമ്പോള്‍ വിനോദസഞ്ചാരികള്‍ പലരും ഭയന്ന് ഹോട്ടലുകളില്‍ നിന്ന് പുറത്തേക്കോടിയത് മരണസംഖ്യ വര്‍ധിപ്പിക്കുകയായിരുന്നു.

എല്ലാം തകര്‍ത്തു

എല്ലാം തകര്‍ത്തു

വീടുകളും കെട്ടിടങ്ങളും വരെ തീര്‍ത്തും തകര്‍ന്നുപോയി. വാട്ടര്‍ കണക്ഷനുകളും വൈദ്യുതി കണക്ഷനുകളും വരെ നിലച്ചിരിക്കുകയാണ്. വീടുകളിലും ഹോട്ടലുകളിലും ഇത് തന്നെയാണ് അവസ്ഥ. അതേസമയം ലോമ്പക്കിലെ പ്രശസ്തമായ മൗണ്ട് റിഞ്ചാനി ദേശീയ പാര്‍ക്ക് ദുരന്തത്തെ തുടര്‍ന്ന് അടച്ചിരിക്കുകയാണ്. ട്രക്കിങിന് പേരുകേട്ട സ്ഥലമാണ് ഇത്. ഇവിടെ കടുത്ത രീതിയിലുള്ള മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

തുറന്ന പോരുമായി കോണ്‍ഗ്രസും ബിജെപിയും.... ഒപ്പം മോദിക്ക് തരൂരിന്റെ അച്ഛേദിന്‍ പരിഹാസവും!!തുറന്ന പോരുമായി കോണ്‍ഗ്രസും ബിജെപിയും.... ഒപ്പം മോദിക്ക് തരൂരിന്റെ അച്ഛേദിന്‍ പരിഹാസവും!!

ഇറാനെതിരെ അറബ് നാറ്റോയുമായി ട്രംപ്.... ആറു ഗള്‍ഫ് രാജ്യങ്ങള്‍ ചേര്‍ന്നുള്ള രാഷ്ട്രീയ സഖ്യം!!ഇറാനെതിരെ അറബ് നാറ്റോയുമായി ട്രംപ്.... ആറു ഗള്‍ഫ് രാജ്യങ്ങള്‍ ചേര്‍ന്നുള്ള രാഷ്ട്രീയ സഖ്യം!!

English summary
14 dead on tourist island of Lombok
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X