ചാൾസ് സർവകലാശാലയിലെ വെടി വെയ്പ്പ്: കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി, നിരവധിപേർക്ക് പരിക്ക്
പ്രാഗ്: ചെക്ക് റിപബ്ലിക്ക് തലസ്ഥാനമായ പ്രാഗിലെ ചാൾസ് സർവകലാശാലയിൽ ഉണ്ടായ വെടി വെയ്പ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 14 ആയി. ചാൾസ് സർവകലാശാലയിലേക്ക് തോക്കുമായി എത്തിയ അക്രമി നിരവധിപേരെ വെടി വെച്ച് കൊല്ലുകയായിരുന്നു. നഗര മാധ്യത്തിലാണ് ചാൾസ് സർവകലാശാല സ്ഥിതി ചെയ്യുന്നത്. അക്രമിയുടെ മൃതദേഹം കണ്ടെത്തി.
വെടിയുതിർത്ത ശേഷം ഇയാൾ സ്വയം ജീവനൊടുക്കിയത് ആണെന്നാണ് വിവരം. അക്രമിയുടെ അച്ഛനേയും വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അച്ഛനെ കൊന്ന ശേഷം ആണ് അക്രമി സർവകലാശാലയിൽ എത്തി വെടി വെപ്പ് നടത്തിയത് എന്നാണ് നിഗമനം. സംഭവത്തിന് ആഗോള ഭീകരവാദവുമായി ബന്ധമില്ലെന്നാണ് സർക്കാർ പറയുന്നത്. വെടി വെയ്പ്പിൽ പരിക്കേറ്റ നിരവധിപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യൂറോപ്പിലെ തന്നെ ഏറ്റവും പഴക്കമുള്ള കലാലയങ്ങളിൽ ഒന്നായ ചാൾസ് യൂണിവേഴ്സിറ്റിയുടെ ആർട്സ് ഫാക്കൽറ്റി കെട്ടിടത്തിലാണ് തോക്കുധാരി വെടി വെയ്പ്പ് നടത്തിയത്. പ്രാദേശിക സമയം ഇന്നലെ ഉച്ചതിരിഞ്ഞ് 3. 40 ന് ആയിരുന്നു വെടി വെയ്പ്പ്. സംഭവത്തെ തുടർന്ന് ചെക്ക് റിപബ്ലിക്ക് പ്രധാനമന്ത്രി പീറ്റർ ഫിയാല പൊതുപരിപപാടികൾ എല്ലാം റദ്ദാക്കി തലസ്ഥാനത്തേക്ക് മടങ്ങി.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കെട്ടിടത്തിന്റെ പല നിലകളിലേയ്‌ക്ക് മുകളിൽ നിന്ന് വിദ്യാർത്ഥികൾ താഴേക്ക് ചാടുന്നത് വീഡിയോയിൽ കാണാം.
ഡിസംബർ 23 ന് സർക്കാർ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു, ഔദ്യോഗിക കെട്ടിടങ്ങളിൽ പതാകകൾ പകുതി താഴ്ത്തി വെയ്ക്കും. ഉച്ചയ്ക്ക് ഒരു മിനിറ്റ് നിശബ്ദത പാലിക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ടു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അനുശോചനം അറിയിച്ചു, "വിവേചനരഹിതമായ" വെടിവയ്പ്പിനെ അപലപിച്ചു.












Click it and Unblock the Notifications